Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഭൂമിതട്ടിപ്പു കേസിൽ അറസ്റ്റ് ഒഴിവാക്കാൻ 'സുകുമാരക്കുറുപ്പ് മോഡൽ'കൊലപാതകം; തന്റെ അതേ പൊക്കവും വണ്ണവുമുള്ള ആളെ കണ്ടെത്തി കാറിലിട്ട് കത്തിച്ച് സദാനന്ദ ശേരിഗർ: കൂട്ടുനിന്നത് സഹപ്രവർത്തകയായ 40കാരി: തമിഴ്‌നാട്ടിലെ സുകുമാര കുറുപ്പ് അറസ്റ്റിൽ

ഭൂമിതട്ടിപ്പു കേസിൽ അറസ്റ്റ് ഒഴിവാക്കാൻ 'സുകുമാരക്കുറുപ്പ് മോഡൽ'കൊലപാതകം; തന്റെ അതേ പൊക്കവും വണ്ണവുമുള്ള ആളെ കണ്ടെത്തി കാറിലിട്ട് കത്തിച്ച് സദാനന്ദ ശേരിഗർ: കൂട്ടുനിന്നത് സഹപ്രവർത്തകയായ 40കാരി: തമിഴ്‌നാട്ടിലെ സുകുമാര കുറുപ്പ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

ബെംഗളൂരു: തമിഴ്‌നാട്ടിലും 'സുകുമാരക്കുറുപ്പ് മോഡൽ' കൊലപാതകം. ഭൂമിതട്ടിപ്പു കേസിൽ അറസ്റ്റ് ഒഴിവാക്കാൻ ഉഡുപ്പിയിലെ ബയന്തൂരിലെ സദാനന്ദ ശേരിഗർ എന്ന സർവേയറാണ് സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം നടത്തിയത്. ഒരു മാസം മുമ്പ് നടന്ന കൊലപാതകത്തിൽ പൊലീസ് പ്രതിയെ പെട്ടെന്ന് തന്നെ പിടികൂടുകയായിരുന്നു.

സദാനന്ദ ശേരിഗർ തന്റെ അതേ വണ്ണവും പൊക്കവുമുള്ള മറ്റൊരാളെ കാറിലിട്ട് കത്തിച്ചു താനാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയായിരുന്നു. ബയന്തൂരിലെ ഹേന്നുബേരുവിൽ കത്തിയ കാറിന്റെ പിൻസീറ്റിൽ നിന്ന് തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ മൃതദേഹം കഴിഞ്ഞ 13ന് പൊലീസ് കണ്ടെടുത്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ദുരൂഹത മറനീക്കിയത്.

സഹപ്രവർത്തകയായ ശിൽപയുടെ (40) സഹായത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും കണ്ടെത്തി. സദാനന്ദയുടെ പൊക്കവും വണ്ണവുമുള്ള ആളെ കണ്ടെത്തി മദ്യത്തിൽ ഉറക്കഗുളിക കലർത്തി കൊടുത്ത ശേഷം കാറിന്റെ പിൻസീറ്റിലിരുത്തി തീയിടുകയായിരുന്നു. മരിച്ചയാൾ കർക്കള സ്വദേശിയാണെന്ന് പൊലീസ് പറഞ്ഞു.

ഇല്ലാത്ത റോഡ് ഉണ്ടെന്നു ഭൂരേഖ ചമച്ചതിന് സദാനന്ദയ്ക്ക് എതിരെ കേസ് എടുത്തിരുന്നു. കോടതി സമൻസ് അയച്ചെങ്കിലും ഹാജരായില്ല. തുടർന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് കൊലപാതകത്തിനു പദ്ധതി തയാറാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP