Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റോഹ്‌മാൻ ഷാളുമായി ബന്ധം അവസാനിപ്പിച്ചത് 2020ൽ; വിക്രം ഭട്ടുമായും ബന്ധം പുലർത്തി; ഇപ്പോൾ ലളിത് മോദി; പ്രണയം പുറത്തായതോടെ ബോളിവുഡ് നടി സുസ്മിത സെൻ വീണ്ടും വാർത്തകളിൽ

റോഹ്‌മാൻ ഷാളുമായി ബന്ധം അവസാനിപ്പിച്ചത് 2020ൽ; വിക്രം ഭട്ടുമായും ബന്ധം പുലർത്തി; ഇപ്പോൾ ലളിത് മോദി; പ്രണയം പുറത്തായതോടെ ബോളിവുഡ് നടി സുസ്മിത സെൻ വീണ്ടും വാർത്തകളിൽ

ന്യൂസ് ഡെസ്‌ക്‌

ലണ്ടൻ: സുസ്മിത സെന്നുമായി താൻ ഡേറ്റ് ചെയ്യുകയാണെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള ഐ പി എല്ലിന്റെ മുൻചെയർമാൻ ലളിത് മോദിയുടെ പുതിയ ട്വീറ്റ് ഇന്നലെ വളരെ അപ്രതീക്ഷിതമായാണ് പുറത്തെത്തിയത്. പ്രണയവാർത്ത പുറത്തായതോടെ ഒരു ഇടവേളയ്ക്കുശേഷം വീണ്ടും സുസ്മിത സെന്നും ലളിത് മോദിയും സാമൂഹ്യ മാധ്യമങ്ങളിൽ സജീവ ചർച്ചയായി മാറുകയാണ്. പുതിയ വാർത്തകളും മനോഹരമായ ഫോട്ടോഗ്രാഫുകളും പുറത്തെത്തിയതിന് പിന്നാലെ ലളിത് മോദിയെക്കുറിച്ചും സുസ്മിത സെന്നിനെക്കുറിച്ചും ആളുകൾ കൂടുതലായി ഗൂഗിളിൽ തിരയുന്നുണ്ട്.

ഐ.പി.എൽ മുൻ ചെയർമാനും വ്യവസായിയുമായ ലളിത് മോദിയും ബോളിവുഡ് താരവും മുൻ ലോകസുന്ദരിയുമായ സുസ്മിതാസെന്നും തമ്മിൽ ഡേറ്റിങ്ങിലാണെന്ന വിവരം ലളിത് മോദി തന്നെയാണ് ട്വീറ്റ് ചെയ്തത്. ഇരുവരുടെയും ചിത്രങ്ങളും ട്വീറ്റ് ചെയ്തിരുന്നു.

'മാലദ്വീപിലും സാർഡീനിയയിലുമുള്ള സന്ദർശനം കഴിഞ്ഞ് ലണ്ടനിൽ മടങ്ങി എത്തിയതേയുള്ളൂ. നല്ലപാതിക്കൊപ്പം പുതിയ ജീവിതത്തിന് പുതിയ തുടക്കമായിരിക്കുന്നു. ചന്ദ്രനും മുകളിലെന്ന തോന്നൽ'. ലളിത് മോദി ട്വീറ്റ് ചെയ്തു. ഈ ട്വീറ്റിന് നിരവധിപ്പേർ കമന്റുകളുമായി എത്തി. വിവാഹം കഴിച്ചോയെന്ന് ചിലർ ചോദിച്ചപ്പോൾ ലളിതിന്റെ ബിസിനസ് പാർട്ണറാവാം സുസ്മിതയെന്ന് ചിലർ പറഞ്ഞു.

എന്നാൽ അഭ്യൂഹങ്ങൾക്കെല്ലാം ഉത്തരം നൽകി ലളിത് മോദി വീണ്ടും ട്വീറ്റ് ചെയ്തു. തങ്ങൾ ഡേറ്റിങ്ങിലാണെന്നും വിവാഹിതരായിട്ടില്ലെന്നും എന്നാൽ ഒരു ദിവസം അതും സംഭവിക്കുമെന്നാണ് ട്വീറ്റ്.

മുൻ സൗന്ദര്യ റാണിയായിരുന്ന സുസ്മിത സെൻ രണ്ട് പെൺമക്കളുടെ അമ്മയാണ്. സുസ്മിത സെൻ 2020 ഡിസംബറിൽ തന്റെ കാമുകനും മോഡലുമായ റോഹ്‌മാൻ ഷാളുമായി ബന്ധം അവസാനിപ്പിച്ചു. ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ വിക്രം ഭട്ടുമായും സുസ്മിത ഡേറ്റ് ചെയ്തിട്ടുണ്ട്. ഒരു ഫോട്ടോയിൽ, ലളിതിനും അദ്ദേഹത്തിന്റെ മുൻ ഭാര്യ മിനൽ മോദിക്കുമൊപ്പം സുസ്മിത പോസ് ചെയ്യുന്നതിന്റെ ഫോട്ടോ നേരത്തെ പുറത്തു വന്നിരുന്നു. 2018 ൽ 64-ാം വയസ്സിൽ മിനാൽ അന്തരിച്ചിരുന്നു. ഇപ്പോൾ അപ്രതീക്ഷിത ഡേറ്റിംഗിൽ അമ്പരപ്പിലാണ് സുസ്മിതയുടെ ആരാധകർ.

വ്യാഴാഴ്ച നടത്തിയ ഒരു സോഷ്യൽ മീഡിയ പോസ്റ്റിലാണ് ഡേറ്റിങ് വിവരം പങ്കിട്ടത്. ലളിത് മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ 2013ലെ അദ്ദേഹത്തിന്റെ പഴയ ട്വീറ്റ് ചികഞ്ഞെടുത്തു. അതിൽ തന്റെ എസ്എംഎസിന് മറുപടി നൽകാൻ സുസ്മിതയോട് ആവശ്യപ്പെടുന്നുണ്ട്. ട്വിറ്റർ ഉപയോക്താക്കൾ ട്വീറ്റിന്റെ സ്‌ക്രീൻഷോട്ടുകൾ പങ്കുവെച്ചിരുന്നു.

2013 ലെ ഒരു ട്വീറ്റിൽ ലളിത് മോദി എഴുതിയതിങ്ങനെയാണ് 'ശരി ഞാൻ പ്രതിജ്ഞാബദ്ധനാണ് നിങ്ങൾ വളരെ ദയയുള്ളവരാണ്. എന്നിരുന്നാലും, വാഗ്ദാനങ്ങൾ ലംഘിക്കപ്പെടാൻ ഉദ്ദേശിച്ചുള്ളതാണ്, പ്രതിബദ്ധതകൾ പാലിക്കപ്പെടുന്നു. ചിയേഴ്സ് സ്നേഹം, 'എന്റെ എസ്എംഎസിന് മറുപടി നൽകുക.' ഇതിനു പിന്നാലെ ട്വിറ്റർ ഉപയോക്താക്കൾ രസകരമായ വിവിധ പ്രതികരണങ്ങൾ നടത്തി.

നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളുടെ അന്വേഷണങ്ങൾക്കിടയിൽ ഇന്ത്യ വിട്ട ലളിത് മോദി 2010 മുതൽ ലണ്ടനിലാണ്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സ്ഥാപകനായ മോദി ക്രിക്കറ്റ് എന്ന കായികഇനത്തിന്റെ സാധ്യതകൾ മുന്നിൽക്കണ്ട് ചില സുപ്രധാനമായ മാറ്റങ്ങൾക്ക് വഴിവെട്ടിത്തുറന്ന വ്യക്തികൂടിയാണ്.

ഇന്ത്യൻ ക്രിക്കറ്റിന്റെ മുൻനിരയിലേക്കുള്ള മോദിയുടെ കുതിപ്പ് അതിശയിപ്പിക്കും വിധത്തിൽ വേഗത്തിലായിരുന്നു. ഒരു വ്യവസായ കുടുംബത്തിലെ അംഗമായ മോദി വളരെ ചെറുപ്പത്തിലെ തന്നെ കായിര രംഗത്തെ അന്തത സാധ്യതകൾ തിരിച്ചറിഞ്ഞിരുന്നു. ഡിസ്നിയുടെ പരിപാടികൾ ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്ന മോദി എന്റർടെയ്ന്മെന്റ് നെറ്റ്‌വർക്കിനു രൂപംനൽകിയ മോദിക്ക് ഇന്ത്യയിലെ ടെലിവിഷൻ ഉപയോക്താക്കളുടെ അഭിരുചികളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു.

ലൈവ് സ്പോർട്സിനായി ആളുകൾ മടികൂടാതെ പണം നൽകുമെന്ന് അദ്ദേഹം കണക്കുകൂട്ടി. ലൈവ് സ്പോർട്സ് ഡിസ്ട്രിബ്യൂഷനിലൂടെ ബിസിനസ് കെട്ടിപ്പൊക്കുന്നതിനിടെയാണ് 2005ൽ ബിസിസിഐയുടെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് പ്രസിഡന്റാകുന്നത്. പിന്നീട് കൃത്യമായ ആസൂത്രണത്തോടെ മോദി ബിസിസിഐയുടെ വാണിജ്യ പ്രവർത്തനങ്ങളുടെ ചാലകശക്തിയായി മാറുകയും അതിന്റെ വരുമാനം 1 ബില്യൺ യുഎസ് ഡോളറിന് മുകളിൽ ഉയർത്തുകയും ചെയ്തു.

2007 സെപ്റ്റംബറിൽ മോദി കൺവീനറായി ഇന്ത്യൻ പ്രീമിയർ ലീഗ് നിലവിൽ വന്നു. ആ പദവിയിൽ 2010 ഏപ്രിൽ 25 വരെ അദ്ദേഹം പ്രവർത്തിച്ചു. വിജയത്തിന്റെ കൊടുമുടിയിൽ നിന്നപ്പോഴാണ് ആരോപണങ്ങളും വിവാദങ്ങളും മോദിയെ ചുറ്റുന്നത്. 2010 ലെ ഐ.പി.എല്ലിന്റെ ഫൈനൽ മൽസരം അവസാനിച്ചതിന് പിന്നാലെ പൂണെ വാരിയേഴ്സ്, കൊച്ചി ടസ്‌കേഴ്സ് എന്നിവയുടെ രണ്ട് റിഗ്ഗിങ് ലേലങ്ങളുമായി ബന്ധപ്പെട്ട് മോശം പെരുമാറ്റം, അച്ചടക്കമില്ലായ്മ, സാമ്പത്തിക ക്രമക്കേട് എന്നിവ ആരോപിച്ച് ബിസിസിഐ മോദിയെ സസ്പെൻഡ് ചെയ്യുകയായിരുന്നു. ഈ ആരോപണങ്ങളിൽ കുറ്റക്കാരനാണെന്ന് ഒരു കമ്മിറ്റി കണ്ടെത്തിയതിനെത്തുടർന്ന് 2013 ൽ ബിസിസിഐ അദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിക്കുകയും ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.

അതിനുശേഷം അദ്ദേഹം ലണ്ടനിലായിരുന്നു താമസിച്ച് വന്നിരുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് 2015ൽ ലളിത് മോദിക്കെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP