Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മേലുകാവ് സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ നിന്നും പാഠം പഠിക്കാനുള്ളത് കോൺഗ്രസിന്; ആദ്യമായി മത്സരിക്കാൻ ഇറങ്ങിയ ആം ആദ്മി പാർട്ടി യുഡിഎഫിനെ പിന്നിലാക്കി രണ്ടാം സ്ഥാനം നേടി; കോൺഗ്രസിന്റെ തളർച്ചയിൽ പഞ്ചാബിൽ ഭരണം പിടിച്ച ആപ്പിന്റെ അട്ടിമറി ഭീഷണി കേരളത്തിലും

മേലുകാവ് സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ നിന്നും പാഠം പഠിക്കാനുള്ളത് കോൺഗ്രസിന്; ആദ്യമായി മത്സരിക്കാൻ ഇറങ്ങിയ ആം ആദ്മി പാർട്ടി യുഡിഎഫിനെ പിന്നിലാക്കി രണ്ടാം സ്ഥാനം നേടി; കോൺഗ്രസിന്റെ തളർച്ചയിൽ പഞ്ചാബിൽ ഭരണം പിടിച്ച ആപ്പിന്റെ അട്ടിമറി ഭീഷണി കേരളത്തിലും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പഞ്ചാബിലെയും ഡൽഹിയിലെയും അധികാരം പിടിച്ച അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി അടുത്തതായി ലക്ഷ്യം വെക്കുന്ന സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ കേരളവുമുണ്ട്. കേരളത്തിൽ കെജ്രിവാൾ സന്ദർശനം നടത്തിയതും കൃത്യമായ ലക്ഷ്യങ്ങളുമായിട്ടായിരുന്നു. സംഘടനയെ കൂടുതൽ സജീവമാക്കാൻ വേണ്ടി ആപ്പ് രംഗത്തിറങ്ങുമ്പോൾ ഭയക്കേണ്ടത് കേരളത്തിലെ കോൺഗ്രസ് പാർട്ടി തന്നെയാണ്. മേലുകാവ് സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന്റെ ഫലം ഇക്കാര്യം അടിവരയിടുന്നു.

കേരള ചരിത്രത്തിൽ ആദ്യമായാണ് ആം ആദ്മി പാർട്ടി ഒരു സഹകരണസംഘം തിരഞ്ഞെടുപ്പിൽ സമ്പൂർണ്ണ പാനലുമായി മത്സര രംഗത്തിറിയത്. ഈ മത്സരത്തിൽ യുഡിഎഫിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്താണ് ആം ആദ്മി എത്തിയത് 606 പാനൽ വോട്ടുമായി എൽഡിഎഫ് ബാങ്കിന്റെ അധികാരം പിടിച്ചു. എന്നാൽ, 210 വോട്ടുകളുമായി ആം ആദ്മി പാർട്ടി രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ യുഡിഎഫിന് 189 വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചത്.

ഒന്നുമില്ലാതിരുന്ന ആം ആദ്മി പാർട്ടി വെറും എട്ട് ദിവസത്തെ പ്രവർത്തനം കൊണ്ട് രണ്ടാംസ്ഥാനത്തെത്തി എന്നത് വലിയ നേട്ടം തന്നെയാണ്. ഇത് ആം ആദ്മി പാർട്ടിയെ സംബന്ധിച്ചിടത്തോളം വിജയതുല്യമായ പരാജയമായിരുന്നു. പാനൽ വോട്ടുകൾ കൂടാതെ വ്യക്തിഗത വോട്ടുകളും സമാഹരിക്കാനും ആം ആദ്മി പാർട്ടിക്ക് കഴിഞ്ഞിരുന്നു.

കരുവന്നൂർ ബാങ്കിന്റെയും ഇളങ്ങുളം ബാങ്കിന്റെയും, മൂന്നിലവ് ബാങ്കിന്റെയും അവസ്ഥയിലേക്ക് മേലുകാവ് ബാങ്ക് എത്താതിരിക്കുന്നതിനും, ഈ ബാങ്കിന്റെ പഴയ പ്രതാപം വീണ്ടെടുക്കുന്നതിനും വേണ്ടിയാണ് പോരാട്ടം എന്നാണ് ആം ആദ്മി പ്രചരണം നടത്തിയത്. മേലുകാവ് ബാങ്കിനെ സഹകരണ ബാങ്കുകളിൽ കേരളത്തിലെ ഏറ്റവും നല്ല ബാങ്ക് ആക്കി മാറ്റുമെന്നാണ് ആംആദ്മി പ്രചരണ രംഗത്ത് പറഞ്ഞിരുന്നത്. മേലുകാവ് ബാങ്കിലെ പ്രായമേറിയ ഓഹരി ഉടമ അടക്കം ഇന്ന് ആംആദ്മിക്കൊപ്പമായിരുന്നു.

ബാങ്കിന്റെ കഥ തുടങ്ങുന്നത് 20 വർഷങ്ങൾക്ക് മുമ്പ് ഈ ബാങ്കിന്റെ പ്രസിഡന്റായിരുന്ന പാപ്പച്ചൻ വട്ടക്കാനായിൽ എന്ന വയോധികനിൽ നിന്നായിരുന്നു. അന്ന് പാപ്പച്ചൻ വട്ടക്കാനായിലിന്റെ കാലത്ത് ഈ ബാങ്കിന് കോട്ടയം ജില്ലയിലെ ഏറ്റവും നല്ല സഹകരണ ബാങ്കിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. ഓഹരി ഉടമകൾക്ക് ലാഭവിഹിതവും നൽകിയിരുന്നു. എന്നാൽ പിന്നീട് കഥ മാറി....ഇരു മുന്നണികളും മാറി മാറി ഭരിച്ച് ഇന്ന് ബാങ്ക് ആകെ നൽകിയിട്ടുള്ള വായ്പയുടെ നാലിലൊന്നും കിട്ടാക്കടമായി കിടക്കുന്ന അവസ്ഥയാണ്. ഇതെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ആം ആദമിയുടെ പ്രചരണം.

ജനത്തിനു നന്മ ചെയ്തുകൊണ്ട് രാജ്യഭരണം എങ്ങനെ ആയിരിക്കണമെന്ന് ഡൽഹി ഭരണത്തിലൂടെ അരവിന്ദ് കെജിവാൾ കാണിച്ചു തന്നത് മാതൃകയായി എന്ന് പാപ്പച്ചൻ വ്യക്തമാക്കിയിരുന്നു. ബാങ്കിന്റെ നന്മക്കുവേണ്ടി ആം ആദ്മി പാർട്ടി മുന്നോട്ട് വച്ച 13 സ്ഥാനാർത്ഥികളുടെ ഈ പാനലിൽ എല്ലാവരും സാധാരണക്കാരായിരുന്നു. കുറഞ്ഞ ദിവസം കൊണ്ടുള്ള പ്രചരണം ആപ്പിനെ രണ്ടാം സ്ഥാനത്തേക്ക് എത്തിച്ചു എന്നതാണ് പ്രധാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP