Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'വരന് തന്നെക്കാൾ ഇരട്ടി പ്രായമുണ്ട്; ഇരുണ്ട നിറമാണ്'; മറ്റാരുടെയോ ഫോട്ടോ കാണിച്ചാണ് വിവാഹം ഉറപ്പിച്ചതെന്നും വധു; വിവാഹവേദിയിൽ നിന്നും ഇറങ്ങിപ്പോയി

'വരന് തന്നെക്കാൾ ഇരട്ടി പ്രായമുണ്ട്; ഇരുണ്ട നിറമാണ്'; മറ്റാരുടെയോ ഫോട്ടോ കാണിച്ചാണ് വിവാഹം ഉറപ്പിച്ചതെന്നും വധു; വിവാഹവേദിയിൽ നിന്നും ഇറങ്ങിപ്പോയി

ന്യൂസ് ഡെസ്‌ക്‌

ഇറ്റാവ: വരന് തന്നെക്കാൾ പ്രായമുണ്ടെന്നും കറുത്ത നിറമാണെന്നും ആക്ഷേപം ഉന്നയിച്ച് വധു വിവാഹ വേദിയിൽ നിന്നും ഇറങ്ങിപ്പോയി. ഉത്തർപ്രദേശിലെ ഇറ്റാവയിലാണ് വധു വിവാഹത്തിൽ നിന്ന് പിന്മാറിയത്. ഒടുവിൽ വധുവിനെ കൂട്ടാതെ വരനും സംഘത്തിനും തിരികെ മടങ്ങേണ്ടി വന്നു.

മറ്റാരുടെയോ ഫോട്ടോ കാണിച്ചാണ് വിവാഹം ഉറപ്പിച്ചതെന്നും, ഫോട്ടോയിൽ കണ്ട ആൺകുട്ടിയുടെ മുഖമല്ല വരനുള്ളതെന്നും വധു ആരോപിച്ചു. വിവാഹവേദിയിൽ ചടങ്ങുകൾ പുരോഗമിക്കുന്നതിനിടയിലാണ് വധുവിന്റെ ഈ വെളിപ്പെടുത്തൽ. വ്യാഴാഴ്ച ഇറ്റാവയിലെ ഭർത്തനയിലായിരുന്നു സംഭവം. വരൻ രവി യാദവുമായുള്ള വിവാഹത്തിൽ നിന്നാണ് വധു നീത യാദവ് പിന്മാറിയത്.

വിവാഹവേദിയിൽ വച്ച് വധൂവരന്മാർ പരസ്പരം കുറ്റപ്പെടുത്തി വിവാഹത്തിൽ നിന്ന് പിന്മാറുന്ന നിരവധി സംഭവങ്ങൾ അടുത്തകാലത്തായി നമ്മൾ കേൾക്കാറുണ്ട്. ഒരു സിനിമാക്കഥ പോലെ നാടകീയത നിറഞ്ഞ സസ്‌പെൻസ് ത്രില്ലറായി പല വിവാഹങ്ങളും മാറാറുണ്ട്. ഉത്തർപ്രദേശിലെ ഈ വിവാഹവേദിയിലും സംഭവിച്ചത് അത് തന്നെയാണ്.

ചില സ്ഥലങ്ങളിൽ, വിവാഹ ചടങ്ങുകൾ പൂർത്തിയാക്കാൻ വധുവും വരനും കൈകോർത്ത് അഗ്‌നിക്ക് ചുറ്റും ഏഴ് തവണ പ്രദക്ഷിണം വയ്ക്കണം. ഇവിടെയും, വരനും, വധുവും അഗ്‌നിയെ ചുറ്റി വലംവച്ചു കൊണ്ടിരികയായിരുന്നു. എന്നാൽ, രണ്ടാമത്തെ പ്രദക്ഷിണം പൂർത്തിയപ്പോൾ, വധു പെട്ടെന്ന് ചടങ്ങിൽ നിന്ന് പിന്മാറുകയായിരുന്നു. വരൻ കറുത്തിട്ടാണ് എന്നതായിരുന്നു അതിന്റെ കാരണം. മാത്രവുമല്ല, വരന് തന്നെക്കാൾ ഇരട്ടി പ്രായമുണ്ട് എന്നും അവൾ ആരോപിച്ചു.

എന്നാൽ, അതിന് മുൻപ് അവർ ഇരുവരും ഹാരങ്ങൾ കൈമാറുകയും, മറ്റ് ചടങ്ങുകയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. അപ്പോഴൊന്നും പ്രശ്‌നമുണ്ടായില്ല. പക്ഷേ, വിവാഹ ചടങ്ങ് പുരോഗമിച്ചതോടെ വധുവിന്റെ ഭാവം മാറി. നേരത്തെ കാണിച്ച ഫോട്ടോയിലെ വരൻ ഇപ്പോൾ തന്റെ മുന്നിൽ നിൽക്കുന്ന ആളല്ലെന്നും, മറ്റാരുടെയോ ഫോട്ടോ കാണിച്ചായിരുന്നു വിവാഹത്തിന് സമ്മതിപ്പിച്ചതെന്നും വധു ആരോപിച്ചു, വരന്റെ നിറം എണ്ണക്കറുപ്പാണെന്നും, തനിക്ക് അയാളെ വിവാഹം ചെയ്യാൻ സാധിക്കില്ലെന്നും അവൾ പറയുകയായിരുന്നു.

വീട്ടുകാർ അവളെ പിന്തിരിപ്പിക്കാൻ കുറെ ശ്രമിച്ചെങ്കിലും, അവൾ തന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു. മണ്ഡപത്തിൽ നിന്ന് ഇറങ്ങിപ്പോയ അവൾ പിന്നീട് തിരികെ വന്നില്ല. എന്നാൽ, വീട്ടുകാരും നാട്ടുകാരും ആറുമണിക്കൂറോളം അവളെ പറഞ്ഞ് മനസ്സിലാക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് കേൾക്കുന്നു. ഒടുവിൽ ഒരു രക്ഷയുമില്ലെന്ന് കണ്ട വരനും, വിവാഹസംഘവും മടങ്ങി.

സംഭവത്തെ തുടർന്ന് തന്റെ ജീവിതം ആകെ പ്രതിസന്ധിയിലായെന്ന് വരൻ രവി പറഞ്ഞു. ''പെൺകുട്ടിയും അവളുടെ കുടുംബവും എന്നെ കാണാൻ പലതവണ വന്നിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് അവൾ പെട്ടെന്ന് മനസ്സ് മാറി, കല്യാണത്തിൽ നിന്ന് പിന്മാറിയതെന്ന് എനിക്കറിയില്ല. ഇത് എന്നെ വല്ലാതെ വേദനിപ്പിച്ചു'' അദ്ദേഹം പറഞ്ഞു. വധുവിന് സമ്മാനമായി നൽകിയ ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങൾ തിരിച്ചുനൽകിയില്ലെന്ന് കാണിച്ച് വരന്റെ പിതാവ് പൊലീസിൽ പരാതി നൽകി .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP