Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്തു; ഭർത്താവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; പരാതി നൽകിയതിന് കഞ്ചാവ് കേസിൽ ജയിലിലാക്കി; യുവതിയെ വണ്ടിയിടിപ്പിച്ച് കൊല്ലാൻ ശ്രമം; വിഷയം ഏറ്റെടുത്ത് മാധ്യമങ്ങൾ; എസ് ഐക്ക് സസ്പെൻഷൻ; വകുപ്പ് തല അന്വേഷണം

വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്തു; ഭർത്താവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; പരാതി നൽകിയതിന് കഞ്ചാവ് കേസിൽ ജയിലിലാക്കി; യുവതിയെ വണ്ടിയിടിപ്പിച്ച് കൊല്ലാൻ ശ്രമം; വിഷയം ഏറ്റെടുത്ത് മാധ്യമങ്ങൾ; എസ് ഐക്ക് സസ്പെൻഷൻ; വകുപ്പ് തല അന്വേഷണം

ന്യൂസ് ഡെസ്‌ക്‌

ഹൈദരാബാദ്: ഹൈദരാബാദിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയായ യുവതിയെ ബലാത്സംഗം ചെയ്ത പൊലീസ് ഇൻസ്പെക്ടർക്കെതിരേ വകുപ്പ് അന്വേഷണത്തിന് വഴിയൊരുങ്ങിയത് മാധ്യമങ്ങളുടെ ഇടപെടലിനെ തുടർന്ന്. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എസ് ഐ നാഗേശ്വര റാവുവിനെതിരേ പൊലീസ് കേസെടുത്തു. ഭർത്താവ് ഇല്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറി നാഗേശ്വര റാവു പീഡീപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

സ്ഥലം ഇൻസ്‌പെക്ടർ തന്നെ യുവതിയെ ബലാത്സംഗം ചെയ്യുക. പരാതി നൽകിയതിന് യുവതിയെ വണ്ടിയിടിച്ച് കൊല്ലാൻ നോക്കുക. ഭർത്താവിനെ ക്രൂരമായി മർദ്ദിച്ച് കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കുക. സെക്കന്തരാബാദ് മാറേഡ്പ്പള്ളി സ്റ്റേഷന് പരിധിയിലാണ് കേട്ടുകേൾവിയില്ലാത്ത ഈ ക്രൂരത. നിയമം നടപ്പിലാക്കേണ്ടവർ അതിക്രമവുമായി രംഗത്ത് വന്നതോടെ ഒരു കുടുംബം പെരുവഴിയിലാവുകയായിരുന്നു.

നീതി നിഷേധിക്കപ്പെട്ടതോടെ മാധ്യമപ്രവർത്തരെ കുടുംബം സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. യുവതിയുടെ പരാതിയുടെ പകർപ്പ് അടക്കം മാധ്യമങ്ങൾ പുറത്തുവിട്ടതോടെ വിഷയം വലിയ ചർച്ചകൾക്ക് വഴിമാറി. ഇൻസ്‌പെക്ടർക്കും മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്കും എതിരെ വകുപ്പ് തല അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്വന്തം ഫാംഹൗസിലെ ജീവനക്കാരന്റെ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ മർദ്ദിച്ച് അവശയാക്കി ഇൻസ്‌പെട്കർ നാഗേശ്വർ റാവു പീഡിപ്പിച്ചത്. യുവതിയുടെ കരച്ചിൽ കേട്ടെത്തിയ ഭർത്താവ് വാതിൽചവിട്ടി തുറന്ന് നാഗേശ്വർ റാവുവിനെ മർദിക്കാൻ ഒരുങ്ങിയതും , ഇൻസ്‌പെക്ടർ റിവോൾവർ ചൂണ്ടി ഭീഷണിപ്പെടുത്തി. തോക്ക് കൊണ്ട് യുവാവിനെ അടിച്ചുവീഴ്‌ത്തി കടന്നുകളഞ്ഞു.തകർന്നിരുന്ന കുടുംബത്തിലേക്ക് വൈകിട്ടോടെ ഒരു പൊലീസുകാരനെത്തി. ഭീഷണി സന്ദേശവുമായാണ് ഈ പൊലീസുകാരനെത്തിയത്. പരാതിയുമായി മുന്നോട്ട് പോകരുതെന്നും കൂടുതൽ കളിച്ചാൽ അഴിയെണ്ണുമെന്നുമായിരുന്നു ഭീഷണി.

എന്ത് വന്നാലും പരാതി നൽകുമെന്ന നിലപാടിലായിരുന്നു കുടുംബം. വെള്ളിയാഴ്ച ഉച്ചയോടെ വനസ്ഥിലപുരം എസ്‌ഐക്ക് യുവതി പരാതി നൽകി. ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ രേഖകളുമായാണ് പരാതിപ്പെട്ടത്. എന്നാൽ മൊഴി രേഖപ്പെടുത്താൻ പോലും പൊലീസ് തയാറായില്ല. അന്ന് രാത്രി ഒരു സംഘം പൊലീസുകാർ യുവതിയുടെ വീട്ടിലെത്തി. ഭർത്താവിനെ സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. സ്റ്റേഷനിലിട്ട് ക്രൂരമായി മർദ്ദിച്ചു. കഞ്ചാവ് പായ്ക്കറ്റുകൾ കൈയിൽ പിടിപ്പിച്ച് ചിത്രങ്ങളെടുത്തു. പിന്നാലെ കഞ്ചാവ് കേസിൽ അകത്താക്കി.

ഇൻസ്‌പെക്ടറുടെ ഭാര്യയെ കണ്ട് യുവതി പീഡനകാര്യം അറിയിക്കുകയും ഭർത്താവിനെ എങ്കിലും വെറുതെ വിടണമെന്ന് അപേക്ഷിക്കുകയും ചെയ്തു. അന്ന് വൈകിട്ട് വീടിന് പുറത്ത് നിൽക്കുകയായിരുന്ന യുവതിയെ മറ്റൊരു വണ്ടിയിടച്ച് കൊല്ലപ്പെടുത്താൻ ശ്രമിച്ചു. തലനാരിഴ്ക്കാണ് യുവതി രക്ഷപ്പെട്ടത്. ജീവൻ വേണമെങ്കിൽ ഹൈദരാബാദ് വിട്ട് മറ്റ് എവിടേക്ക് എങ്കിലും പോവണമെന്നാണ് ഭീഷണി. അല്ലെങ്കിൽ മറ്റൊരു കേസിൽ കുടുക്കി അകത്താക്കുമെന്നാണ് സ്റ്റേഷനിൽ നിന്നുള്ള മുന്നറിയിപ്പ്.

ജൂലായ് ഏഴിന് ഭർത്താവ് നാട്ടിൽ പോയ സമയത്തായിരുന്നു സംഭവം എന്നാണ് യുവതിയുടെ പരാതി. വീട്ടിൽ അതിക്രമിച്ച് കയറിയ നാഗേശ്വര റാവു യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഭർത്താവ് തിരിച്ചെത്തിയപ്പോൾ നാഗേശ്വർ റാവു തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും നഗരം വിട്ടുപോകാൻ ആവശ്യപ്പെട്ടുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. സംഭവത്തിന് ശേഷം യുവതിയേയും ഭർത്താവിനേയും നാഗേശ്വറ റാവു നിർബന്ധിച്ച് വാഹനത്തിൽ കയറ്റി ഓടിച്ചുപോയി. യാത്രയ്ക്കിടെ വാഹനം അപകടത്തിൽപ്പെട്ടു. ഇതിനിടെ അവിടെനിന്നും രക്ഷപ്പെട്ടാണ് ഇവർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.

നാഗേശ്വർ റാവു ഇതിനുമുമ്പും പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും അന്ന് പരാതി നൽകരുതെന്ന് തങ്ങളോട് അദ്ദേഹം അഭ്യർത്ഥിക്കുകയായിരുന്നുവെന്നും യുവതിയുടെ പരാതിയിലുണ്ട്. 2018ൽ ഒരു കേസിൽ ഭർത്താവിനെ നാഗേശ്വര റാവു അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷം 2021 വരെ ഭർത്താവ് നാഗേശ്വരറാവുവിന്റെ ഫാമിൽ ജോലി ചെയ്തിരുന്നുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

സംഭവത്തിന് പിന്നാലെ നാഗേശ്വര റാവുവിനെ സസ്പെൻഡ് ചെയ്തതായി ഹൈദരാബാദ് പൊലീസ് കമ്മിഷണർ സി.വി ആനന്ദ് അറിയിച്ചു. ഒളിവിലുള്ള പ്രതിയെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അന്വേഷണ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഐപിസി 375 വകുപ്പിലടക്കം ഇൻസ്‌പെക്ടർ നാഗേശ്വർ റാവുവിന് എതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇതോടെ നാഗേശ്വർ റാവു ഒളിവിൽ പോയിരിക്കുകയാണ്. യുവതിയുടെ ഭർത്താവിനെതിരായ കേസിൽ തുടരന്വേഷണത്തിന് കമ്മീഷ്ണർ നിർദ്ദേശം നൽകി. തന്റെ കീഴിലുള്ള മുഴുവൻ പൊലീസുകാരെയും അണിനിരത്തിയാണ് സാധാരണമായൊരു കുടുംബത്തെ സെക്കന്തരാബാദ് ഇൻസ്‌പെക്ര് നാഗേശ്വർ റാവു വേട്ടയാടിയത്. ഇൻസ്‌പെക്ടരെ സർവ്വീസിൽ നിന്ന് പിരിച്ചുവിടണമെന്നും, കൂട്ട് നിന്ന് കേസ് അട്ടിമറിക്കാൻ ശ്രമിച്ച മറ്റ് പൊലീസുകാർക്ക് എതിരെയും കർശന നടപടി വേണമെന്നുമുള്ള ആവശ്യം ശക്തമാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP