Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ജൂലായ് 21-ന് ; 20 വാർഡുകളിൽ 65 സ്ഥാനാർത്ഥികൾ

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ജൂലായ് 21-ന് ; 20 വാർഡുകളിൽ 65 സ്ഥാനാർത്ഥികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജൂലായ് 21-ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 20 തദ്ദേശവാർഡുകളിൽ മത്സരിക്കുന്നത് 65 സ്ഥാനാർത്ഥികൾ. ഇതിൽ 35 പേർ സ്ത്രീകളാണ്. 10 ജില്ലകളിലായി ഒരു ജില്ലാപഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, നാല് മുനിസിപ്പാലിറ്റി, 13 ഗ്രാമപ്പഞ്ചായത്ത് വാർഡുകൾ എന്നിവയിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ 22-ന് രാവിലെ പത്തിന് ആരംഭിക്കും.

സ്ഥാനാർത്ഥികളുടെ എണ്ണം വാർഡ്തലത്തിൽ

കൊല്ലം ചവറ ഗ്രാമപ്പഞ്ചായത്തിലെ കൊറ്റംകുളങ്ങര (മൂന്ന്), ഇളമ്പള്ളൂർ ആലുംമൂട് (മൂന്ന്), ആലപ്പുഴ പാലമേൽ എരുമക്കുഴി (മൂന്ന്), കോട്ടയം കാണക്കാരി-കുറുമുള്ളൂർ (മൂന്ന്), ഇടുക്കി വണ്ടന്മേട് അച്ചൻകാനം (നാല്), രാജകുമാരി കുംഭപ്പാറ (മൂന്ന്), എറണാകുളം ആലുവ മുനിസിപ്പൽ കൗൺസിലിലെ പുളിഞ്ചോട് (മൂന്ന്), തൃശ്ശൂർ കൊണ്ടാഴി ഗ്രാമപ്പഞ്ചായത്തിലെ മൂത്തേടത്ത്പടി (മൂന്ന്), പാലക്കാട് തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ കുമ്പിടി (മൂന്ന്), മലപ്പുറം ജില്ലാപഞ്ചായത്തിലെ ആതവനാട് (നാല്), മുനിസിപ്പൽ കൗൺസിലിലെ മൂന്നാംപടി (നാല്), മഞ്ചേരി മുനിസിപ്പൽ കൗൺസിലിലെ കിഴക്കേതല (മൂന്ന്), തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് (മൂന്ന്), കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്തിലെ എടച്ചലം (മൂന്ന്), കോഴിക്കോട് തിക്കോടി ഗ്രാമപ്പഞ്ചായത്തിലെ പള്ളിക്കര സൗത്ത് (മൂന്ന്), കാസർകോട് കാഞ്ഞങ്ങാട് മുനിസിപ്പൽ കൗൺസിലിലെ തോയമ്മൽ (മൂന്ന്), ബദിയഡുക്ക ഗ്രാമപ്പഞ്ചായത്തിലെ പട്ടാജെ (മൂന്ന്), പള്ളിക്കരയിലെ പള്ളിപ്പുഴ (മൂന്ന്), കുമ്പള ഗ്രാമപ്പഞ്ചായത്തിലെ പെർവാഡ് (അഞ്ച്), കള്ളാറിലെ ആടകം (മൂന്ന്).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP