Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചമ്പക്കുളം മൂലം ജലോത്സവം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതൽ പമ്പയാറ്റിൽ

ചമ്പക്കുളം മൂലം ജലോത്സവം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതൽ പമ്പയാറ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കുട്ടനാട്: കേരളത്തിലെ ജലമേളകളുടെ ആവേശത്തിരയിളക്കത്തിന് തുടക്കം കുറിക്കുന്ന ചമ്പക്കുളം മൂലം ജലോത്സവം ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിമുതൽ പമ്പയാറ്റിൽ അരങ്ങേറും. ഉച്ചക്ക് 1.30 നു ജില്ലാ കളക്ടർ രേണുരാജ് ഐ എ എസ് പതാക ഉയർത്തും. 2.35 ന് ജലഘോഷയാത്ര കൊടിക്കുന്നിൽ സുരേഷ് എം പി ഫ്‌ളാഗ് ഓഫ് ചെയ്യും.

രാവിലെ 11.30ന് മഠത്തിൽ ക്ഷേത്രത്തിലും മാപ്പിളശ്ശേരി തറവാട്ടിലും കല്ലൂർക്കാട് ബസിലിക്കയിലും തിരുവിതാംകൂർ ദേവസ്വം അധികാരികൾ നടത്തുന്ന ആചാരാനുഷ്ഠാനങ്ങൾക്ക് ശേഷമാണ് വള്ളംകളി ആരംഭിക്കുക.

ഇടവേളയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉൽഘാടനം ചെയ്യും. വൈകിട്ട് 5 ന് സമ്മാനദാനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ നിർവ്വഹിക്കും.

ചുണ്ടൻ വള്ളങ്ങളുടെ പ്രാഥമിക മത്സരത്തിൽ ഒന്നാം ഹീറ്റ്സിൽ ഒന്നാം ട്രാക്കിൽ വീയപുരം പുത്തൻ ചുണ്ടൻ: വാരിയേഴ്സ് ബോട്ട് ക്ലബ്ബ്,ക്യാപ്റ്റൻ സുനിൽ ജോസഫ് വഞ്ചിക്കൽ. രണ്ടാം ട്രാക്കിൽ ചമ്പക്കുളം: കേരളാ പൊലീസ്,ക്യാപ്റ്റൻ എം.സി.കുഞ്ചപ്പൻ.മുണ്ടക്കൽ ചമ്പക്കുളം,മൂന്നാം ട്രാക്കിൽ ജവഹർ തായങ്കരി: യു.ബി.സി.കൈനകരി.ക്യാപ്റ്റൻ പത്മകുമാർ പി.ആർ, പുത്തൻപറമ്പിൽ, കുട്ടമംഗലം.

രണ്ടാം ഹീറ്റ്സിൽ ഒന്നാം ട്രാക്കിൽ ആയാപറമ്പ് പാണ്ടി: പായിപ്പാട് ബോട്ട് ക്ലബ്ബ് ,ക്യാപ്റ്റൻ ജെയിംസുകുട്ടി ജേക്കബ്, തെക്കേച്ചിറയിൽ, തിരുവാർപ്പ്. രണ്ടാം ട്രാക്കിൽ ചമ്പക്കുളം-2: ചമ്പക്കുളം ബോട്ട് ക്ലബ്ബ്,ക്യാപ്റ്റൻ കുര്യാക്കോസ് അലക്സ്, കല്ലൂത്തറ,ചമ്പക്കുളം. 

മൂന്നാം ട്രാക്കിൽ നടുഭാഗം: നടുഭാഗം ബോട്ട് ക്ലബ്ബ്.ക്യാപ്റ്റൻ ബിജോമോൻ ജോസഫ് മണത്ര, ചമ്പക്കുളം.

മൂന്നാം ഹീറ്റ്സിൽ ഒന്നാം ട്രാക്കിൽ ആനാരി പുത്തൻ ചുണ്ടൻ: വില്ലേജ് ബോട്ട് ക്ലബ്ബ,ക്യാപ്റ്റൻ മരിയാപുരം ജോബി വർഗ്ഗീസ് ആലപ്പാട് 

രണ്ടാം ട്രാക്കിൽ കാരിച്ചാൽ: കാരിച്ചാൽ ബോട്ട് ക്ലബ്ബ്,ക്യാപ്റ്റൻ ബൈജു ജോർജ്ജ് ആശാരിപറമ്പിൽ, കാരിച്ചാൽ.

മൂന്നാം ട്രാക്കിൽ സെന്റ് ജോർജ്ജ്: സെന്റ് ജോർജ്ജ് ചുണ്ടൻ ഫാൻസ് ക്ലബ്ബ് & കരുമാടിക്കുട്ടൻ ബോട്ട് ബോട്ട് ക്ലബ്. ക്യാപ്റ്റൻ പി.എസ്.ഗിരീഷ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP