Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലിവ് ഇൻ ബന്ധത്തിൽ നിന്ന് ഒരാൾ പിന്മാറിയാൽ വിശ്വാസ വഞ്ചനയായി മാത്രമേ കാണാനാവൂ; ബലാത്സംഗം കുറ്റം ആരോപിക്കാനാവില്ലെന്ന് ഹൈക്കോടതി

ലിവ് ഇൻ ബന്ധത്തിൽ നിന്ന് ഒരാൾ പിന്മാറിയാൽ വിശ്വാസ വഞ്ചനയായി മാത്രമേ കാണാനാവൂ; ബലാത്സംഗം കുറ്റം ആരോപിക്കാനാവില്ലെന്ന് ഹൈക്കോടതി

സ്വന്തം ലേഖകൻ

കൊച്ചി: ലിവ് ഇൻ ബന്ധത്തിൽ വിള്ളൽ വീണാൽ ഒരാൾക്കെതിരെ ബലാത്സംഗ കുറ്റം ചുമത്താനാവില്ലെന്ന് ഹൈക്കോടതി. ലിവ് ഇൻ ബന്ധത്തിൽ നിന്ന് ഒരാൾ പിന്മാറുന്നത് വിശ്വാസ വഞ്ചനയായി മാത്രമേ കാണാനാവൂ എന്ന് ഹൈക്കോടതി വാക്കാൽ അഭിപ്രായപ്പെട്ടു.

ബലാത്സംഗ കേസിൽ, അഭിഭാഷകനായ നവനീത് ആർ നാഥ് നൽകിയ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് ഈ കേസിൽ സ്ത്രീയുടെ കൺസന്റ് നേടിയതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അതുകൊണ്ടുതന്നെ ബലാത്സംഗ കുറ്റം നിലനിൽക്കുമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.

ലിവ് ഇൻ ബന്ധങ്ങൾ ഇപ്പോൾ സാധാരണമാണെന്നും അതു തുടർന്നു പോവാനാവില്ലെന്നു കണ്ട് ഒരാൾ പിന്മാറിയാൽ അയാൾക്കെതിരെ ബലാത്സംഗ കുറ്റം ചുമത്താനാവില്ലെന്നും ഹർജിക്കാരൻ വാദിച്ചു. ലൈംഗിക ബന്ധം സ്്ത്രീയുടെ സമ്മതത്തോടെയാണ് നടന്നത് എന്നതിനാൽ കേസ് നിലനിൽക്കില്ലെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ പറഞ്ഞു.

വിദേശ രാജ്യങ്ങളിലേതു പോലെ ഇപ്പോൾ നമ്മുടെ നാട്ടിലും ലിവ് ഇൻ ബന്ധങ്ങൾ സാധാരണമായിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ബന്ധം ഏറെ മുന്നോട്ടുപോയതിനു ശേഷമാവും ഇവരിൽ ഒരാൾക്ക് ഇതു തുടരാനാവില്ലെന്നു ബോധ്യപ്പെടുക. ഇങ്ങനെയൊരു സാഹചര്യത്തിൽ ഒരാൾക്കെതിരെ ബലാത്സംഗ കുറ്റം നിലനിൽക്കണമെന്നില്ല. അത് വിശ്വാസ വഞ്ചന മാത്രമാണെന്ന് ജസ്റ്റിസ് ബെഞ്ച് കുര്യൻ തോമസിന്റെ ബെഞ്ച് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP