Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'എമ്പുരാന്റെ ഫുൾ സ്‌ക്രിപ്റ്റ് ലോക്ക് ചെയ്തു; സ്‌ക്രിപ്റ്റ് ലോക്ക് ചെയ്ത വിവരം ലാലേട്ടനെയും, ആന്റണി പെരുമ്പാവൂരിനെയും അറിയിച്ചു; അടുത്ത വർഷം ഷൂട്ടിങ് തുടങ്ങാനാണ് പ്ലാൻ ചെയ്യുന്നത്'; ആഹ്ലാദം പങ്കുവച്ച് സംവിധായകൻ പൃഥ്വിരാജ്

'എമ്പുരാന്റെ ഫുൾ സ്‌ക്രിപ്റ്റ് ലോക്ക് ചെയ്തു; സ്‌ക്രിപ്റ്റ് ലോക്ക് ചെയ്ത വിവരം ലാലേട്ടനെയും, ആന്റണി പെരുമ്പാവൂരിനെയും അറിയിച്ചു; അടുത്ത വർഷം ഷൂട്ടിങ് തുടങ്ങാനാണ് പ്ലാൻ ചെയ്യുന്നത്'; ആഹ്ലാദം പങ്കുവച്ച് സംവിധായകൻ പൃഥ്വിരാജ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബോക്‌സ് ഓഫീസ് വിജയമായിരുന്നു 2019ൽ പുറത്തിറങ്ങിയ 'ലൂസിഫർ'. ലൂസിഫർ എന്ന ചിത്രം റിലീസായ അന്നുമുതൽ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ. ലൂസിഫർ ഇറങ്ങി ഏതാനും ദിവസങ്ങൾക്ക് ശേഷം തന്നെ ഭാഗത്തിന്റെ പ്രഖ്യാപനം വന്നിരുന്നു. ഇപ്പോൾ ചിത്രത്തേക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരം പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ കൂടിയായ പൃഥ്വിരാജ്. കടുവ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിൽ ആയിരുന്നു നടന്റെ പ്രതികരണം.

സിനിമയുടെ തിരക്കഥ പൂർത്തിയായെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഇത്. മുരളി ഗോപിയുമൊത്ത് എമ്പുരാന്റെ തിരക്കഥ വായിക്കാനാണ് തിരുവനന്തപുരത്ത് വന്നത്. സ്‌ക്രിപ്റ്റ് ലോക്ക് ചെയ്തു. ഇക്കാര്യം ലാലേട്ടനേയും ആന്റണി പെരുമ്പാവൂരിനേയും വിളിച്ചുപറഞ്ഞു. അടുത്ത വർഷം സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നും പൃഥ്വിരാജ് അറിയിച്ചു.

'സത്യത്തിൽ തിരുവനന്തപുരത്ത് വന്നത് ഷൂട്ടിങ്ങിന് വേണ്ടിയല്ല. മുരളിയുമായി എമ്പുരാന്റെ സ്‌ക്രിപ്റ്റ് വായിക്കാൻ വേണ്ടിയാണ്. എമ്പുരാന്റെ ഫുൾ സ്‌ക്രിപ്റ്റ് ലോക്ക് ചെയ്തു. സ്‌ക്രിപ്റ്റ് ലോക്ക് ചെയ്ത വിവരം ലാലേട്ടനെയും, ആന്റണി പെരുമ്പാവൂരിനെയും അറിയിച്ചിട്ടുണ്ട്. അടുത്ത വർഷം ഷൂട്ടിങ് തുടങ്ങാനാണ് പ്ലാൻ ചെയ്യുന്നത്', എന്ന് പൃഥ്വിരാജ് പറയുന്നു.

ലൂസിഫറിനേക്കാൾ വലിയ കാൻവാസ് ആവശ്യംവേണ്ട ചിത്രമാണ് എമ്പുരാനെന്നും ആദ്യഭാഗം വിജയിച്ചതുകൊണ്ടാണ് രണ്ടാംഭാഗം ആലോചിക്കാൻ പറ്റുന്നതെന്നും പ്രഖ്യാപനവേളയിൽ പൃഥ്വിരാജ് പറഞ്ഞിരുന്നു. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബോക്‌സ് ഓഫീസ് വിജയമായിരുന്നു 2019ൽ പുറത്തിറങ്ങിയ 'ലൂസിഫർ'. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെയാണ് എമ്പുരാനും പ്രഖ്യാപിച്ചത്. 'ലൂസിഫറി'ന്റെ മുഴുവൻ കഥയും പറയണമെങ്കിൽ മൂന്ന് സിനിമകൾ വേണ്ടിവരുമെന്ന് ആദ്യമേ തങ്ങൾക്ക് അറിയാമായിരുന്നുവെന്നും ആദ്യത്തേത് വിജയമായതിനാലാണ് തുടർഭാഗം പ്ലാൻ ചെയ്യാനാവുന്നതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

അതേസമയം, ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസി'ന്റെ തിരക്കുകളിലാണ് മോഹൻലാൽ. ടൈറ്റിൽ റോളിൽ മോഹൻലാൽ തന്നെ എത്തുന്ന ചിത്രത്തിൽ പൃഥ്വിരാജും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാജി കൈലാസിന്റെ 'കടുവ' ആണ് പൃഥ്വിരാജിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.

2019-ൽ പുറത്തിറങ്ങിയ ലൂസിഫർ ഇൻഡസ്ട്രി ഹിറ്റായിരുന്നു. ടോവിനോ തോമസ്, വിവേക് ഒബ്രോയി, ഇന്ദ്രജിത്ത്, മഞ്ജു വാര്യർ, നൈല ഉഷ, കലാഭവൻ ഷാജോൺ, സായികുമാർ, ബൈജു എന്നിവരായിരുന്നു പ്രധാന താരങ്ങൾ. സയിദ് മസൂദ് എന്ന കഥാപാത്രമായി പൃഥ്വിരാജ് അതിഥി വേഷത്തിലുമെത്തിയിരുന്നു. എമ്പുരാന്റെ പ്രഖ്യാപനത്തോടനുബന്ധിച്ച് ലൂസിഫറിന്റെ ക്ലൈമാക്‌സ് രംഗങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോയും അന്ന് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു.

എമ്പുരാന് ശേഷം മുരളി ഗോപിയുടെ തന്നെ തിരക്കഥയിൽ ടൈസൺ എന്ന ചിത്രവും പൃഥ്വിരാജ് സംവിധാനം ചെയ്യുന്നുണ്ട്. കന്നഡയിലെ പ്രശസ്ത നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് ടൈസൺ നിർമ്മിക്കുന്നത്. മലയാളത്തിന് പുറമേ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രമെത്തും. പൃഥ്വിരാജ് തന്നെയാണ് നായകനും. ആടുജീവിതം, ഗോൾഡ് എന്നിവയാണ് റിലീസിന് തയ്യാറെടുക്കുന്ന പൃഥ്വിരാജ് ചിത്രം. ബറോസ്, ഓളവും തീരവും, റാം തുടങ്ങിയവയാണ് മോഹൻലാലിന്റേതായി അണിയറയിലൊരുങ്ങുന്ന ചിത്രങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP