Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202430Saturday

മണർകാട് പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് ഒരുക്കം തുടങ്ങി; പെരുന്നാൾ സെപ്റ്റംബർ ഒന്നുമുതൽ എട്ടുവരെ: ചടങ്ങുകൾ ഓൺലൈനായി കാണാനും ക്രമീകരണം

മണർകാട് പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് ഒരുക്കം തുടങ്ങി; പെരുന്നാൾ സെപ്റ്റംബർ ഒന്നുമുതൽ എട്ടുവരെ: ചടങ്ങുകൾ ഓൺലൈനായി കാണാനും ക്രമീകരണം

സ്വന്തം ലേഖകൻ

മണർകാട്: മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പുപെരുന്നാളിന് ഒരുക്കം തുടങ്ങി. ഇതിനായി 1501 അംഗ കമ്മിറ്റി രൂപവത്കരിച്ചു.സെപ്റ്റംബർ ഒന്നുമുതൽ എട്ടുവരെയാണ് പെരുന്നാൾ. ഒന്നിന് നാലുമണിക്ക് കൊടിമരം ഉയർത്തും. നാലിന് ആദ്ധ്യാത്മിക സംഘടനകളുടെ വാർഷിക സമ്മേളനം. പെരുന്നാൾ ചടങ്ങുകളും ശുശ്രൂഷകളും വിശ്വാസികൾക്ക് ഓൺലൈനായി കാണുന്നതിനുള്ള ക്രമീകരണങ്ങളും ഉണ്ട്.

യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായും മെത്രാപ്പൊലീത്താമാരും സെപ്റ്റംബർ ഒന്നുമുതൽ 14 വരെ നടക്കുന്ന ചടങ്ങുകളിൽ കാർമ്മികത്വം വഹിക്കും. ഒന്നാം തിയതി രാവിലെ ആറിന് ചരിത്രപ്രസിദ്ധമായ റാസ നടക്കും. കന്യകമറിയം ഉണ്ണിയേശുവിനെയുംകൊണ്ടുനിൽക്കുന്ന തിരുസ്വരൂപം ദർശനത്തിന് തുറന്നുകൊടുക്കുന്ന നടതുറക്കൽ സെപ്റ്റംബർ ഏഴിനും. എട്ടാംതീയതി വിശുദ്ധ കുർബ്ബാന, റാസ, നേർച്ചവിളമ്പ് എന്നിവയോടെ പെരുന്നാൾ സമാപിക്കും.

പള്ളിയിൽ ചേർന്ന പൊതുയോഗത്തിൽ വികാരി ഫാ. ഇ.ടി. കുറിയാക്കോസ് കോർ എപ്പിസ്‌കോപ്പ ഇട്ട്യാടത്ത്, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഫാ. ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്‌കോപ്പ, ഫാ. കുറിയാക്കോസ് കോർ എപ്പിസ്‌കോപ്പ കിഴക്കേടത്ത്, ഫാ. കുറിയാക്കോസ് ഏബ്രഹാം കോർ എപ്പിസ്‌കോപ്പ കറുകയിൽ, ഫാ. കുറിയാക്കോസ് കാലായിൽ, ഫാ. മാത്യൂസ് മണവത്ത്, ഫാ. എം.ഐ. തോമസ് മറ്റത്തിൽ, ഫാ. ജോർജ്ജ് കുന്നേൽ, ഫാ. കുര്യൻ കോർ എപ്പിസ്‌കോപ്പ മാലിയിൽ, ഫാ. ഷെറി ഐസക് പൈലിത്താനം, ട്രസ്റ്റിമാരായ എംപി. മാത്യു മണ്ണൂപ്പറമ്പിൽ, ബിജു പി.കോര പനച്ചിയിൽ, ആശിഷ് കുര്യൻ ജേക്കബ് മഠത്തിൽ കത്തീഡ്രൽ സെക്രട്ടറി തോമസ് മാണി നങ്ങേരാട്ട് എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ കമ്മിറ്റികൾ രൂപവത്കരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP