Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരം നൽകിയില്ല ; കമ്പനിയിൽ നിന്നും രണ്ട് മാനേജർമാരെ പുറത്താക്കിയ നടപടി കരാർ പ്രകാരം തന്റെ സമ്മതമില്ലാതെയാണ് നടന്നതെന്നും ആരോപണം; ട്വിറ്റർ വാങ്ങാനുള്ള തീരുമാനത്തിൽ നിന്ന് ഇലോൺ മസ്‌ക് പിൻവാങ്ങി; ശതകോടീശ്വരൻ അവസാനിപ്പിക്കുന്നത് 44 ബില്യൺ ഡോളറിന്റെ കരാർ

വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരം നൽകിയില്ല ; കമ്പനിയിൽ നിന്നും രണ്ട് മാനേജർമാരെ പുറത്താക്കിയ നടപടി കരാർ പ്രകാരം തന്റെ സമ്മതമില്ലാതെയാണ് നടന്നതെന്നും ആരോപണം; ട്വിറ്റർ വാങ്ങാനുള്ള തീരുമാനത്തിൽ നിന്ന് ഇലോൺ മസ്‌ക് പിൻവാങ്ങി; ശതകോടീശ്വരൻ അവസാനിപ്പിക്കുന്നത് 44 ബില്യൺ ഡോളറിന്റെ കരാർ

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ങ്ടൺ: ലോകം ഉറ്റു നോക്കിയിരുന്ന കരാറുകളിൽ ഒന്നായിരുന്നു ഇലോൺ മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കുന്നു എന്നത്. ഏപ്രിൽ മാസം മുതൽ തന്നെ ഇലോൺ മസ്‌കും ട്വിറ്റർ കരാറും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഇടപാടുകളിലൊന്നായിട്ടായിരുന്നു ഇത് കണക്കാക്കിയിരുന്നത്.എന്നാലിപ്പോഴിത അ കാരാർ ആന്റി ക്ലൈമാക്‌സിൽ എത്തിയെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.

ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിഷയമാണ് ഇപ്പോൾ ട്വിറ്റർ വാങ്ങുന്ന തീരുമാനത്തിൽനിന്ന് ഇലോൺ മസ്‌കിനെ പിന്തിരിപ്പിച്ചിരിക്കുന്നത്. ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ കണക്ക് എത്രയാണെന്ന് മെയ്‌ ഒമ്പതിന് ഇലോൺ മസ്‌ക് ട്വിറ്ററിനോട് ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ ഉത്തരം ലഭിച്ചില്ലെന്നും ലയന കരാറിൽനിന്ന് പിന്മാറുകയുമാണെന്നാണ് ഇലോൺ മസ്‌ക് അഭിഭാഷകൻ മുഖേന അയച്ച മെയിലിൽ വ്യക്തമാക്കുന്നത്.

ഇതാണ് പിന്മാറ്റത്തിന്റെ പ്രധാനകാരണമെങ്കിലും അത് മാത്രമല്ലെന്നാണ് മസ്‌കിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടുന്നത്.കമ്പനിയിൽ നിന്നും രണ്ട് മാനേജർമാരെ പുറത്താക്കിയ നടപടി, കരാർ പ്രകാരം തന്റെ സമ്മതമില്ലാതെയാണ് നടന്നതെന്ന് മസ്‌ക് ആരോപിച്ചു. ഇതിലൂടെ ട്വിറ്റർ കരാർ ലംഘിച്ചുവെന്നും മസ്‌ക് പറഞ്ഞു.

അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ് വ്യാജ അക്കൗണ്ടുകളുള്ളത് എന്നാണ് ട്വിറ്ററിന്റെ വാദം. എന്നാൽ അങ്ങനെയല്ല, ഇരുപത് ശതമാനത്തിലേറെ വ്യാജ അക്കൗണ്ടുകൾ ട്വിറ്ററിൽ ഉണ്ട് എന്നാണ് ഇലോൺ മസ്‌ക് പറയുന്നത്. ട്വിറ്റർ വ്യാജ അക്കൗണ്ടുകളെ കുറിച്ച് വിവരങ്ങൾ നൽകുന്നത് വരെ കരാർ നിർത്തിവയ്ക്കുകയാണെന്ന് മെയ് മാസത്തിൽ മസ്‌ക് അറിയിച്ചിരുന്നു.കരാറിന് ശേഷം, വ്യാജ അക്കൗണ്ടുകളുടെ ഡാറ്റ നൽകുന്നതിൽ പരാജയപ്പെട്ടാൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം സ്വന്തമാക്കാനുള്ള തന്റെ കരാറിൽ നിന്ന് താൻ പിന്മാറുമെന്ന് അദ്ദേഹം കഴിഞ്ഞ മാസം ട്വിറ്ററിന് മുന്നറിയിപ്പ് നൽകി.

ഇതിന് പിന്നാലെയാണ് ഇപ്പോൾ മസ്‌ക് കരാറിൽ നിന്നും പിന്മാറിയിരിക്കുന്നത്.അതേസമയം കരാറിൽനിന്ന് പിന്മാറിയ ഇലോൺ മസ്‌കിനെതിരെ ട്വിറ്റർ നടപടിക്കൊരുങ്ങുന്നതായാണ് വിവരം.4,400 കോടി ഡോളറിന് ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുക്കുന്നതോടെ ട്വിറ്ററിലെ നിക്ഷേപകർക്കെല്ലാം ഓഹരിയൊന്നിന് 54.2 ഡോളർ വീതം ലഭിക്കുമെന്നുള്ള റിപ്പോർട്ടുകളുമുണ്ടായിരുന്നു.

ട്വിറ്ററിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചും കൂടുതൽ വിശ്വാസ്യതയ്ക്ക് വേണ്ടി അൽഗൊരിതം ഓപ്പൺ സോഴ്‌സ് ആക്കിയും സ്പാം ബോട്ടുകളെ പരാജയപ്പെടുത്തിയുമെല്ലാം കൂടുതൽ മികച്ചതാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു കരാറിന് പിന്നാലെ ഇലോൺ മസ്‌ക് പറഞ്ഞത്. എന്നാൽ ലോകം ഉറ്റു നോക്കിയ കരാറിൽനിന്ന് ഇലോൺ മസ്‌ക് പിന്മാറുന്ന കാഴ്ചയാണ് ഇപ്പോൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP