Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എന്റെ ഭാഗത്ത് തെറ്റുണ്ടായി. ആ തെറ്റിന് ഞാൻ എന്നെ സ്വയം ശിക്ഷിക്കുന്നു; മരണത്തിന് ഉത്തരവാദി പ്രജീവാണ്.. ഞാൻ മരിച്ചാലും നിനക്ക് ശിക്ഷ കിട്ടില്ലെങ്കിലും ഞാൻ നിന്നെ ശിക്ഷിക്കും; ശരണ്യയുടെ ആത്മഹത്യാ കറിപ്പ് പ്രജീവിനെ കുടുക്കുമെന്ന് ഉറപ്പിച്ചു; അറസ്റ്റു ഭയന്ന് ഒളിവിൽ പോയ ബിജെപി നേതാവ് കീഴടങ്ങി

എന്റെ ഭാഗത്ത് തെറ്റുണ്ടായി. ആ തെറ്റിന് ഞാൻ എന്നെ സ്വയം ശിക്ഷിക്കുന്നു; മരണത്തിന് ഉത്തരവാദി പ്രജീവാണ്.. ഞാൻ മരിച്ചാലും നിനക്ക് ശിക്ഷ കിട്ടില്ലെങ്കിലും ഞാൻ നിന്നെ ശിക്ഷിക്കും; ശരണ്യയുടെ ആത്മഹത്യാ കറിപ്പ് പ്രജീവിനെ കുടുക്കുമെന്ന് ഉറപ്പിച്ചു; അറസ്റ്റു ഭയന്ന് ഒളിവിൽ പോയ ബിജെപി നേതാവ് കീഴടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: മഹിളാ മോർച്ച നേതാവ് ശരണ്യ ആത്മഹത്യ ചെയ്ത കേസിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ട ബിജെപി നേതാവ് പ്രജീവ് കീഴടങ്ങി. രാവിലെ പത്തുമണിയോടെ പാലക്കാട് നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പാലക്കാട് മണ്ഡലം ട്രഷറർ ആയിരുന്ന ശരണ്യ ഞായറാഴ്ചയാണ് തൂങ്ങിമരിച്ചത്.

ബിജെപി നേതാവ് പ്രജീവ് ആണ് തന്റെ മരണത്തിന് കാരണമെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. പ്രജീവിനെ വിശ്വസിച്ച് പല കാര്യങ്ങളും ചെയ്തു. ഇപ്പോൾ ചതിച്ചുവെന്ന് തിരിച്ചറിഞ്ഞതിൽ മനം നൊന്താണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്. തന്റെ മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നും ശരണ്യയുടെ കുറിപ്പിലുണ്ട്. പ്രജീവിന്റെ കള്ളക്കളികൾ മുഴുവൻ പുറത്തുകൊണ്ടുവരണമെന്നും കുറിപ്പിൽ ആവശ്യപ്പെടുന്നു.

ശരണ്യ ആത്മഹത്യക്ക് ശ്രമിക്കുന്നുവെന്ന കാര്യം പ്രജീവ് തന്നെയാണ് ഭർത്താവിനെ വിളിച്ച് അറിയിച്ചത്. പിന്നീട് വീട്ടുകാർ എത്തിയപ്പോഴേക്കും ശരണ്യ തൂങ്ങി മരിച്ച നിലയിലായിരുന്നു. സംഭവത്തിന് പിന്നാലെ പ്രജീവ് ഒളിവിൽ പോയിയിരുന്നു.

ഉള്ളു കലങ്ങി ആത്മഹത്യാ കുറിപ്പ്

'എന്റെ പൊന്നു മക്കളെ നിങ്ങളെ ഞാൻ മറന്നു. ചിന്നൂ.. റാം ലൗ യൂ മക്കളെ. നല്ലോണം പഠിക്കണം. രണ്ടു പേരും നല്ല കുട്ടികൾ ആയിരിക്കണം. അപ്പനേയോ അമ്മച്ചിയേയോ ശല്യം ചെയ്യാൻ പാടില്ല. ലൗ യൂ മുത്തുമണീസ്...' കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ബിജെപി മഹിളാ മോർച്ചാ നേതാവ് ശരണ്യാ ആത്മഹത്യാ കുറിപ്പിൽ എഴുതിയ വാക്കുകാളാണ്. മലയാളം എഴുതാനറിയാത്ത ശരണ്യ ഇംഗ്ലീഷിലാണ് കത്തെഴുതിയിരിക്കുന്നത്. കത്തിൽ സുഹൃത്തായ എസ്.ആർ.എം.യു ഒലവക്കോട് യൂണിറ്റ് പ്രസിഡന്റ് പ്രജീവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. മരണത്തിന് ഉത്തരവാദി പ്രജീവാണെന്നും ഇയാളെ വെറുതെ വിടരുതെന്നും കത്തിൽ ശരണ്യ കുറിച്ചിട്ടുണ്ട്. പ്രജീവിന്റെയും ഭാര്യയുടെയും നമ്പറുകളും കത്തിലുണ്ട്.

ഞാൻ മരിച്ചാലും നിനക്ക് ശിക്ഷ കിട്ടില്ലെങ്കിലും ഞാൻ നിന്നെ ശിക്ഷിക്കും. മറ്റ് പെൺകുട്ടികളുമായുള്ള ബന്ധങ്ങളുടെ വിശദാംശങ്ങൾ എന്റെ ഫോണിലുണ്ട്. എന്റെ ഭാഗത്ത് തെറ്റുണ്ടായി. ആ തെറ്റിന് ഞാൻ എന്നെ സ്വയം ശിക്ഷിക്കുന്നു. എല്ലാവരും എന്നോട് ക്ഷമിക്കണം എന്നും കത്തിൽ പറയുന്നുണ്ട്. പ്രജീവ് ചതി ചെയ്തതിനെ തുടർന്നാണ് ശരണ്യ ജീവനൊടുക്കിയത് എന്ന് വ്യക്തമാക്കുന്ന താണ് ആത്മഹത്യാ കുറിപ്പ്.

ാൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നുള്ള വിവരവും പറഞ്ഞു. ഈ സമയം വീട്ടിൽ ഭർത്താവ് രമേഷും മക്കളും ഇല്ലായിരുന്നു. രമേഷ് ഒരു ക്ഷേത്രത്തിലെ കുംഭാഭിഷേകത്തിന് പോയിരിക്കുകയായിരുന്നു. ശരണ്യയുടെ ഫോൺ കോളിന് പിന്നാലെ പ്രജീവ് സുഹൃത്തായ പ്രജിത്തിന് വിളിച്ച് ശരണ്യ തൂങ്ങിമരിക്കുമെന്ന് പറഞ്ഞെന്നും വേഗം അവിടേക്ക് എത്തണമെന്നും അറിയിച്ചു. പ്രജിത്ത് വിവരം രമേഷിനെ അറിയിക്കുകയും വേഗം തന്നെ സ്ഥലത്തെത്തുകയും ചെയ്തു. വീടിന്റെ വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു.

രമേഷും പ്രജിത്തും ചേർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തൊട്ടു പിന്നാലെ പ്രജീവും ഭാര്യയും ഇവിടെയെത്തുകയും ചെയ്തു. പ്രജീവിനെതിരെയും പ്രജിത്തിനിതിരെയും കേസെടുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. സംഭവത്തിൽ പാലക്കാട് നോർത്ത് പൊലീസാണ് കേസെടുത്തത്. സി.എൻ പുരം നടുവക്കാട്ടുപാളയത്ത് രമേഷാണ് ശരണ്യയുടെ ഭർത്താവ്. രാജൻ-തങ്കം ദമ്പതികളുടെ മകളാണ്. മക്കൾ: രാംചരൺ, റിയശ്രീ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP