Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആർഎസ്എസ് പ്രചാരകനും ഹിന്ദുത്വ ദേശീയാദർശങ്ങളുടെ വക്താവുമായിരുന്ന സ്വർഗീയ പരമേശ്വർജി സമ്പാദനം നിർവഹിച്ച 'സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനത്തിന് എത്തിയ വിഡി സതീശൻ; ആർ എസ് എസും വിചാരകേന്ദ്രവും തമ്മിലെ ബന്ധം അറിയാൻ പാടില്ലേയെന്ന് സദാനന്ദൻ മാസ്റ്റർ; വിവാദം പുതിയ തലത്തിൽ

ആർഎസ്എസ് പ്രചാരകനും ഹിന്ദുത്വ ദേശീയാദർശങ്ങളുടെ വക്താവുമായിരുന്ന സ്വർഗീയ പരമേശ്വർജി സമ്പാദനം നിർവഹിച്ച 'സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനത്തിന് എത്തിയ വിഡി സതീശൻ; ആർ എസ് എസും വിചാരകേന്ദ്രവും തമ്മിലെ ബന്ധം അറിയാൻ പാടില്ലേയെന്ന് സദാനന്ദൻ മാസ്റ്റർ; വിവാദം പുതിയ തലത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സജി ചെറിയാന്റെ ഭരണഘടനവിരുദ്ധ പ്രസംഗത്തിലെ പരമാർശം ആർ എസ്എസ് ആചാര്യൻ ഗോൾവർക്കറിന്റെ വിചാരധാരയിലുള്ളതാണെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവനയിൽ വിവാദം പുതിയ തലത്തിൽ. സതീശൻ 2013ൽ ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പരിപാടയിൽ പങ്കെടുത്തതിന്റെ ച്തിത്രങ്ങൾ ആർഎസ്എസ് പുറത്തുവിട്ടു.

ആർ എസ് എസും വിചാരകേന്ദ്രവും തമ്മിലുള്ള ബന്ധം സതീശന് അറിയാൻ പാടില്ലേയെന്നാണ് ചോദ്യം.ഗോൾവാർക്കറിനെ വെറുക്കുന്ന സതീശൻ എന്തിന് ആർഎസ്എസ് പരിപാടയിൽ പങ്കെടുത്തു? എന്ന ചോദ്യം ഉയർത്തുന്നത് പരിവാർ നേതാവായ സദാനന്ദൻ മാസ്റ്ററാണ്. സദാനന്ദൻ മാസ്റ്ററുടെ ഫേസ് ബുക്ക് പോസ്റ്റ് വന്ന് ഒരു ദിവസം പിന്നിടുമ്പോഴും വിഡി സതീശൻ പ്രതികരണത്തിന് തയ്യാറായിട്ടില്ല. പ്രതികരണം തേടിയെത്തിയെങ്കിലും ഈ വിഷയത്തിൽ സംസാരിക്കാനില്ലെന്നായിരുന്നു മാധ്യമങ്ങളോട് അദ്ദേഹത്തിന്റെ മറുപടി.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആർഎസ്എസ്സിന്റെ നോട്ടീസ് കിട്ടിയിരുന്നു. സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പരാമർശം ഗോൾവാൾക്കറുടെ പുസ്തകത്തിലേതെന്ന സതീശന്റെ പ്രസ്താവനയ്‌ക്കെതിരേ നിയമനടപടിയിലേക്ക് കടക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള നോട്ടീസാണ് അയച്ചത്. സജി ചെറിയാൻ പറഞ്ഞ വാചകങ്ങൾ ഗോൾവാൾക്കറുടെ ബഞ്ച് ഓഫ് തോട്ട്‌സ് എന്ന പുസ്തകത്തിൽ എവിടെ ആണെന്ന് സതീശൻ വ്യക്തമാക്കണം, അത് വ്യക്തമാക്കാൻ സാധിക്കുന്നില്ലെങ്കിൽ സതീശൻ പ്രസ്താവന പിൻവലിച്ച് മറ്റൊരു പ്രസ്താവന നടത്തണം തുടങ്ങിയ ആവശ്യങ്ങൾ നോട്ടീസിൽ ആർഎസ്എസ്. ആവശ്യപ്പെടുന്നുണ്ട്. ഈ രണ്ടുകാര്യങ്ങളും നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനകം നടപ്പാകാത്തപക്ഷം നിയമനടപടികൾ കൈക്കൊള്ളുമെന്നും നോട്ടീസിൽ പറയുന്നു. മേലിൽ ഇത്തരം പ്രസ്താവനകൾ ആവർത്തിക്കരുതെന്നും നോട്ടീസ്ആവശ്യപ്പെടുന്നുണ്ട്. ആർഎസ്എസ്. പ്രാന്ത സംഘചാലക് കെ.കെ. ബലറാമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

അതേസമയം, ആർ.എസ്.എസിന്റെ നോട്ടീസിനെ നിയമപരമായി നേരിടാൻ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. ആർ.എസ്.എസിന്റെ നോട്ടീസ് അവജ്ഞയോടെ തള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഞ്ച് ഓഫ് തോട്ട്‌സിൽ പറഞ്ഞിരിക്കുന്ന കാര്യവും സജി ചെറിയാൻ പറഞ്ഞിരിക്കുന്ന കാര്യവും ഒന്നുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് ചിന്തൻ ശിബിറിലെ പീഡനാരോപണ വിവാദത്തെ കുറിച്ചും സതീശൻ പ്രതികരിച്ചു. പരാതി ഒതുക്കിത്തീർക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പരാതി താൻ കൊടുത്തതല്ലെന്ന് പരാതിക്കാരി തന്നെ പറഞ്ഞിട്ടുണ്ട്. പെൺകുട്ടിക്ക് പരാതിയുണ്ടെന്ന് പറഞ്ഞാൽ, അപ്പോൾത്തന്നെ അത് പൊലീസിന് കൈമാറുമെന്നും സതീശൻ കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെയാണ് ഫോട്ടോ പുറത്തു വിട്ടത്. 

സദാനന്ദൻ മാസ്റ്ററുടേ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങിനെ

ഇത് ശ്രീ വി.ഡി. സതീശൻ

നമ്മുടെ പ്രതിപക്ഷ നേതാവ്.....

ചില ഓർമ്മച്ചിത്രങ്ങൾ ഇവിടെ പങ്കുവെയ്ക്കട്ടെ.... ദുരുദ്ദേശമൊന്നുമില്ല, ചിലരുടെ ആത്മവഞ്ചനയുടെ ആഴം തിരിച്ചറിയാൻ ഉപകരിക്കും. അതു കൊണ്ടു മാത്രം.

2013 മാർച്ച് 24ന് തൃശൂർ എലൈറ്റ് ഇന്റർനാഷണലിൽ വെച്ചു നടന്ന പ്രൗഢമായ ഒരു ചടങ്ങ്. സംഘാടകർ വൈചാരിക രംഗത്ത് പ്രവർത്തിക്കുന്ന RSS ന്റെ അനുബന്ധ പ്രസ്ഥാനമായ പ്രജ്ഞാ പ്രവാഹിന്റെ കേരള ഘടകമായ ഭാരതീയ വിചാരകേന്ദ്രം, തൃശൂർ ജില്ലാ കമ്മറ്റി. (അന്ന് ഞാൻ വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി എന്ന ചുമതലയിലായിരുന്നു). RSS ന്റെ വരിഷ്ഠ പ്രചാരകനും ഹിന്ദുത്വ ദേശീയാദർശങ്ങളുടെ ഉജ്വല വക്താവുമായിരുന്ന സ്വർഗീയ പരമേശ്വർജി സമ്പാദനം നിർവഹിച്ച 'സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനച്ചടങ്ങായിരുന്നു അത്.

വിചാര കേന്ദ്രത്തിന്റെ ജില്ലാ സമ്മേളനവും. ചടങ്ങിൽ സംബന്ധിച്ച വിശിഷ്ടാതിഥികളിൽ പ്രഥമഗണനീയൻ അന്ന് MLA മാത്രമായിരുന്ന ശ്രീ വി.ഡി.സതീശനായിരുന്നു. RSS പ്രചാരകനായ ശ്രീ ജെ.നന്ദകുമാർ, അന്നത്തെ വിചാരകേന്ദ്രം സംഘടനാ കാര്യദർശി RSS പ്രചാരകൻ ശ്രീ കാ ഭാ സുരേന്ദ്രൻ, സാഹിത്യ സാംസ്‌കാരിക ആത്മീയ രംഗത്തെ പ്രമുഖരായ സ്വാമി സദ്ഭവാനന്ദജി, ശ്രീ ആഷാ മേനോൻ, ഡോ. ലക്ഷ്മീകുമാരി, ഡോ. സുവർണ നാലപ്പാട്ട്, വിചാര കേന്ദ്രം സംസ്ഥാന പ്രസിഡണ്ട് ഡോ. എം.മോഹൻദാസ് തുടങ്ങിയവരൊക്കെ വേദിയിലുണ്ടായിരുന്നു. ചടങ്ങ് ഉദ്ഘാടനം ചെയ്ത ഇന്നത്തെ നമ്മുടെ പ്രതിപക്ഷ നേതാവ് ഇരുപത് മിനിറ്റോളം നീണ്ട തന്റെ പ്രസംഗത്തിനിടയിൽ വിചാര കേന്ദ്രം പ്രതിനിധാനം ചെയ്യുന്ന ഭാരതീയ ദർശനങ്ങളെക്കുറിച്ചും സ്വാമി വിവേകാനന്ദനെക്കുറിച്ചും സാത്വിക പ്രതിഭയായ പരമേശ്വർജിയെക്കുറിച്ചുമൊക്കെ മനോഹരമായി പ്രതിപാദിച്ചു. കൂട്ടത്തിൽ കപട മതേതരത്വത്തെക്കുറിച്ച് ചെറുതായൊന്ന് തോണ്ടാനും മറന്നില്ല. സതീശന്റെ ആത്മാവിഷ്‌ക്കാരമായി പുറത്തു വന്ന വാക്കുകൾ കേട്ട് ഞങ്ങളൊക്കെ ഏറെ സന്തോഷിച്ചു!

എന്തുകൊണ്ട് ഇതിപ്പോൾ

എന്ന തോന്നലുണ്ടാകാം. ഇപ്പോഴാണിത് വേണ്ടത്. സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ, രാഷ്ട്ര വിരുദ്ധ പ്രസംഗത്തെ സതീശൻ താരതമ്യപ്പെടുത്തുന്നത് പൂജനീയ ഗുരുജിയുടെ പരാമർശങ്ങളോടാണ്. ശ്രീ ഗുരുജിയുടെ വിചാരധാരയോടാണ്. ഇത്രമേൽ ദേശദ്രോഹമാണ് ഗുരുജിയുടെ ചിന്തകളെങ്കിൽ ആ മഹാമനീഷി പ്രചരിപ്പിച്ച ദർശനങ്ങൾ പ്രത്യയശാസ്ത്രമായി സ്വീകരിച്ച ഭാരതീയ വിചാര കേന്ദ്രത്തിന്റെ ചടങ്ങിൽ സതീശൻ മുഖ്യാതിഥിയായി പങ്കെടുത്ത് സ്വീകരണം ഏറ്റുവാങ്ങിയതെന്തിന്? കേസരി വാരികയുടെ ചടങ്ങിൽ ജെ. നന്ദകുമാറിനൊപ്പം പങ്കെടുത്ത ലീഗ് നേതാവ് ശ്രീ KNA ഖാദറിനെ പുലഭ്യം പറഞ്ഞവരുടെ കൂട്ടത്തിലും സതീശൻ മുന്നിലുണ്ടായിരുന്നു. സതീശന് 'വെറുക്കപ്പെട്ട' സംഘടനയായ RSS ഉം വിചാരകേന്ദ്രവും തമ്മിലുള്ള ബന്ധ മറിയാമായിരുന്നില്ലേ...? എന്തിനു വേണ്ടിയാണ് ഇവരീ വേഷം കെട്ടുന്നത്?

എന്തിനാണീ ആത്മവഞ്ചന?

നിങ്ങളൊക്കെ എന്നാണ് RSS നെ ശരിയായി മനസ്സിലാക്കുക? അതോ മനസ്സിലായിട്ടും മറ്റു പലതിനും വേണ്ടി പൊട്ടൻ കളിക്കുകയാണോ?

ഏതായാലും സതീശനെതിരെ RSS നോട്ടീസയച്ചിട്ടുണ്ട്. പേടിപ്പിക്കേണ്ടെന്നും നിയമപരമായി നേരിടുമെന്നുമാണ് സതീശന്റെ വീരവാദം. ആരെയും പേടിപ്പിക്കുന്ന ശീലം RSS ന് ഇല്ല. എന്നാൽ ചുരുങ്ങിയ മര്യാദ തീർച്ചയായും പ്രതീക്ഷിക്കുന്നു. കോടതിയിൽ സതീശൻ എന്തു പറയുന്നു എന്നു കേൾക്കാൻ കേരളം കാത്തിരിക്കുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP