Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒൻപത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൂജാരി അറസ്റ്റിൽ; അതിക്രമം മദ്യലഹരിയിലെന്ന് വണ്ടിപ്പെരിയാർ പൊലീസ്

ഒൻപത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൂജാരി അറസ്റ്റിൽ; അതിക്രമം മദ്യലഹരിയിലെന്ന് വണ്ടിപ്പെരിയാർ പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: ഒൻപത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൂജാരി അറസ്റ്റിൽ. വണ്ടിപ്പെരിയാർ വള്ളക്കടവ് ശ്രീധർമ്മ ശാസ്ത ക്ഷേത്രത്തിലെ പൂജാരി ആറന്മുള സ്വദേശി വിബിനെ(32)യാണ് വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റുചെയ്തത്. ഇയാൾ ഈ ക്ഷേത്രത്തിൽ പൂജാരിയായി ചുമതല ഏറ്റിട്ട് 15 ദിവസം ആകുന്നതെയുള്ളു എന്നാണ് പൊലീസ് നൽകുന്ന വിവരം.

പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മദ്യലഹരിയിൽ ക്ഷേത്രത്തിലെ പൂജാ സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്ന മുറിയിൽ കുട്ടിയെ കൊണ്ടുപോവുകയും, പീഡിപ്പിക്കുവാൻ ശ്രമിക്കുകയുമായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ക്ഷേത്രത്തിലെത്തിയവർ ഓടിക്കൂടുകയും പൂജാരിയെ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയുമായിരുന്നു.

പൂജാരിമാരുടെ വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് വിബിനെ വണ്ടിപ്പെരിയാറിലെ ക്ഷേത്രം ഭാരവാഹികൾ പരിചയപ്പെടുന്നത്. വണ്ടിപ്പെരിയാർ സി ഐ റ്റി ഡി സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കി, റിമാന്റ് ചെയ്തു

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP