Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിതാവിന്റെ പേരിൽ തുടങ്ങിയ കോൺഗ്രസ് പാർട്ടി വിജയിച്ചു ആന്ധ്രയുടെ അധികാരം പിടിച്ചു; ഇപ്പോൾ ആജീവനാന്ത പ്രസിഡന്റും; തീരുമാനങ്ങളെല്ലാം ജഗൻ ഒറ്റക്കെടുത്തപ്പോൾ തന്നെ അവഗണിക്കുന്നെന്ന തോന്നലിൽ സഹോദരി; സ്വത്തിനെ ചൊല്ലിയും തർക്കം; 'സ്റ്റാർട്ടപ്പ്' പോലെ പുതിയ പാർട്ടി ഉണ്ടാക്കിയപ്പോൾ സഹായിക്കാൻ അമ്മയും ഒപ്പം കൂടി; കണ്ണുവെക്കുന്നത് തെലുങ്കാനയിൽ

പിതാവിന്റെ പേരിൽ തുടങ്ങിയ കോൺഗ്രസ് പാർട്ടി വിജയിച്ചു ആന്ധ്രയുടെ അധികാരം പിടിച്ചു; ഇപ്പോൾ ആജീവനാന്ത പ്രസിഡന്റും; തീരുമാനങ്ങളെല്ലാം ജഗൻ ഒറ്റക്കെടുത്തപ്പോൾ തന്നെ അവഗണിക്കുന്നെന്ന തോന്നലിൽ സഹോദരി; സ്വത്തിനെ ചൊല്ലിയും തർക്കം; 'സ്റ്റാർട്ടപ്പ്' പോലെ പുതിയ പാർട്ടി ഉണ്ടാക്കിയപ്പോൾ സഹായിക്കാൻ അമ്മയും ഒപ്പം കൂടി; കണ്ണുവെക്കുന്നത് തെലുങ്കാനയിൽ

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: ഒരുകാലത്ത് കോൺഗ്രസിന് പകരംവെക്കാനില്ലാത്ത ലീഡറായിരുന്നു വൈ എസ് രാജശേഖര റെഡ്ഡി. കോൺഗ്രസ് പാർട്ടിയെ ചാരത്തിൽ നിന്നും തിരിച്ചുകൊണ്ടുവന്ന അതികായൻ. എന്നാൽ, അപ്രതീക്ഷിതമായി വൈഎസ്ആറിന്റെ മരണം ഈ സംസ്ഥാനത്തെ രണ്ടായി വെട്ടിക്കീറുന്നതിലേക്കും പാർട്ടിയെ ഛിന്നഭിന്നമാക്കുന്നതിലേക്കും നയിച്ചു. വൈഎസ്ആറിന്റെ പുത്രൻ ജഗന്മോഹൻ റെഡ്ഡി ആന്ധ്രയിൽ പുതിയ പാർട്ടിയുണ്ടാക്കിയപ്പോൾ കോൺഗ്രസ് ആശയക്കാരെല്ലാം പിന്നാലെ അങ്ങോട്ടു പോയി. ഇതോടെ കോൺഗ്രസ് തീർത്തും ദുർബലമായി.

പുതിയ പാർട്ടിയെ അധികാരത്തിൽ എത്തിച്ച ജഗന്മോഹൻ റെഡ്ഡി ഇപ്പോൾ ആ പാർട്ടിയിൽ എല്ലാമെല്ലാമാണ്. പാർട്ടിയുടെ സ്ഥിരം പ്രസിഡന്റായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗന്മോഹൻ റെഡ്ഡിയെ തിരഞ്ഞെടുത്തിരുന്നു. പാർട്ടിയുടെ ഓണററി പ്രസിഡന്റ് സ്ഥാനം രാജിവച്ച റെഡ്ഡിയുടെ അമ്മ വൈ.എസ്.വിജയമ്മ ഇനി തെലങ്കാനയിൽ മകൾ ശർമിളയുടെ പാർട്ടിയിൽ പ്രവർത്തിക്കുമെന്നും പ്രഖ്യാപിക്കുകകയും ചെയ്തു.

കുടുംബത്തിലെ ഭിന്നതകളെ തുടർന്നാണ് ജഗന്റെ സഹാദരി വൈ.എസ്.ശർമിള വൈഎസ്ആർ തെലങ്കാന പാർട്ടി (വൈഎസ്ആർടിപി) രൂപീകരിച്ചത് എന്നായിരുന്നു റിപ്പോർട്ട്. സ്റ്റാർട്ടപ്പ് പോലെ തുടങ്ങീയ ഈ പാർട്ടിക്കൊപ്പം പ്രവർത്തിക്കാനാണ് അമ്മയ വിജയമ്മയുടെ തീരുമാനം. 2011 ൽ പാർട്ടി രൂപീകരിച്ചതു മുതൽ ഓണററി പ്രസിഡന്റാണു വിജയമ്മ.

ആന്ധ്രയിലെ ഗുണ്ടൂരിൽ നടന്ന പാർട്ടിയുടെ ദ്വിദിന പ്ലീനറിയിലാണു റെഡ്ഡിയെ ആജീവനാന്ത പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഇതിനാവശ്യമായ ഭരണഘടനാ ഭേദഗതികൾക്കും പ്ലീനറി അംഗീകാരം നൽകി. തമിഴ്‌നാട്ടിൽ മക്കൾ നീതി മയ്യത്തിന്റെ ആജീവനാന്ത പ്രസിഡന്റായി ഈയിടെ കമൽഹാസനെ തിരഞ്ഞെടുത്തിരുന്നു.

തെലങ്കാനയിൽ മകൾ ശർമിളയുടെ പാർട്ടിയെ സഹായിക്കുന്നതിനു വേണ്ടിയാണു സ്ഥാനമൊഴിയുന്നതെന്നു വ്യക്തമാക്കിയ വിജയമ്മ, ഒരേ സമയം രണ്ടു കക്ഷിയിൽ പ്രവർത്തിക്കാനില്ലെന്നും പറഞ്ഞു. മകനു നൽകുന്ന പിന്തുണയ്ക്ക് അവർ പാർട്ടി പ്രവർത്തകരോടു നന്ദി പറഞ്ഞു. കുടുംബത്തിനുള്ളിൽ ഭിന്നതകളുണ്ടെന്ന റിപ്പോർട്ടുകളെ ജഗന്മോഹൻ റെഡ്ഢി പ്ലീനറിയിലെ പ്രസംഗത്തിൽ തള്ളിക്കളഞ്ഞു.

കഴിഞ്ഞ വർഷമാണു വൈ.എസ്.ശർമിള വൈഎസ്ആർ തെലങ്കാന പാർട്ടി (വൈഎസ്ആർടിപി) രൂപീകരിച്ചത്. അതേസമയം തെലുങ്കാനയിൽ കണ്ണുവെച്ചു പ്രവർത്തിക്കുന്നതിനാണ് ശർമ്മിള പുതിയ പാർട്ടി ഉണ്ടാക്കിയതെന്നും സൂചനകളുണ്ട്. 'ഷർമ്മിള തന്റെ പിതാവിന്റെ ആശയങ്ങളുമായി തെലങ്കാനയിൽ ഒറ്റക്കൊരു പോരാട്ടമാണ് നടത്തുന്നത്. എനിക്കവളെ പിന്തുണക്കേണ്ടതുണ്ട്. രണ്ട് പാർട്ടികളിലായെങ്ങനെ പ്രവർത്തിക്കുമെന്ന ആശയക്കുഴപ്പത്തിലായിരുന്നു ഞാൻ. വൈഎസ്ആർ കോൺഗ്രസിന്റെ ഹോണററി അദ്ധ്യക്ഷയായി തുടരുന്നത് ബുദ്ധിമുട്ടാണ്', വിജയമ്മ പറഞ്ഞു.

'ഇത്തരമൊരു അവസ്ഥ ഉണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിച്ചിട്ടേ ഇല്ലായിരുന്നു. ഇങ്ങനെ എന്തുകൊണ്ട് സംഭവിച്ചെന്ന് എനിക്കറിയില്ല. പക്ഷെ എനിക്ക് തോന്നുന്നത് ദൈവത്തിന്റെ തീരുമാനമാണെന്നാണ്', വിജയമ്മ പറഞ്ഞു. തന്റെ സ്ഥാനത്തെ ചൊല്ലി വിവാദമൊന്നും ഉണ്ടാകാതിരിക്കാനാണ് രാജിവെക്കുന്നതെന്നും വിജയമ്മ പറഞ്ഞു. ജഗൻ മോഹനും സഹോദരിയും സ്വത്തുക്കളെ ചൊല്ലി തർക്കത്തിലാണെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP