Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാളി ദേവിയെ എങ്ങനെ പൂജിക്കണമെന്ന് ബംഗാളികളെ പഠിപ്പിക്കാൻ ബിജെപി ആരാണ്? ഹിന്ദു ദൈവങ്ങളുടെ സംരക്ഷകരല്ല ബിജെപി; കാളി പോസ്റ്റർ വിവാദത്തിൽ വീണ്ടും മഹുവ മൊയ്ത്ര എംപി

കാളി ദേവിയെ എങ്ങനെ പൂജിക്കണമെന്ന് ബംഗാളികളെ പഠിപ്പിക്കാൻ ബിജെപി ആരാണ്? ഹിന്ദു ദൈവങ്ങളുടെ സംരക്ഷകരല്ല ബിജെപി; കാളി പോസ്റ്റർ വിവാദത്തിൽ വീണ്ടും മഹുവ മൊയ്ത്ര എംപി

മറുനാടൻ മലയാളി ബ്യൂറോ

 കൊൽക്കത്ത: കാളി ദേവിയെ എങ്ങനെ പൂജിക്കണമെന്ന് ബംഗാളികളെ പഠിപ്പിക്കാൻ ബിജെപി ആരാണെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ഹിന്ദു ദൈവങ്ങളുടെ സംരക്ഷകരല്ല ബിജെപിയെന്നും അവർ കൂട്ടിച്ചേർത്തു. വിവാദ കാളി പോസ്റ്ററിന് നടത്തിയ അഭിപ്രായ പ്രകടനത്തിൽ രൂക്ഷ വിമർശനം നേരിടുന്നതിനിടെയാണ് പ്രതികരണം.

വ്യക്തിപരമായി പക്വതയുള്ള അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്. എന്നാൽ ബിജെപി അവരുടെ ഹിന്ദുത്വ അജൻഡ മുന്നോട്ട് വെച്ചും മറ്റുള്ളവരിൽ അടിച്ചേൽപ്പിച്ചും ആണ് പ്രതികരിക്കുന്നതെന്ന് മഹുവ മൊയ്ത്ര പറഞ്ഞു. ഒരു ബംഗാളി വാർത്ത ചാനലിനോട് സംസാരിക്കുകയായിരുന്നു അവർ.

2000 വർഷമായി കാളി ദേവിയെ പൂജിക്കുന്ന പാരമ്പര്യം ബംഗാളിലെ ജനതയ്ക്കുണ്ട്. അവരെ എങ്ങനെ വിഗ്രഹാരാധന നടത്തണമെന്ന് പഠിപ്പിക്കേണ്ട എന്നാണ് മഹുവ പറഞ്ഞത്. ഇന്ത്യയിൽ പല ക്ഷേത്രങ്ങളിലും വഴിപാടായി മത്സ്യമാംസാദികളും കള്ളും അർപ്പിക്കാറുണ്ട്. അസമിലെ കാമാഖ്യ ക്ഷേത്രം ഉദാഹരണമായി മഹുവ ചൂണ്ടിക്കാട്ടി. ബിജെപി ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്തെ ഉന്നതർക്ക് കാളീപൂജ എങ്ങനെയായിരിക്കണമെന്ന് രേഖാമൂലം എഴുതി കോടതിയിൽ നൽകാനുള്ള ധൈര്യമുണ്ടോയെന്നും മഹുവ വെല്ലുവിളിച്ചു.

തനിക്കെതിരെ പരാതികൾ രജിസ്റ്റർ ചെയ്തതിന് പിന്നാലെ മഹുവ മൊയ്ത്ര ട്വിറ്ററിലൂടെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഞാനൊരു കാളി ഭക്തയാണ്. എനിക്കൊന്നിനേയും പേടിയില്ല. നിങ്ങളുടെ ഗുണ്ടകളേയോ നിങ്ങളുടെ പൊലീസിനേയോ നിങ്ങളുടെ പരിഹാസങ്ങളേയോ പേടിയില്ല. സത്യത്തിന് നിങ്ങളുടെ പിന്തുണ വേണ്ടതില്ലെന്നും മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.

ഇന്ത്യാ ടുഡേ സംഘടിപ്പിച്ച പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് ലീനാ മണിമേഖല സംവിധാനം ചെയ്ത ഡോക്യുമെന്ററി സിനിമയുടെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്ന കാളീദേവിയുടെ ചിത്രത്തെ കുറിച്ച് മഹുവയോട് അഭിപ്രായം തേടിയത്. കാളിയെന്നാൽ തന്നെ സംബന്ധിച്ചിടത്തോളം മാംസഭുക്കായ, മദ്യം സ്വീകരിക്കുന്ന ദേവതയാണ് എന്നായിരുന്നു മഹുവയുടെ പരാമർശം. സിക്കിമിൽ ചെന്നാൽ, കാളീദേവിക്ക് വിസ്‌കി നേദിക്കുന്നത് കാണാം. എന്നാൽ ഉത്തർ പ്രദേശിൽ ചെന്ന് ദേവിക്ക് പ്രസാദമായി വിസ്‌കി നേദിക്കാറുണ്ടെന്ന് പറഞ്ഞാൽ അവർ അതിനെ ഈശ്വരനിന്ദയെന്ന് പറയുമെന്നും മഹുവ പറഞ്ഞിരുന്നു.

എന്നാൽ മഹുവയുടെ അഭിപ്രായത്തെ തൃണമൂൽ തള്ളി പറയുകയും അവരുടെ അഭിപ്രായത്തിന്റെ പൂർണ ഉത്തരവാദിത്വം മഹുവക്ക് തന്നെയാണെന്നും വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP