Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളത്തിൽ 25 കോടിയുടെ ബംപർ ലോട്ടറി വരുമെന്ന സൂചനയുമായി യുട്യൂബ് വീഡിയോ ചെയ്തത് തമിഴ്‌നാട്ടിലെ വ്‌ളോഗർ; ആറ് മാസം കഴിഞ്ഞപ്പോൾ ഓണം ബംപർ സമ്മാനത്തുക 25 കോടിയാക്കി ഉയർത്തി കേരള സർക്കാറും; 500 രൂപ മുടക്കി 25 കോടി നേടാൻ ആളുകൾ മത്സരിച്ചു ലോട്ടറി എടുക്കുമ്പോൾ തട്ടിപ്പു സാധ്യതകളെയും കരുതിയിരിക്കണം

കേരളത്തിൽ 25 കോടിയുടെ ബംപർ ലോട്ടറി വരുമെന്ന സൂചനയുമായി യുട്യൂബ് വീഡിയോ ചെയ്തത് തമിഴ്‌നാട്ടിലെ വ്‌ളോഗർ; ആറ് മാസം കഴിഞ്ഞപ്പോൾ ഓണം ബംപർ സമ്മാനത്തുക 25 കോടിയാക്കി ഉയർത്തി കേരള സർക്കാറും; 500 രൂപ മുടക്കി 25 കോടി നേടാൻ ആളുകൾ മത്സരിച്ചു ലോട്ടറി എടുക്കുമ്പോൾ തട്ടിപ്പു സാധ്യതകളെയും കരുതിയിരിക്കണം

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഇന്ത്യയിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക ലഭിക്കുന്ന പേപ്പർ ലോട്ടറിയാണ് കേരള സർക്കാർ നടത്തുന്ന ഓണം ബംപർ. ഇക്കുറി 25 കോടിയാക്കി ഈ തുക ഉയർത്തിയോടെ ലോട്ടറി വിൽപ്പന പൊടിപൊടിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ, 500 രൂപ വിലക്കൂടുതലാണെന്ന് വിധത്തിൽ സൈബറിടത്തിൽ അഭിപ്രായം പറയുന്നവരും കുറവല്ല. എങ്കിലും അനായാസം തന്നെ ലോട്ടറി വിൽപ്പന പൊടിപൊടിക്കമെന്നാണ് പ്രതീക്ഷകൾ.

എന്നാൽ, തമിഴ്‌നാട്ടിൽ നിന്നടക്കം വ്യാപകമായി ലോട്ടറി വാങ്ങാൻ ആളുകൾ എത്തുമ്പോൾ തട്ടിപ്പു സാധ്യതകളെയും കരുതിയിരിക്കണം എന്ന് ലോട്ടറി ഏജന്റുമാരും പറയുന്നു. കാരണം, പേപ്പർ ലോട്ടറി വാങ്ങാൻ വിദേശത്തു നിന്നടക്കമുള്ളവർ രംഗത്തുവരുമ്പോൾ പലപ്പോവും ഒരു ലോട്ടറി തന്നെ പലർക്കും വിൽക്കുന്ന സാഹചര്യം അടക്കം സംജാതമാകാറുണ്ട്. ഇത് കരുതിയിരിക്കണമെന്നാണ് ലോട്ടറി ഏജന്റുമാരും മുന്നറിയിപ്പായി പറയുന്നത്.

അതേസമയം കേരള ലോട്ടറിയുടെ സമ്മാനത്തുക 25 കോടിയായി ഉയർത്തുമെന്ന് തമിഴ്‌നാട്ടിലെ ഒരു യു ട്ഊബർ ആറ് മാസം മുമ്പ് പറഞ്ഞത് ഇപ്പോഴും ചർച്ചയാകുന്നുണ്ട്. കേരളത്തിലെ ലോട്ടറിയെ കുറിച്ച് പറയവേയാണ് ഗോൾഡൽ വീൽസ് എന്ന യുട്യൂബ് ചാനലിൽ കേരള ലോട്ടറിയുടെ ഓണം ബംപർ സമ്മാനത്തുക 25 കോടിയാക്കി ഉയർത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടു വന്നത്. ആറ് മാസം മുമ്പായിരുന്നു ഈ വാർത്ത വന്നതും. ഇതിന് ശേഷം ഈമാസം ലോട്ടറി തുക ഉയർത്തി കൊണ്ടുള്ള തീരുമാനവും വന്നു. ഇത് കേരളാ ലോട്ടറിയിലെ ഉന്നതരും മറ്റു ചിലരും തമ്മിലുള്ള ബന്ധത്തിന്റെ സൂചനയായി നിരവധി പേർ ചൂണ്ടിക്കാട്ടുന്നുണ്ട്.

പലപ്പോഴും കള്ളപ്പണം വെളുപ്പിക്കാൻ അടക്കം ലോട്ടറിയെ ഉപയോഗിക്കുന്നു എന്ന ആരോപണം ഉയർന്നിരുന്നു. ഇക്കാര്യം ലോട്ടറി ഏജന്റ്‌സ് അസോസിയേഷൻ പരാതിയായി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. 25 കോടിയായി ഓണം ബംപറിന്റെ തുക ഉയർത്തുമ്പോൾ കരുതൽ വേണമെന്ന ആവശ്യവും ഇതോടെ ശക്തമാണ്. ഓരോ ലോട്ടറി ഏജൻസികൾക്കും നിശ്ചിത ലോട്ടറി മാത്രമാണ് വിൽപ്പനക്കായി നൽകാറുള്ളത്. ഇതോടെ ഡിമാൻഡ് വർധിക്കുമ്പോൾ വ്യാജന്മാർ ഇടപിടിച്ചേക്കുമെന്ന ആശങ്കയും ശക്തമാണ്.

ഇത്തവണത്തെ കേരള സർക്കാരിന്റെ ഓണം ബംപറിന്റെ ഒന്നാം സമ്മാനത്തുകയും ഗൾഫിലെ നറുക്കെടുപ്പുകൾക്ക് സമാനമാണെന്ന വാർത്തകൾ വന്നതോടെ പ്രവാസികളും കൂടുതൽ ലോട്ടറി വാങ്ങുന്ന സാഹചര്യം വരും. എന്നാൽ, ഇത്തരത്തിൽ ലോട്ടറി എടുക്കുന്നവർ നേരിട്ടെത്തി ലോട്ടറി എടുക്കുന്നതാകും നല്ലത്. പലപ്പോഴും വിദേശത്തുള്ളവർക്കായി ലോട്ട്‌റി മാറ്റിവെച്ച് ആ ചിത്രം വാട്‌സ് ആപ്പിലൂടെ അയച്ചു കൊടുക്കുകയാണ് ചെയ്യാറ്. ഇത് തർക്കങ്ങൾക്കും നിയമ കുരുക്കുകൾക്ക് വഴിയാക്കിയേക്കാം. അതുകൊണ്ടു കൂടിയാണ് കരുതൽ വേണമെന്ന ആവശ്യം ശക്തമാകുന്നതും.

ഓണം ബംപറിന്റെ ഒന്നാം സമ്മാനം 25 കോടി രൂപയാണെങ്കിലും 10 ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം നികുതിയും കഴിഞ്ഞ് 15.75 കോടി രൂപയാണ് ലോട്ടറി അടിക്കുന്നയാൾക്ക് ലഭിക്കുക. ഇവിടെയാണ് യുഎഇയിലെ നറുക്കെടുപ്പ് സമ്മാനവും കേരളത്തിലെ സമ്മാനവും തമ്മിലുള്ള പ്രധാന വ്യത്യാസം. രണ്ടാം സമ്മാനം അഞ്ച് കോടി രൂപയും മൂന്നാം സമ്മാനമായി പത്ത് പേർക്ക് ഒരു കോടി രൂപ വീതവും നൽകാനാണ് ശുപാർശ. ടിക്കറ്റ് വില 500 രൂപയാക്കാനും ശുപാർശയുണ്ട്. കഴിഞ്ഞ വർഷം വരെ 12 കോടി രൂപഓണം ബംപർ സമ്മാനത്തുകയും ടിക്കറ്റ് വില 300 രൂപയുമായിരുന്നു. സമ്മാനത്തുക വർധിപ്പിക്കുന്നത് ടിക്കറ്റിന്റെ സ്വീകാര്യതയും പ്രചാരവും കൂട്ടുമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ.

ഗൾഫിലേയും കേരളത്തിലേയും ലോട്ടറിയുടെ വില സംബന്ധിച്ചുള്ള വ്യത്യാസവും വളരെ വലുതാണ്. 500 രൂപയ്ക്ക് 25 കോടിയാണ് കേരളത്തിൽ ലഭിക്കുന്നതെങ്കിൽ അബുദാബി ബിഗ് ടിക്കറ്റിന് ഒരെണ്ണത്തിന് 500 ദിർഹമാണ് (ഏതാണ്ട് പതിനൊന്നായിരം രൂപ). രണ്ട് ടിക്കറ്റ് ഒരുമിച്ചെടുക്കുമ്പോൾ ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. അതായത് മൂന്ന് ടിക്കറ്റ് ഒരുമിച്ച് എടുക്കുമ്പോൾ രണ്ടു ടിക്കറ്റിന് (1000 ദിർഹം) പണം നൽകിയാൽ മതി. അതായത് ഇരുപതിനായിരം രൂപ. എന്നാൽ കേരളത്തിൽ 1500 രൂപയ്ക്ക് മൂന്ന് ബംബർ ടിക്കറ്റ് എടുക്കാം.

അബുദാബിയിൽ മലയാളികൾ ഉൾപ്പെടെയുള്ളവർ കൂടുതലും സംഘം ചേർന്നാണ് ഭാഗ്യം പരീക്ഷിക്കാറുള്ളത്. ഇതിന് കാരണം കൂടിയ വിലയാണ്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഒരു ടിക്കറ്റിന് 1000 ദിർഹമാണ് (ഏതാണ്ട് 21000 രൂപ) വില. അബുദാബി ബിഗ് ടിക്കറ്റ്, ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണർ എന്നിവയാണ് യുഎഇ പ്രശസ്തമായ നറുക്കെടുപ്പുകൾ. നിരവധി മലയാളികളാണ് ഇതുവഴി കോടീശ്വരന്മാരായതും. ഇതിനു പുറമേ, എമിറേറ്റ്സ് ലോട്ടോ, മെഹ്സൂസ് തുടങ്ങിയ ഭാഗ്യപരീക്ഷണ സംവിധാനവുമുണ്ട്. ഇവ നറുക്കെടുപ്പ് രീതിയിൽ അല്ല, നമ്പറുകൾ ഒപ്പിച്ചാണ് കളിക്കുന്നത്. ഇവയെല്ലാം ഓൺലൈൻ വഴിയും പരീക്ഷിക്കാൻ സാധിക്കും.

ഗൾഫിൽ ഗ്രാൻഡ് സമ്മാനം ലഭിക്കുന്നവരോട് ചാരിറ്റി പ്രവർത്തനങ്ങൾക്ക് തുക നീക്കിവയ്ക്കാൻ താൽപര്യമുണ്ടോയെന്ന് ചില കമ്പനികൾ ചോദിക്കാറുണ്ട്. എന്നാൽ, അത് നിർബന്ധമല്ല. സമ്മാനം ലഭിച്ചവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ താൽപര്യമില്ലെങ്കിൽ അതിന് അനുവദിക്കുന്ന ലോട്ടറികളും യുഎഇയിൽ ഉണ്ട്. അബുദാബി ബിഗ് ടിക്കറ്റിൽ ഓരോ തവണയും ഓരോ സീരീസ് ആണ്. ഓരോ മാസവും ഇതിലെ സമ്മാന തുകയിൽ മാറ്റം വരാറുമുണ്ട്. ആഴ്ചതോറുമുള്ള ഓൺലൈൻ നറുക്കെടുപ്പിലൂടെ ചെറിയ തുകകളും സമ്മാനമായി നൽകുന്നു. 1992ൽ ആണ് ബിഗ് ടിക്കറ്റ് ആരംഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP