Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അജി കൃഷ്ണൻ ചാനൽ ചർച്ചയിലെ പരാതിയുമായി സ്റ്റേഷനിൽ എത്തിയത് ഉച്ചയ്ക്ക്; 2021ലെ ആ കേസിൽ പരാതിക്കാരൻ പൊലീസിന് മുമ്പിലെത്തിയത് ഇന്നലെ വൈകീട്ട് ആറു മണിയോട് അടുത്തും; എട്ട് മണിക്ക് എഫ് ഐ ആർ ഇട്ട് പത്തരയോടെ അറസ്റ്റും രേഖപ്പെടുത്തി; അതും വധശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകളിൽ; അജികൃഷ്ണയോട് കാട്ടിയതും പിസി ജോർജ് മോഡൽ ചതി; 'പിണറായിസം' കേരളം ഭരിക്കുമ്പോൾ

അജി കൃഷ്ണൻ ചാനൽ ചർച്ചയിലെ പരാതിയുമായി സ്റ്റേഷനിൽ എത്തിയത് ഉച്ചയ്ക്ക്; 2021ലെ ആ കേസിൽ പരാതിക്കാരൻ പൊലീസിന് മുമ്പിലെത്തിയത് ഇന്നലെ വൈകീട്ട് ആറു മണിയോട് അടുത്തും; എട്ട് മണിക്ക് എഫ് ഐ ആർ ഇട്ട് പത്തരയോടെ അറസ്റ്റും രേഖപ്പെടുത്തി; അതും വധശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകളിൽ; അജികൃഷ്ണയോട് കാട്ടിയതും പിസി ജോർജ് മോഡൽ ചതി; 'പിണറായിസം' കേരളം ഭരിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: എച്ച് ആർ ഡി എസ് സെക്രട്ടറി അജികൃഷ്ണനെ അറസ്റ്റു ചെയ്തതും പിസി ജോർജിനെ അഴിക്കുള്ളിലാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ പുറത്തെടുത്ത അതേ ചതിയിൽ. പൊലീസ് എഫ് ഐ ആറിൽ ഇതെല്ലാം വ്യക്തമാണ്. കൊലക്കുറ്റം പോലും വേണമെങ്കിൽ കിട്ടാവുന്ന തരത്തിലാണ് എഫ് ഐ ആർ തയ്യാറാക്കിയത്. പിസി ജോർജിന് ജാമ്യം കിട്ടിയതു പോലുള്ള അവസ്ഥ ഉണ്ടാകരുതെന്ന കരുതൽ ഇതിനു പിന്നിലുണ്ടെന്നതാണ് ലഭ്യമാകുന്ന സൂചന. എന്നാൽ ഈ കാലത്ത് എന്തും എപ്പോൾ വേണമെങ്കിലും ആർക്കെതിരേയും പൊലീസ് നടത്തുമെന്നതിന് തെളിവാണ് അജികൃഷ്ണന്റെ അറസ്റ്റും കേസും.

സ്വർണ്ണ കടത്ത് കേസിൽ സ്വപ്‌നാ സുരേഷും സർക്കാരും തമ്മിൽ തെറ്റുന്നത് ഐഎഎസുകാരനായ ശിവശങ്കറിന്റെ പുസ്തകം പുറത്തു വന്നതോടെയാണ്. സാമ്പത്തികമായി സ്വപ്ന പൊളിഞ്ഞപ്പോൾ എച്ച് ആർ ഡി എസ് സ്വപ്‌നയ്ക്ക് ജോലി നൽകി. ഇതോടെയാണ് എസ് എഫ് ഐയുടെ മുൻ സംസ്ഥാന നേതാവായിരുന്ന അജികൃഷ്ണൻ സർക്കാരിന്റേയും പിണറായിയുടേയും കണ്ണിലെ കരടായിരുന്നു. ഈ വൈരാഗ്യമാണ് അജി കൃഷ്ണയ്‌ക്കെതിരായ അറസ്റ്റിന് പിന്നിലെന്നാണ് എച്ച് ആർ ഡി എസ് ആരോപിക്കുന്നത്. പിണറായിസം ചർച്ചയാകുന്ന കാലത്തെ പിസി ജോർജ് മോഡൽ അറസ്റ്റാണ് അജി കൃഷ്ണയ്‌ക്കെതിരേയും നടന്നത്. കോടതി കനിഞ്ഞില്ലെങ്കിൽ ദീർഘകാലം അജികൃഷ്ണ ജയിലിൽ കിടക്കും. ഈ സാഹചര്യത്തിലാണ് അജി കൃഷ്ണയ്‌ക്കെതിരായ എഫ് ഐ ആർ മറുനാടൻ പുറത്തു വിടുന്നത്.

ഇന്നലെ രാവിലയാണ് ദുബായിൽ നിന്ന് അജി കൃഷ്ണൻ നെടുമ്പാശ്ശേരിയിൽ എത്തിയത്. അവിടെ നിന്ന് നേരെ എത്തിയത് പൊലീസ് സ്‌റ്റേഷനിൽ. ഉച്ചയോടെ അവിടെ അജികൃഷ്ണൻ എത്തി. എന്നാൽ ഡിവൈഎസ് പി ഉണ്ടായിരുന്നില്ല. കുറച്ചു നേരം കാത്തിരുന്ന ശേഷം മടങ്ങി. യാത്ര വഴിയിലെത്തിയപ്പോൾ സർക്കിൾ ഇൻസ്‌പെക്ടർ പ്രത്യക്ഷപ്പെട്ടു. ഡി വൈ എസ് പി എത്തിയെന്നും മൊഴി നൽകണമെന്നും പറഞ്ഞ് പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി. പിന്നെ ആറസ്റ്റും. അജികൃഷ്ണൻ ഉച്ചയോടെ സ്‌റ്റേഷനിൽ എത്തിയ ശേഷം നാടകീയ നീക്കങ്ങൾ നടന്നു എന്നതാണ് വസ്തുത. 2021ലെ കേസിലാണ് അറസ്റ്റ് എന്ന് പൊലീസ് വിശദീകരിക്കുകയും ചെയ്തു.

എന്നാൽ 2022 ജൂലൈ 11-ാം തീയതി വരെ അജികൃഷ്ണനെതിരെ കേസൊന്നും ഇല്ലായിരുന്നുവെന്നതാണ് വസ്തുത. ഇന്നലെ രാത്രി എട്ട് മണി മിന്നിട്ടിനാണ് അജി കൃഷ്ണനെതിരെ എഫ് ഐ ആർ ഇടുന്നത്. എഫ് ഐ ആർ രേഖകളിലാണ് ഈ ഞെട്ടിക്കുന്ന വസ്തുതകൾ ഉള്ളത്. എഫ് ഐ ആർ പ്രകാരം 2021 ജൂൺ ആറിനാണ് കേസിന് ആസ്പദമായ സംഭവം. അതും അർദ്ധ രാത്രി 12 മുതൽ 11.59 വരെ. പന്ത്രണ്ട് മണിക്കൂർ നീണ്ട കുറ്റകൃത്യം. അങ്ങനെ 24 മണിക്കൂർ നീണ്ട കുറ്റകൃത്യം. ഈ കുറ്റകൃത്യത്തിന്റെ പരാതി പൊലീസ് സ്‌റ്റേഷനിൽ ലഭിച്ചത സമയവും തീയതിയും എഫ് ഐ ആറിലുണ്ട്. ഇതിനൊപ്പം അറിയിച്ച ആളിന്റെ പേരും. ഇതിൽ നിന്നാണ് കേസിന് പിന്നിലെ ഗൂഢാലോചന വ്യക്തമാകുന്നത്.

2021 ജൂണിൽ നിന്ന കുറ്റകൃത്യം പൊലീസ് സ്‌റ്റേഷനിൽ അറിയുന്നത് 2022 ജൂലൈ 11ന് വൈകിട്ട് അഞ്ചു മണി 55 മിനിറ്റിനാണ്. അതായത് ഇന്നലെ രാത്രി. അതിന് ശേഷം രണ്ട് മണിക്കൂർ കൊണ്ട് എഫ് ഐ ആർ ഇട്ടു. രാത്രിയിൽ അറസ്റ്റും. ഇതാണ് അജി കൃഷ്ണന്റെ കാര്യത്തിൽ നടന്നത്. പൊലീസ് സ്‌റ്റേഷന് 15 കിലോമീറ്റർ അകലെയാണ് സംഭവം നടന്നത്. മുരുകന്റെ മകൻ രാമനാണ് ഏതാണ്ട് ഒരു കൊല്ലം മുമ്പ് നടന്ന പരാതിയിൽ കഴിഞ്ഞ ദിവസം പൊലീസ് സ്‌റ്റേഷനിൽ പരാതിയുമായി എത്തിയത് എന്നും എഫ് ഐ ആർ പറയുന്നുണ്ട്. പരാതിയിൽ അജികൃഷ്ണൻ, ജോയ് മാത്യു, വിവേകാനന്ദൻ, വേണുഗോപാൽ എന്നിവരടക്കം ഏഴു പ്രതികളും ഉണ്ട്. ഗുരുതരമായ ആരോപണങ്ങളാണ് എഫ് ഐ ആറിലുള്ളത്. ഇത് ചില മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നുവെങ്കിലും പരാതി കിട്ടിയ ദിവസവും എഫ് ഐ ആർ രജിസ്റ്റർ ചെയ്ത സമയവും രഹസ്യമാക്കി വച്ചു.

അജികൃഷ്ണൻ പൊലീസ് സ്‌റ്റേഷനിലെത്തിയത് അറിഞ്ഞ ശേഷം ഏതോ സ്ഥലത്തുണ്ടായ ഗൂഢാലോചനയാണ് ഈ കേസെന്ന് വ്യക്തമാക്കുന്നതാണ് പരാതി കൊടുത്ത സമയവും എഫ് ഐ ആർ രജിസ്റ്റർ ചെയ്ത സമയവും. അജി കൃഷ്ണനും ജോയ് മാത്യുവുമടക്കം 31 പേർ ചേർന്ന് അട്ടപ്പാടിയിലെ വട്ടലക്കി ആദിവാസി ഊരിൽ കടന്ന് കയറി മാരക ആയുധങ്ങളുമായി ആദിവാസികളെ ആക്രമിച്ചുവെന്ന് എഫ്ഐആറിൽ പറയുന്നു. കാട്ടിൽ കഴിയേണ്ട തൊട്ടുകൂടാൻ പറ്റാത്ത വൃത്തികെട്ട ജീവികളാണ് ആദിവാസികളെന്നും തല്ലിക്കൊന്നാൽ ആരും ചോദിക്കാനില്ലെന്നും ഭീഷണിപ്പെടുത്തിയതായി പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരനേയും ബന്ധുക്കളേയും പ്രതികൾ വടികൊണ്ട് മർദ്ദിച്ചുവെന്നും പറയുന്നു.

ഇതിന് പിന്നാലെ 'ഒരൊറ്റ എണ്ണവും ഇവിടെ കാലു കുത്തരുത്' എന്ന് പറഞ്ഞ്, ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും അവരുടെ കുടിലുകൾ അടിച്ചു തകർത്ത് തീവെച്ച് കത്തിച്ച് നാശനഷ്ടം ഉണ്ടാക്കിയെന്നുമാണ് എഫ്ഐആറിലുള്ളത്. ഐപിസിയുടെ 143, 147, 148, 447, 436, 427, 324, 506, 149 വകുപ്പുകൾക്ക് പുറമേ, പട്ടിക ജാതി- പട്ടിക വർഗ അക്രമണ നിരോധന നിയമപ്രകാരമാണ് അജി കൃഷ്ണനെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു ഭീകര കുറ്റവാളിക്കെതിരെ ചുമത്തുന്ന വകുപ്പുകാണ് ഇതെല്ലാം. ഐ പി സി 46 എന്നത് ഗുരുതര കുറ്റമാണ്. പത്തുകൊല്ലം കുറഞ്ഞത് തടവു ശിക്ഷ കിട്ടാം. വേണമെങ്കിൽ ജീവപര്യന്തം വരേയും. ഈ കുറ്റം ആദിവാസികൾക്കെതിരെയാണെങ്കിൽ അത് വധ ശിക്ഷയിലേക്കും മറുമെന്ന് നിയമവിഗദ്ധർ പറയുന്നു.

ഇത്തരം കുറ്റങ്ങൾ എഫ് ഐ ആറിൽ ചുമത്തിയാൽ സാധാരണ ഗതിയിൽ വിചാരണ കഴിയും വരെ ജയിലിൽ കിടക്കേണ്ടി വരും. എന്നാൽ അജി കൃഷ്ണനെതിരായ എഫ് ഐ ആറിലെ ദിവസങ്ങൾ പറഞ്ഞു വയ്ക്കുന്ന ഗൂഢാലോചന മാത്രമാണ് എച്ച് ആർ ഡി എസിന് ആശ്വാസം. ഈ കാര്യങ്ങൾ തിരിച്ചറിഞ്ഞ് കോടതി ജാമ്യം അനുവദിച്ചാൽ മാത്രമേ ഇനി അജി കൃഷ്ണന് പുറത്തിറങ്ങാൻ കഴിയൂ. പിസി ജോർജിനെ ജയിലിൽ അടയ്ക്കാനുള്ള നീക്കം പൊളിഞ്ഞ സാഹചര്യത്തിലാണ് അജി കൃഷ്ണനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുക്കുന്നത്. ഇത്തരം കേസുകളിൽ മജിസ്‌ട്രേട്ട് കോടതി ജാമ്യം അനുവദിക്കില്ലെന്ന വിലയിരുത്തലാണ് പൊലീസിനുള്ളത്.

സ്വപ്ന സുരേഷിന് ജോലി നൽകിയതുമായി ബന്ധപ്പെട്ട് വിവാദത്തിലായ സ്ഥാപനമാണ് എച്ച്.ആർ.ഡി.എസ്. കോവിഡിന് മുമ്പ് ഔഷധ കൃഷി തുടങ്ങാൻ എച്ച് ആർ ഡി എസ് ആലോചിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പുതിയ വിവാദത്തിന് കാരണം. അന്ന് വിദ്യാധിരാജാ വിദ്യാ ഭവൻ ട്രസ്റ്റിന്റെ ഭൂമിയിലാണ് കൃഷി നടത്താൻ തീരുമാനിച്ചിരുന്നത്. മുൻ ചീഫ് സെക്രട്ടറി രാമചന്ദ്രൻനായരുടെ നിയന്ത്രണത്തിലുള്ളതായിരുന്നു ആ ട്രസ്റ്റ്. 46 ഏക്കർ ഭൂമി 30 വർഷം മുമ്പ് സ്വന്തമാക്കിയതായിരുന്നു വിദ്യാധിരാജാ വിദ്യാ ഭവൻ ട്രസ്റ്റ്. ഈ ഭൂമിയിലായിരുന്നു കൃഷി ചെയ്തത്. രാമചന്ദ്രൻനായരുടെ നിർദ്ദേശ പ്രകാരമായിരുന്നു ഇത്. പാട്ടത്തിന് പോലും വസ്തു ട്രസ്റ്റ് ഏറ്റെടുത്തിരുന്നില്ല.

രാമചന്ദ്രൻ നായരുടെ അനുവാദത്തോടെ ആ ഭൂമിയിൽ കൃഷി ചെയ്തു. പഞ്ചായത്ത് റോഡിന്റെ ഇരുവശത്തും ഈ വസ്തു ഉണ്ടായിരുന്നു. കൃഷി തുടങ്ങിയപ്പോൾ രണ്ടു പേർ പരാതിയുമായി എത്തി. അതിൽ ഒരു ഭാഗത്തെ ഭൂമിയിലുള്ള രണ്ടര ഏക്കറിനെ കുറിച്ചായിരുന്നു തർക്കം. ഇതോടെ ആ വസ്തുവിൽ കൃഷി ചെയ്യേണ്ടെന്നും വച്ചു. ഇതിനിടെ കോവിഡ് എത്തി. ഇതോടെ പദ്ധതി തന്നെ പ്രശ്നത്തിലായി. ഇതിനിടെയാണ് രണ്ട് കുടിലുകൾ പോലെ ചിലർ ആവസ്തുവിൽ കെട്ടുന്നത്. അത് വിദ്യാധിരാജാ ട്രസ്റ്റിനെ എച്ച് ആർ ഡി എസ് അറിയിച്ചു. അവർ പൊലീസിൽ പരാതിയും നൽകി. ഭൂമി കൈയേറിയവരോട് രേഖകൾ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടു. അതിന് അവർക്ക് കഴിഞ്ഞുമില്ല. പിന്നീട് കോടതിയിലും ട്രസ്റ്റ് പരാതിയുമായി എത്തി.

തൽസ്ഥിതി തുടരാനും മറു വിഭാഗത്തിനോട് അവകാശവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും കോടതി നിർദ്ദേശിച്ചു. എന്നാൽ താൽകാലിക തൽസ്ഥിതി തുടരൽ ഉത്തരവിന് ശേഷവും രേഖകൾ ഒന്നും മറുഭാഗം ഹാജരാക്കിയില്ല. ഇതോടെ ആ വസ്തു തന്നെ വിദ്യാധിരാജാ ട്രസ്റ്റിന് സ്വന്തമാണെന്ന നിലയും വന്നു. ഇവിടെ എച്ച് ആർ ഡി എസിനോട് കൃഷി ചെയ്തോളാനും നിർദ്ദേശിച്ചു. എന്നാൽ അവർ അതു ചെയ്തതുമില്ല. ഇതെല്ലാം കോടതി രേഖകളിൽ നിന്നു തന്നെ മനസ്സിലാകുന്ന വസ്തുതകളാണ്. 2021ൽ പൊലീസിന് മുമ്പിലെത്തിയ ഈ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നില്ല. ഈ കേസിലാണ് ഇപ്പോൾ ഇപ്പോൾ നാടകീയ നീക്കങ്ങൾ നടത്തുന്നത്. സിവിൽ സ്വഭാവമുള്ള പരാതിയും നടപടികളുമായിരുന്നു ഇതെല്ലാം. ഇതിലേക്ക് ജാമ്യമില്ലാ വകുപ്പുകൾ കൊണ്ടു വരാനാണ് പട്ടികജാതി അധിക്ഷേപ വാക്കുകൾ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP