Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ബമ്പർ ലോട്ടറി അടിച്ചിരുന്നെങ്കിൽ കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ശമ്പളം കൊടുക്കാമായിരുന്നു'; തിരുവോണം ബമ്പർ ലോട്ടറി പ്രകാശന ചടങ്ങിൽ ഗതാഗത മന്ത്രി

'ബമ്പർ ലോട്ടറി അടിച്ചിരുന്നെങ്കിൽ കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ശമ്പളം കൊടുക്കാമായിരുന്നു'; തിരുവോണം ബമ്പർ ലോട്ടറി പ്രകാശന ചടങ്ങിൽ ഗതാഗത മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബമ്പർ ലോട്ടറി അടിച്ചിരുന്നെങ്കിൽ കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ശമ്പളം കൊടുക്കാമായിരുന്നുവെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബമ്പർ ലോട്ടറി പ്രകാശന ചടങ്ങിലായിരുന്നു മന്ത്രിയുടെ തമാശ കലർന്ന പ്രസ്താവന. ധനമന്ത്രിയുമായി നടന്ന സംഭാഷണം വിവരിക്കവെയാണ് അധ്യക്ഷ പ്രാസംഗികൻ കൂടിയായ മന്ത്രി ഇക്കാര്യം പറഞ്ഞത്.

'ചടങ്ങിലേക്ക് സ്വാഗതം ചെയ്ത സമയത്ത് ഇവിടെ എല്ലാവർക്കും പുസ്തകം തരികയുണ്ടായി. ആ സമയത്ത് ഉപഹാരത്തിന് പകരം ലോട്ടറിയായിരുന്നെങ്കിൽ എന്ന് ആശിച്ചിരുന്നു. ചടങ്ങിൽ പങ്കെടുത്ത ധനമന്ത്രിയോട് ഇക്കാര്യം ഞാൻ പറഞ്ഞിരുന്നു. ലോട്ടറിയെങ്ങാനും അടിച്ചിരുന്നെങ്കിൽ നിങ്ങളെ കിട്ടില്ലല്ലോ, അതിനാൽ പുസ്തകം തന്നാൽമതിയെന്ന് തീരുമാനിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ശമ്പളം കൊടുക്കാനെങ്കിലും പറ്റുമായിരുന്നു', മന്ത്രി പറഞ്ഞു.

ശമ്പളം കൊടുക്കൽ കെ.എസ്.ആർ.ടി.സി.യെ സംബന്ധിച്ചിടത്തോളം വലിയ കീറാമുട്ടിയായി നിൽക്കുന്ന സമയത്താണ് മന്ത്രിയുടെ പരാമർശം. കുറച്ച് മാസങ്ങളായി ശമ്പള വിതരണം മുടങ്ങിയത് കാരണം തൊഴിലാളി യൂണിയനുകൾ മാനേജ്‌മെന്റുമായി സമരത്തിലാണ്. ഇതിനിടെ സൂപ്പർവൈസർ ജീവനക്കാർക്കുമുമ്പ് സാധാരണ ജീവനക്കാർക്ക് ശമ്പളം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ ലോട്ടറി പരാമർശം.

സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഓണം ബമ്പർധനമന്ത്രി ബാലഗോപാൽ മന്ത്രി ആന്റണി രാജുവിന് ടിക്കറ്റ് നൽകിയാണ് പ്രകാശനം ചെയ്തത്. 25 കോടിയാണ് സമ്മാനത്തുക. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭാഗ്യക്കുറി സമ്മാനതുകയാണിത്. പ്രഖ്യാപന സമയം മുതൽ തന്നെ ശ്രദ്ധനേടിയതാണ് ഇത്തവണത്തെ തിരുവോണം ബമ്പർ. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ 12 കോടിയായിരുന്നു തിരുവോണം ബമ്പറിന്റെ സമ്മാനത്തുക.

നിലവിലെ 300 രൂപയിൽ നിന്ന് 500 രൂപയായാണ് ടിക്കറ്റ് വില ഉയരുന്നത്. 10 സീരീസുകളിലായി പുറത്തിറങ്ങുന്ന ഭാഗ്യ കുറിയിൽ, രണ്ടാം സമ്മാനമായി അഞ്ചു കോടിയും, മൂന്നാം സമ്മാനമായി ഒരു കോടി രൂപ പത്ത് പേർക്കും ലഭിക്കും. ബമ്പറിന്റെ വിൽപ്പന ജൂലൈ 18നു ആരംഭിക്കും. സെപ്റ്റംബർ 18നാണ് നറുക്കെടുപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP