Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒഐസിസിയൂഎസ്എ ഹൂസ്റ്റൺ ചാപ്റ്റർ -വാവച്ചൻ മത്തായി പ്രസിഡണ്ട്; ജോജി ജോസഫ് ജന. സെക്രട്ടറി

ഒഐസിസിയൂഎസ്എ ഹൂസ്റ്റൺ ചാപ്റ്റർ -വാവച്ചൻ മത്തായി പ്രസിഡണ്ട്; ജോജി ജോസഫ് ജന. സെക്രട്ടറി

പി.പി. ചെറിയാൻ

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) ഹൂസ്റ്റൺ ചാപ്റ്റർ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു .അമേരിക്കയിലുടനീളം ചാപ്റ്ററുകൾക്കു രൂപം കൊടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഹൂസ്റ്റൺ ചാപ്റ്ററിനു തുടക്കം കുറിച്ചത്.. ശക്തമായ ഒരു നാഷണൽ കമ്മിറ്റിയും നോർത്തേൺ, സതേൺ, വെസ്റ്റേൺ റീജിയനുകളിലായി 100 ൽ പരം കമ്മിറ്റി അംഗങ്ങളും ഉള്ള ഒഐസിസിയു യുഎസ്എ, അടുത്ത ഘട്ടമായി അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളും നഗരങ്ങളും കേന്ദ്രീകരിച്ചുപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്

കെപിസിസിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ രൂപീകൃതമായ ഒഐസിസി യുഎസ്എയുടെ പ്രവർത്തനങ്ങൾ വളരെ വേഗത്തിലാണ് പുരോഗമിക്കുന്നതെന്നും ഹൂസ്റ്റൺ ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ സംഘടനയ്ക്ക് വലിയ ഊർജ്ജവും ശക്തിയും നൽകാൻ ഇടയാകുമെന്നും ഭാരവാഹികളെ പ്രഖ്യാപിച്ച്, ചാപ്റ്ററിന് എല്ലാ ഭാവുകങ്ങളും ആശംസിച്ചു കൊണ്ട് ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടലും പ്രസിഡണ്ട് ബേബി മണക്കുന്നേലും പറഞ്ഞു.

ഹൂസ്റ്റൺ ചാപ്റ്ററിന്റെ ഭാരവാഹികൾ

പ്രസിഡണ്ട് : വാവച്ചൻ മത്തായി, ജനറൽ സെക്രട്ടറി : ജോജി ജോസഫ്
ട്രഷറർ : തോമസ് വർക്കി (മൈസൂർ തമ്പി)

വൈസ് പ്രസിഡന്റുമാർ : എബ്രഹാം തോമസ് (അച്ചന്കുഞ്ഞു). ചാക്കോ തോമസ്, ജേക്കബ് കുടശ്ശനാട്, സൈമൺ വളാച്ചേരി, ടോം വിരിപ്പൻ, തോമസ് സ്റ്റീഫൻ (റോയ് വെട്ടുകുഴി)

സെക്രട്ടറിമാർ: ബാബു ചാക്കോ, ബിജു ചാലയ്ക്കൽ, ഫിന്നി രാജു, ജോൺ ഐസക് (എബി), , മാമ്മൻ ജോർജ്, സന്തോഷ് ഐപ്പ്.

ജോയിന്റ് ട്രഷറർ: ആൻഡ്രൂസ് ജേക്കബ്

ഐടി വിഭാഗം ചെയർ : രഞ്ജിത് പിള്ള, പബ്ലിക് റിലേഷൻസ് ചെയർ: ചാർളി പടനിലം, പ്രോഗ്രാം ചെയർ: റെനി കവലയിൽ,സോഷ്യൽ മീഡിയ ചെയർ: ബിനോയ് ലൂക്കോസ് തത്തംകുളം

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ടിഫ്നി സെൽബി, മിനി പാണച്ചേരി, ബിനു തോമസ് , ഡാനിയേൽ ചാക്കോ,ജോർജ് കൊച്ചുമ്മൻ, ജോർജ് തോമസ്, ജോയ്. എൻ ശാമുവേൽ, ജോസ് മാത്യു, മാത്യൂസ് തോട്ടം, റജി വി. കുര്യൻ, ഷാജൻ ജോർജ്, സജി ഇലഞ്ഞിക്കൽ,

ഹൂസ്റ്റണിൽ നിന്നുള്ള സതേൺ റീജിയണൽ കമ്മിറ്റി ഭാരവാഹികളായ ജനറൽ സെക്രട്ടറി ജോമോൻ ഇടയാടി, ട്രഷറർ സഖറിയ കോശി, വൈസ് ചെയർമാന്മാരായ ജോയ് തുമ്പമൺ, വൈസ് പ്രസിഡന്റുമാരായ പൊന്നു പിള്ള, ബാബു കൂടത്തിനാലിൽ, ജോജി ജേക്കബ്, സെക്രട്ടറി ബിബി പാറയിൽ, ജോയിന്റ് ട്രഷറർ അലക്‌സ് എം. തെക്കേതിൽ, വനിതാ വിഭാഗം ചെയർ പേഴ്‌സൺ ഷീല ചെറു, യുവജന വിഭാഗം ചെയർ മെവിൻ ജോൺ എബ്രഹാം എന്നിവരും ചാപ്റ്റർ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായിരിക്കും.

ഹൂസ്റ്റൺ ചാപ്റ്റർ ഉൾകൊള്ളുന്ന സതേൺ റീജിയണൽ ചെയർമാൻ റോയ് കൊടുവത്ത്, പ്രസിഡണ്ട് സജി ജോർജ്, ജനറൽ സെക്രട്ടറി ജോമോൻ ഇടയാടി, ട്രഷറർ സഖറിയ കോശി എന്നിവർ ഹൂസ്റ്റൺ ചാപ്റ്ററിനു ആശംസകൾ അറിയിച്ചു.

പുതുതായി രൂപം കൊണ്ട ഹൂസ്റ്റൺ ചാപ്റ്റർ ഒഐസിസി ഗ്ലോബൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കും കരുത്തും ഊർജവും നല്കുമെന്ന് ഭാരവാഹികൾക്ക് ആശംസകൾ നേർന്നു കൊണ്ട് ഒഐസിസി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള ആശംസിച്ചു.

ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ജീമോൻ റാന്നി, ട്രഷറർ സന്തോഷ് എബ്രഹാം, മറ്റു ദേശീയ ഭാരവാഹികളായ വൈസ് ചെയർമാന്മാരായ അനുപം രാധാകൃഷ്ണൻ, കളത്തിൽ വർഗീസ്, ഡോ.ചെക്കോട്ട് രാധാകൃഷ്ണൻ, ജോബി ജോർജ് വൈസ് പ്രസിഡന്റുമാരായ ഹരി നമ്പൂതിരി, ബോബൻ കൊടുവത്ത്, ഡോ.മാമ്മൻ.സി.ജേക്കബ്, സജി എബ്രഹാം, ഷാലു പുന്നൂസ്, സെക്രട്ടറിമാരായ രാജേഷ് മാത്യു, ഷാജൻ അലക്‌സാണ്ടർ, വിൽസൺ ജോർജ്, ജോയിന്റ് ട്രഷറർ ലാജി തോമസ്, മീഡിയ ചെയർ പി.പി. ചെറിയാൻ, യൂത്ത് വിങ് ചെയർ കൊച്ചുമോൻ വയലത്ത്, വനിതാ വിഭാഗം ചെയർ
മിലി ഫിലിപ്പ്, സൈബർ ആൻഡ് സോഷ്യൽ മീഡിയ ചെയർ ടോം തരകൻ എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ ഒരു നാഷണൽ കമ്മിറ്റിയാണ് പ്രവർത്തിച്ചു വരുന്നത്.

വെസ്റ്റേൺ റീജിയൻ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ചെയർമാൻ ജോസഫ് ഔസോ, പ്രസിഡണ്ട് സാം ഉമ്മൻ, സെക്രട്ടറി രാജേഷ് മാത്യു ട്രഷറർ ജെനു മാത്യു എന്നിവരുടെ നേതൃത്വത്തിലും നോർത്തേൺ റീജിയന്റെ പ്രവർത്തനങ്ങൾ ചെയർമാൻ ഡോ.സാൽബി ചെന്നോത്ത്, അലൻ ജോൺ ചെന്നിത്തല, സെക്രട്ടറി സജി കുര്യൻ, ട്രഷറർ ജീ മുണ്ടക്കൽ എന്നിവരുടെ നേതൃത്വത്തിലും സജീവമായി പുരോഗമിച്ചു വരുന്നു.

ഷിക്കാഗോ ചാപ്റ്റർ നിയുക്ത പ്രസിഡണ്ട് ജോസഫ് ലൂയി ജോർജ്, ഡാളസ് ചാപ്റ്റർ നിയുക്ത പ്രസിഡണ്ട് പ്രദീപ് നാഗനൂലിൽ, അനിൽ ജോസഫ് (സാൻഫ്രാൻസിസ്‌കോ) എന്നിവരുടെ നേതൃത്വത്തിൽ ഷിക്കാഗോ, ഡാളസ്, സാൻ ഫ്രാൻസിസ്‌കോ ചാപ്റ്ററുകളുടെ വിപുലമായ കമ്മിറ്റികൾ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും നേതാക്കൾ അറിയിച്ചു. മറ്റു നഗരങ്ങളിലെ/സംസ്ഥാനങ്ങളിലെ ചാപ്റ്ററുകളും ഉടൻ തന്നെ രൂപീകരിക്കുമെന്നും അവർ അറിയിച്ചു.

റിപ്പോർട്ട് : പി.പി. ചെറിയാൻ(നാഷണൽ മീഡിയ ചെയര്മാൻ)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP