Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീട്ടുകാർ പുതിയ ബൈക്ക് വാങ്ങി നൽകിയില്ല; കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനം നടത്തി യുവാവ്

വീട്ടുകാർ പുതിയ ബൈക്ക് വാങ്ങി നൽകിയില്ല; കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനം നടത്തി യുവാവ്

സ്വന്തം ലേഖകൻ

ഈരാറ്റുപേട്ട: വീട്ടുകാർ പുതിയ ബൈക്ക് വാങ്ങി നൽകാത്തതിന്റെ ദേഷ്യത്തിൽ കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ അപകടകരമായ രീതിയിൽ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. തിരുവനന്തപുരം പൗഡിക്കോണം സ്വദേശി ആരോമൽ (19) ആണ്് പിടിയിലായത്. പുതിയ ബൈക്ക് വാങ്ങി നൽകണമെന്ന ആവശ്യം വീട്ടുകാർ അംഗീകരിക്കാത്തതിനെ തുടർന്ന് ബന്ധുവിന്റെ ബൈക്കുമായി ആരോമൽ വാഗമണ്ണിലെത്തി.

ഇന്നലെ രാവിലെ തീക്കോയി ഈരാറ്റുപേട്ട റൂട്ടിലാണ് സംഭവം.കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ പോയ യുവാവ് ബൈക്കിന്റെ മുൻചക്രം ഉയർത്തി ഓടിച്ചാണ് അഭ്യാസം കാട്ടിയത്. പലതവണ ഇത് ആവർത്തിക്കുകയും ചെയ്തു. ബസിന്റെ മുന്നിൽ ബൈക്ക് വെട്ടിത്തിരിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം ഒഴിവായത് തലനാരിഴയ്ക്കാണെന്ന് ബസ് യാത്രക്കാരിലൊരാൾ പറഞ്ഞു. ഈരാറ്റുപേട്ട എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, എസ്‌ഐ വി.വി വിഷ്ണുഎന്നിവർ ചേർന്നാണ് യുവാവിനെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP