Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തൃശ്ശൂരിൽ ബാറിലുണ്ടായ സംഘർഷം; ഒരാൾ കുത്തേറ്റു മരിച്ചു; മരണപ്പെട്ടത് തളിക്കുളം സ്വദേശി ബൈജു; പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിൽ

തൃശ്ശൂരിൽ ബാറിലുണ്ടായ സംഘർഷം; ഒരാൾ കുത്തേറ്റു മരിച്ചു; മരണപ്പെട്ടത് തളിക്കുളം സ്വദേശി ബൈജു; പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: തൃശ്ശൂരിലെ ബാറിലുണ്ടായ സംഘർഷത്തിൽ ഒരാൾ കുത്തേറ്റു മരിച്ചു. തളിക്കുളം സ്വദേശി ബൈജുവാണ് മരിച്ചത്. 45 വയസ്സായിരുന്നു. തളിക്കുളത്തെ ഒരു ബാറിലാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ പരിക്കേറ്റ അനന്തു (22) എന്നയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നെഞ്ചിന് താഴെയാണ് ഇയാൾക്ക് കുത്തേറ്റത്. അക്രമത്തിൽ ബാറിന്റെ ഉടമയ്ക്കും പരിക്കേറ്റു. കാറിലെത്തി സംഘമാണ് കൊല നടത്തിയതെന്നും സംഘത്തിൽ ഏഴ് പേരുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

പത്ത് ദിവസം മുൻപാണ് ഹോട്ടലിന് ബാർ ലൈസൻസ് ലഭിച്ചതും പ്രവർത്തനം തുടങ്ങിയതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP