Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആഫ്രിക്കയിലേക്ക് പറന്നത് ബിസിനസ് സാമ്രാജ്യം വളർത്താൻ; മകൻ അഴിക്കുള്ളിലായത് അറിഞ്ഞ ഉടൻ നെടുമ്പാശ്ശേരിക്ക് വിമാനം കയറി മലയാള സിനിമയിലെ പഴയ പ്രതിനായകൻ; വിയ്യൂർ ജയിലിൽ എത്തി ശ്രീജിത്ത് രവിയെ കണ്ടപ്പോൾ വിതുമ്പി കരച്ചിൽ; ഹൈക്കോടതിയിൽ നിന്നും മകന് ജാമ്യം നേടാൻ ചർച്ചയാക്കുക എക്‌സിബിഷനിസം എന്ന രോഗാവസ്ഥ; മകന് വേണ്ടി ടിജി രവി നിയമ പോരാട്ടത്തിന്

ആഫ്രിക്കയിലേക്ക് പറന്നത് ബിസിനസ് സാമ്രാജ്യം വളർത്താൻ; മകൻ അഴിക്കുള്ളിലായത് അറിഞ്ഞ ഉടൻ നെടുമ്പാശ്ശേരിക്ക് വിമാനം കയറി മലയാള സിനിമയിലെ പഴയ പ്രതിനായകൻ; വിയ്യൂർ ജയിലിൽ എത്തി ശ്രീജിത്ത് രവിയെ കണ്ടപ്പോൾ വിതുമ്പി കരച്ചിൽ; ഹൈക്കോടതിയിൽ നിന്നും മകന് ജാമ്യം നേടാൻ ചർച്ചയാക്കുക എക്‌സിബിഷനിസം എന്ന രോഗാവസ്ഥ; മകന് വേണ്ടി ടിജി രവി നിയമ പോരാട്ടത്തിന്

വിനോദ് പൂന്തോട്ടം

തിരുവനന്തപുരം. പോക്സ് കേസിൽ മകനും നടനുമായ ശ്രീജിത് രവി അറസ്റ്റിലാവുമ്പൾ പിതാവ് സിനിമ താരവും ബിസിനസുകാരനുമായ ടി ജി രവി വിദേശത്തായിരുന്നു. ബന്ധുക്കളാണ് വിവരം ടി ജി രവി യെ അറിയിച്ചത്. വിവരം അറിഞ്ഞപ്പോൾ തന്നെ ടി ജി രവി തന്റെ ഹൈക്കോടിയിലെ അഭിഭാഷക സുഹൃത്തുക്കളെ ബന്ധപ്പെട്ട് ജാമ്യ സാധ്യത ആരാഞ്ഞു. ഇതിനെ തൃശൂർ കോടതി ജാമ്യം നിഷേധിച്ച വാർത്തയും രവി അറിഞ്ഞു. അങ്ങനെയാണ് ജാമ്യത്തിനായി ഹൈക്കോടതിയിലേയ്ക്ക് പോകാൻ ഏർപ്പാടാക്കിയത്.

ഇതിനിടെ വ്യാഴ്ച ഉച്ച കഴിഞ്ഞ് ആഫ്രിക്കയിൽ നിന്നും വിമാനം കയറിയ ടി ജി രവി ഇന്നലെ ഉച്ചയ്ക്ക് നെടുമ്പാശ്ശേരിയിൽ എത്തി. അവിടെ നിന്ന് നേരെ പോയത് വിയ്യൂർ ജില്ലാ ജയിലിലേയ്ക്ക്. അവിടെ എത്തി നടപടികൾ പൂർത്തിയാക്കി മകനെ കണ്ടപ്പോൾ ടി ജി രവി വിതുമ്പി. ഇരുവരുടയും കണ്ണു നിറഞ്ഞു. സിനിമ പോലും തോറ്റു പോകുന്ന വൈകാരിക രംഗങ്ങൾക്കാണ് ജില്ലാ ജയിൽ ഇന്നലെ സാക്ഷ്യം വഹിച്ചത്. മരുമകളെയും കൂട്ടിയാണ് ടി ജി രവി ജയിലിലെത്തിയത്. ജയിലിൽ നിന്നും വീട്ടിൽ എത്തിയ ശേഷം മകന്റെ കേസു സംബന്ധിച്ച് ചില അഭിഭാഷക സുഹൃത്തുക്കളുമായി ഫോണിൽ സംസാരിച്ചു.

മകന്റേത് അസുഖമാണന്ന് അറിയാവുന്ന രവി ചില ഡോക്ടർമാരുമായും സംസാരിച്ചു. സിനിമയ്ക്ക് അപ്പുറം തൃശൂരില ബിസിനസ് രംഗത്തെ അതികായകനാണ് ടി ജി രവി. തൃശൂർ നഗരത്തിൽ രാഷ്ട്രീയത്തിനതീതമായ വലിയ സൗഹൃദത്തിന് ഉടമ കൂടിയാണ് 70കളിലെ സിനിമയിലെ ഈ പ്രതിനായകൻ. ആഫ്രിക്കയിൽ പേപ്പർ റീസൈക്കിളിങ് മേഖലയിൽ ഒരു കമ്പിനി ആരംഭിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കാണ്ട് ടി ജി രവി വിദേശത്ത് പോയത്. അവിടെയുള്ള മറ്റൊരു മകനൊപ്പം ആഫ്രിക്കയിലും ബിസിനസ് രംഗത്ത് തേരോട്ടം നടത്താനുള്ള തയ്യാറെടുപ്പിന് ഇടയിലാണ് ശ്രീജിത്ത് രവിയുടെ അറസ്റ്റ് വാർത്ത അറിയുന്നത്. ഉടൻ തന്നെ അടുത്ത ഫ്ളൈറ്റിൽ നെടുമ്പാശ്ശേരിക്ക് തിരിക്കുകയായിരുന്നു.

അതേ സമയം ശ്രീജിത് രവി ഇന്നലെ ജയിലിൽ നിന്നു നല്കിയ ഭക്ഷണം കഴിച്ചു. വാർഡന്മാരോടു സംസാരിച്ചു തുടങ്ങി. മാനസിക അസ്വാസ്ഥ്യത്തിന് കയ്യിൽ കരുതിയിരുന്ന ഗുളിക കഴിച്ചു. ജയിൽ ഡോക്ടറെയും മാനസിക രോഗ വിദഗ്ധനെയും ഇന്നലെ കണ്ടില്ല. മറ്റു പ്രശ്നങ്ങൾ ഇല്ലാത്ത സ്ഥിതിക്ക് ഡോക്ടറെ കാണേണ്ടതില്ലന്ന് ജയിൽ അധികൃതർ വ്യക്തമാക്കി. ഇന്നലെയാണ് കേസിൽ ജാമ്യം തേടി ശ്രീജിത്ത് രവിയുടെ അഭിഭാഷകൻ ഹൈക്കോടതിയെ സമീപിച്ചത്. . കഴിഞ്ഞദിവസം തൃശ്ശൂർ അഡീഷണൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ശ്രീജിത്ത് രവി ഹൈക്കോടതിയിൽ ജാമ്യഹർജി നൽകിയത്.

തന്റേത് സ്വഭാവ ദൂഷ്യമല്ല, അസുഖമാണെന്നും 2016 മുതൽ സ്വഭാവ വൈകല്യത്തിനു ചികിത്സയിലാണെന്നുമാണ് ശ്രീജിത് രവി ഹർജിയിൽ പറയുന്നത്. തുടർച്ചയായ ജയിൽവാസം ആരോഗ്യം മോശമാക്കുമെന്നും ഹർജിയിൽ പറയുന്നു. നടൻ ശ്രീജിത്ത് രവിയെ വ്യാഴാഴ്ച വൈകുന്നേരമാണ് തൃശൂർ വെസ്റ്റ് പൊലീസ് വിയ്യൂർ സബ് ജയിലിൽ എത്തിച്ചത്. ജയിൽ നടപടികൾ പൂർത്തിയാക്കി സൂപ്രണ്ടിന് മുന്നിൽ എത്തിച്ചപ്പോഴേക്കും ശ്രീജിത്ത് രവി പൊട്ടിക്കരഞ്ഞു. താൻ മൂന്ന ദിവസമായി മരുന്ന കഴിക്കുന്നില്ലന്നും മാനസിക പ്രശ്നം ഉണ്ടെന്നും അബദ്ധം പറ്റിയതാണെന്നും ശ്രീജിത്ത് രവി കരഞ്ഞു പറഞ്ഞു. ഇതിനിടെ സൂപ്രണ്ടും മറ്റു ജയിൽ ജീവനക്കാരും ആശ്വസിപ്പിച്ചെങ്കിലും ശ്രീജിത്ത് കരിച്ചിൽ നിർത്തിയിരുന്നില്ല. .

1608ാം നമ്പർ തടവുകാരനായ ശ്രീജിത്ത് രവിയെ രണ്ടു വാർഡന്മാർ ചേർന്ന് ഡി ബ്ലോക്കിലെ രണ്ടാം നിലയിലെ സെല്ലിൽ എത്തിച്ചു. അപ്പോഴും ശ്രീജിത്ത് വിങ്ങി വിങ്ങി കരയുന്നുണ്ടായിരുന്നു. കേസിൽപ്പെട്ടതുമൂലം പൊതു സമൂഹം എന്തു വിചാരിക്കും കുടുംബാംഗങ്ങളുടെ അവസ്ഥ ഇതെല്ലാം പറഞ്ഞായിരുന്നു കരച്ചിൽ. ഡി ബ്ലോക്കിൽ ഏകാന്ത തടവിലാണ് ശ്രീജിത്ത് രവിയെ പാർപ്പിച്ചത്. മറ്റു തടവുകാർ ആക്രമിക്കുകയോ വാക്കുകൾ കൊണ്ട് കുത്തി നോവിക്കുകയോ ചെയ്യുന്നത് ഒഴിവാക്കാനാണ് ഏകാന്ത തടവിൽ പാർപ്പിച്ചത്. രണ്ടു മുന്ന് ദിവസം കഴിഞ്ഞ ശേഷം മറ്റു തടവുകാർക്ക് ഒപ്പം പാർപ്പിക്കനാണ് ആലോചന.

ശ്രീജിത്തിനെ വ്യാഴാഴ്ചയാണ് കോടതി 14 ദിവസത്തേക്ക് റിമാൻഡു ചെയ്തത്. . കുട്ടികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയത് രോഗാവസ്ഥ മൂലമാണെന്ന ശ്രീജിത്ത രവിയുടെ വാദവും കോടതി അംഗീകരിച്ചില്ല. കോടതിയിൽ ഹാജരാക്കിയപ്പോഴാണ് തനിക്ക് രോഗാമാണെന്നും മരുന്നു കഴിക്കാത്തതു മൂലമാണ് നഗ്നത പ്രദർശിപ്പിച്ചതെന്നും നടൻ വാദിച്ചത്. തനിക്ക് ജാമ്യം നൽകണമെന്നും ശ്രീജിത്ത് രവി വാദിച്ചു. ചില മെഡിക്കൽ രേഖകളും പ്രതി കോടതയിൽ ഹാജരാക്കിയെങ്കിലും ഇപ്പോഴത്തെ നിലയിൽ പ്രതിക്ക് ജാമ്യം നൽകാൻ സാധിക്കില്ലെന്ന് പ്രോസിക്യൂഷനും വാദിച്ചു.

പ്രതി നേരത്തെയും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇക്കാര്യം കൂടി പരിഗണിച്ചാണ് നടന് കോടതി ജാമ്യം അനുവദിക്കാതിരുന്നത്. താൻ മരുന്ന് കഴിക്കാത്തതുകൊണ്ടാണ് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് എന്നാണ് ശ്രീജിത്ത് പൊലീസിൽ നൽകിയ മൊഴിയും. എന്നാൽ, ഇത് രക്ഷപെടാനുള്ള തന്ത്രമാണെന്ന് പ്രോസിക്യൂഷനും വാദിച്ചു. തുടർന്നാണ് പ്രതിയെ റിമാൻഡു ചെയ്ത്.

കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയെന്ന പരാതിയിലാണ് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരമായിരുന്നു അറസ്റ്റ്. ബുധനാഴ്ച തൃശൂർ അയ്യന്തോളിലാണ് സംഭവം നടന്നത്. . തൃശൂർ വെസ്റ്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.അയ്യന്തോളിലെ എസ്എൻ പാർക്കിനു സമീപം കാർ നിർത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്.

മാനസികരോഗങ്ങളുടെ ഗണത്തിൽ വരുന്ന എക്സിബിഷനിസം അസുഖമാണ് ശ്രീജിത്ത് രവിക്കെന്നാണ് മാനസിക രോഗ വിദഗ്ധരും വ്യക്തമാക്കുന്നത്. യാതൊരു മുൻപരിചയവുമില്ലാത്ത ഒരു വ്യക്തിയെയോ ഒരു കൂട്ടം വ്യക്തികളെയോ സ്വന്തം താൽപര്യങ്ങൾ മുൻനിർത്തി ലൈംഗിക ഭാഗങ്ങൾ കാണിക്കുക എന്നുള്ളതാണ് എക്സിബിഷനിസം എന്ന രോഗാവസ്ഥ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP