Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുജറാത്തിലെ നവസാരി കാർഷിക സർവകലാശാലയുമായി റബർബോർഡ് ധാരണാപത്രം ഒപ്പുവച്ചു

ഗുജറാത്തിലെ നവസാരി കാർഷിക സർവകലാശാലയുമായി റബർബോർഡ് ധാരണാപത്രം ഒപ്പുവച്ചു

സ്വന്തം ലേഖകൻ

ക്ഷിണഗുജറാത്ത് മേഖലയിൽ റബ്ബർകൃഷി ചെയ്യുന്നതിനുള്ള സാധ്യതകൾ വിലയിരുത്തുന്നതിനായി 2022 ജൂലൈ 5-ന്റബ്ബർബോർഡും നവസാരി അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.

സർവ്വകലാശാലയുടെ പേരിയ (ജലൃശമ) ഫാമിൽ ഒരു ഹെക്ടർ റബ്ബർതോട്ടം സ്ഥാപിക്കുകയും മേഖലയിലെ വിവിധകാർഷിക-കാലാവസ്ഥാ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി സർവകലാശാലയുടെ 13 ഗവേഷണഫാമുകളിൽപരീക്ഷണങ്ങൾ ആരംഭിക്കുകയും ചെയ്യും. ഇതിന്റെ തുടക്കമായി പേരിയ ഫാമിൽ റബ്ബർതൈനടീൽ ആരംഭിക്കുകയും
ചെയ്തു.

റബ്ബർബോർഡ് ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. ജെസ്സി എം.ഡി., ഗുജറാത്തിലെ നവസാരി കാർഷികസർവകലാശാല(എൻഎയു) റിസർച്ച് ഡയറക്ടർ ഡോ.ടി.ആർ. അഹ്ലാവത് എന്നിവർ ചേർന്നാണ് ധാരണാപത്രം ഒപ്പു വെച്ചത്.റബ്ബർബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ.രാഘവൻ, നവസാരി കാർഷികസർവകലാശാല വൈസ് ചാൻസലർഡോ. ഇസഡ്.പി.പട്ടേൽ എന്നിവർ സന്നിഹിതരായിരുന്നു.

ഡോ. പട്ടേൽ, ഡോ.കെ.എൻ. രാഘവൻ, ഡോ.ടി.ആർ. അഹ്ലാവത്, ഡോ. ജെസ്സി എം.ഡി. ഡോ. ഡി.കെ. ശർമ്മ(അഗ്രികൾച്ചറൽ എക്‌സ്പിരിമെന്റ് സ്റ്റേഷൻ ഹെഡ്, പെരിയ), ഡോ. മീന സിങ്, ഓഫീസർ ഇൻ ചാർജ്, റീജിയണൽറിസർച്ച് സ്റ്റേഷൻ, ഡപ്ചാരി, ഡോ. തോംസൺ എബ്രഹാം (ശാസ്ത്രജ്ഞൻ, ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രം) എന്നിവർ ഫാമിലെആദ്യ തൈകൾ നട്ടു.

പ്രകൃതിദത്തറബ്ബറിന്റെ ഉത്പാദനത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ റബ്ബർബോർഡ് റബ്ബർകൃഷിവ്യാപിപ്പിക്കുന്നതിനും റബ്ബർതോട്ടങ്ങളുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള തീവ്രശ്രമത്തിലാണ്. പ്രകൃതിദത്തറബ്ബർ
ഏതൊരു രാജ്യത്തെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമായ ഒരു വ്യാവസായിക അസംസ്‌കൃതവസ്തുവാണ്.

രാജ്യത്തിന്റെ സാമ്പത്തികവും വാണിജ്യപരവുമായ വികസനത്തിന് ഒഴിച്ചുകൂടാനാവാത്ത 40,000 ഉത്പന്നങ്ങളുടെനിർമ്മാണത്തിന് പ്രകൃതിദത്തറബ്ബർ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ ഒരു ദശകമായി രാജ്യത്ത് പ്രകൃതിദത്തറബ്ബറിന്റെ ഉപഭോഗംകാര്യമായ തോതിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വ്യാവസായികവളർച്ച, പ്രത്യേകിച്ച് ടയർമേഖലയിലെ റബ്ബറിന്റെവർദ്ധിച്ച ഉപഭോഗം, ഉത്പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരം വർദ്ധിപ്പിക്കുകയും റബ്ബറിന്റെ ഇറക്കുമതികൂട്ടുകയും ചെയ്തു . 2021-22 കാലയളവിൽ 7500 കോടി രൂപയുടെ റബ്ബറാണ് നാം ഉറക്കുമതി ചെയ്തത്.

പ്രകൃതിദത്തറബ്ബർ പ്രധാനമായും ഉത്പാദിപ്പിക്കുന്നത് റബ്ബർമരത്തിൽ (ഹീവിയ ബ്രസീലിയൻസിസ്) നിന്നാണ്. ഇന്ത്യയിൽ,കേരളം, തമിഴ്‌നാട്, കർണാടക, ത്രിപുര, അസം, മേഘാലയ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മണിപ്പൂർ,മിസോറാം, പശ്ചിമ ബംഗാൾ, ഗോവ, മഹാരാഷ്ട്ര, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി 8.27 ലക്ഷം
ഹെക്ടറിൽ റബ്ബർ കൃഷി ചെയ്യുന്നുണ്ട്. 13 ലക്ഷത്തോളം വരുന്ന ചെറുകിടകർഷകരുടെ വിളയാണ് ഇന്ത്യയിൽ റബ്ബർ,ആഗോളതലത്തിൽ പ്രകൃതിദത്തറബ്ബറിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഭോക്താവാണ് ഇന്ത്യ. നിലവിൽ പ്രതിവർഷം ഏകദേശം 121.2 ലക്ഷം ടൺ ഉപഭോഗമുണ്ട്, ഇത് ഇനിയും ഏറെ വർദ്ധിക്കുമെന്നാണ് പ്രതീക്ഷ.

ഓട്ടോമോട്ടീവ് ടയർമാനുഫാക്ചറേഴ്സ് അസോസിയേഷന്റെ സാമ്പത്തിക സഹായത്തോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 5വർഷത്തിനുള്ളിൽ 2 ലക്ഷം ഹെക്ടറിൽ റബ്ബർ നട്ടുപിടിപ്പിക്കുന്നതിനുള്ള പ്രത്യേക പദ്ധതി എൻ.ഇ. മിത്ര 2021-ൽ ബോർഡ്
ആരംഭിച്ചു. നാഷണൽ റബ്ബർമിഷന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 5 ലക്ഷം ഹെക്ടറിൽ റബ്ബർകൃഷിവ്യാപിപ്പിക്കാനുള്ള നടപടികളും ഉടനെ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP