Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏകദിന റാങ്കിങിൽ ഒന്നാമതെത്തുന്ന ഇന്ത്യയുടെ രണ്ടാമത്തെ മാത്രം ഫാസ്റ്റ് ബൗളർ; തകർപ്പൻ പ്രകടനത്തിന് പിന്നാലെ മികച്ച നേട്ടവുമായി ജസ്പ്രീത് ബുംറ; ടി20 റാങ്കിംഗിൽ സൂര്യകുമാർ ആദ്യ പത്തിൽ, ഭുവനേശ്വറിനും നേട്ടം

ഏകദിന റാങ്കിങിൽ ഒന്നാമതെത്തുന്ന ഇന്ത്യയുടെ രണ്ടാമത്തെ മാത്രം ഫാസ്റ്റ് ബൗളർ; തകർപ്പൻ പ്രകടനത്തിന് പിന്നാലെ മികച്ച നേട്ടവുമായി ജസ്പ്രീത് ബുംറ; ടി20 റാങ്കിംഗിൽ സൂര്യകുമാർ ആദ്യ പത്തിൽ, ഭുവനേശ്വറിനും നേട്ടം

സ്പോർട്സ് ഡെസ്ക്

ലോർഡസ്: ഐ.സി.സിയുടെ റാങ്കിങിൽ മികച്ച നേട്ടമുണ്ടാക്കി ജസ്പ്രീത് ബുംറ. ഏകദിന ബൗളർമാരുടെ റാങ്കിങിലാണ് ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ഒന്നാം നമ്പറിലെത്തിയത്. ഇംഗ്ലണ്ടുമായുള്ള ആദ്യ ഏകദിനത്തിൽ ആറ് വിക്കറ്റുകളുമായി കരിയർ ബെസ്റ്റ് പ്രകടനം നടത്തിയതിന് പിന്നാലെയാണ് അദ്ദേഹം ഏകദിനത്തിലെ പുതിയ രാജാവായിരിക്കുന്നത്.

ഓവലിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ഏകദിനത്തിൽ തകർപ്പൻ ബൗളിങ് പ്രകടനമാണ് ജസ്പ്രീത് ബുംറ കാഴ്ചവെച്ചത്. വെടിക്കെട്ടിന് പേരുകേട്ട ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകർത്തെറിയുകയായിരുന്നു ഇന്ത്യ. വെറും 110 റൺസിനായിരുന്നു ഇംഗ്ലണ്ടിനെ ഇന്ത്യ ബൗൾർമാർ എറിഞ്ഞിട്ടത്.

 

ഇന്ത്യൻ ബൗളിങ് നിരയെ നയിച്ചത് ജസ്പ്രിത് ബുംറയായിരുന്നു. മൂന്ന് ബാറ്റർമാരെ പൂജ്യത്തിന് പുറത്താക്കിയ ബുംറ ആറ് ഇംഗ്ലീഷ് വിക്കറ്റുകളാണ് കൊയ്തത്. 7.2 ഓവറിൽ വെറും 19 റൺസ് വഴങ്ങിയാണ് ബുംറ ആറ് വിക്കറ്റുകൾ നേടിയത്. മത്സരത്തിലെ താരവും ബുംറയായിരുന്നു.ഈ പ്രകടനത്തോടെയാണ് ഐ.സി.സി റാങ്കിങിൽ വലിയ കുതിപ്പ് നടത്താൻ ബുംറയെ സഹായിച്ചത്. ഒറ്റയടിക്ക് അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് താരം ഒന്നാം റാങ്കിലെത്തിയത്.

ഏകദിന റാങ്കിങിൽ ഒന്നാമതെത്തിയ ഇന്ത്യയുടെ രണ്ടാമത്തെ മാത്രം ഫാസ്റ്റ് ബൗളറാണ് ബുംറ. നേരത്തേ മുൻ ഇതിഹാസ ആൾറൗണ്ടർ കപിൽ ദേവാണ് ഒന്നാം റാങ്കിന് അവകാശിയായ ആദ്യ ഇന്ത്യൻ പേസർ. സ്പിന്നർമാരായ മനീന്ദർ സിങ്, അനിൽ കുംബ്ലെ, രവീന്ദ്ര ജഡേജ എന്നിവരാണ് ഏകദിനത്തിൽ ഒന്നാം റാങ്കിലെത്തിയ മറ്റ് ഇന്ത്യൻ ബൗളർമാർ.

ബുമ്രയുടെ വരോടെ ന്യൂസിലൻഡ് പേസർ ട്രന്റ് ബോൾട്ടിന് വഴിമാറേണ്ടി വന്നു. പാക്കിസ്ഥാൻ താരം ഷഹീൻ അഫ്രീദിയാണ് മൂന്നാമത്. നാല് സ്ഥാനങ്ങൾ നഷ്ടമായ ഇംഗ്ലണ്ട് പേസർ ക്രിസ് വോക്സ് ഏഴാം റാങ്കിലേക്ക് വീണു.ജോസ് ഹേസൽവുഡ്, മുജീബ് ഉർ റഹ്‌മാൻ, മെഹ്ദി ഹസൻ എന്നിവർ യഥാക്രമം നാല് മുതൽ ആറ് വരെയുള്ള സ്ഥാനങ്ങളിലുണ്ട്. മാറ്റ് ഹെന്റി, മുഹമ്മദ് നബി, റാഷിദ് ഖാൻ എന്നിവരാണ് പത്തുവരെയുള്ള സ്ഥാനങ്ങളിൽ. ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള ഏക ഇന്ത്യൻ ബൗളറും ബുമ്രയാണ്.

 

ടി20 ഫോർമാറ്റിൽ ബാറ്റർമാരുടെ റാങ്കിങിൽ ഏറ്റവുമുയർന്ന പൊസിഷനിലുള്ള ഇന്ത്യൻ താരമായി സൂര്യകുമാർ യാദവും മാറിയിരിക്കുകയാണ്.ടി20 റാങ്കിംഗിൽ 44 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് സൂര്യകുമാർ യാദവ് അഞ്ചാം സ്ഥാനത്തെത്തിയത്.ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20യിലെ തകർപ്പൻ സെഞ്ച്വറിയാണ് താരത്തെ ഇതിനു സഹായിച്ചത്.

അതേസമയം ബൗളർമാരുടെ റാങ്കിംഗിൽ ഭുവനേശ്വർ കുമാർ ആദ്യ പത്തിലെത്തി. എട്ടാം സ്ഥാനത്താണ് താരം.ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ഒരുമാറ്റം മാത്രമാണുള്ളത്. ഓസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്ക് ഒരു സ്ഥാനം മെച്ചപ്പെടുത്തി പത്താമതെത്തി. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഒന്നാമത് തുടരുന്നു. ആർ അശ്വിൻ (2), ജസ്പ്രിത് ബുമ്ര (3) എന്നിിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ താരങ്ങൾ.

ബാറ്റർമാരിൽ ഇംഗ്ലീഷ് താരം ജോ റൂട്ട് ഒന്നാം സ്ഥാനത്ത് തുടരുന്നു. റിഷഭ് പന്ത് (5), രോഹിത് ശർമ (9) എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ താരങ്ങൾ. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ശ്രീലങ്കൻ താരം ദിമുത് കരുണാരത്നെ ഏഴാം സ്ഥാനത്തേക്ക് കയറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP