Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹെഡിങ് ബാക്ക് ടു ഹോം... എല്ലാവർക്കും നന്ദി; അയർലണ്ടിൽ തകർത്തടിച്ചിട്ടും ക്രിക്കറ്റ് ദൈവങ്ങൾ കണ്ണടച്ചു; ഓപ്പണറാക്കി പരീക്ഷിച്ചത് രോഹിത് മടങ്ങി എത്തുമ്പോൾ പുറത്താക്കാൻ തന്നെ; മനോഹരമായ കട്ടും പുള്ളും കവർ ഡ്രൈവും സ്‌ക്വയർ ഡ്രൈവും ഒന്നും ആർക്കും വേണ്ട; വേദന ഉള്ളിലൊതുക്കി സഞ്ജു നാട്ടിലേക്ക് മടങ്ങുന്നു; പ്രതിഷേധത്തിൽ ആരാധകരും

ഹെഡിങ് ബാക്ക് ടു ഹോം... എല്ലാവർക്കും നന്ദി; അയർലണ്ടിൽ തകർത്തടിച്ചിട്ടും ക്രിക്കറ്റ് ദൈവങ്ങൾ കണ്ണടച്ചു; ഓപ്പണറാക്കി പരീക്ഷിച്ചത് രോഹിത് മടങ്ങി എത്തുമ്പോൾ പുറത്താക്കാൻ തന്നെ; മനോഹരമായ കട്ടും പുള്ളും കവർ ഡ്രൈവും സ്‌ക്വയർ ഡ്രൈവും ഒന്നും ആർക്കും വേണ്ട; വേദന ഉള്ളിലൊതുക്കി സഞ്ജു നാട്ടിലേക്ക് മടങ്ങുന്നു; പ്രതിഷേധത്തിൽ ആരാധകരും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 'ആസ്‌ട്രേലിയൻ സാഹചര്യങ്ങളിൽ സഞ്ജു സാംസണിന്റെ പക്കൽ മറ്റേതൊരു ഇന്ത്യൻ ബാറ്റ്‌സ്മാന്മാരേക്കാളും കൂടുതൽ ഷോട്ടുകളുണ്ട്. അവിടുത്തെ ബൗൺസ്, പേസ്, കട്ട്, പുൾ....സഞ്ജു എതിരാളികൾക്കൊരു ഭീഷണിയാണ്' -പറഞ്ഞത് സാക്ഷാൽ രവി ശാസ്ത്രിയാണ്. സഞ്ജു സാംസണെ ട്വന്റി20 ലോകകപ്പ് ടീമിലെടുക്കണമെന്ന് പറഞ്ഞ രവിശാസ്ത്രി. എന്നാൽ എങ്ങനെ സഞ്ജുവിനെ ഒഴിവാക്കാമെന്ന ഗവേഷണത്തിലാണ് ടീം മാനേജ്‌മെന്റും.

സഞ്ജുവിനെ അയർലണ്ടിൽ ഓപ്പണറാക്കിയത് സ്‌നേഹം കൊണ്ടായിരുന്നില്ല. ഇംഗ്ലണ്ടിലെ ആദ്യ 20-20യിൽ ക്യാപ്ടൻ രോഹിത് ശർമ്മ തിരിച്ചെത്തുമ്പോൾ സഞ്ജു പുറത്തു പോകുമെന്ന് ഏവർക്കും അറിയാം. അതാണ് ചെയ്തതും. ഇംഗ്ലണ്ടിനെതിരെ ആദ്യ കളി ഇന്ത്യ ജയിച്ചു അപ്പോഴും സഞ്ജുവിനോട് കാട്ടിയ അനീതിയിൽ പുകച്ചിലിലാണ് ആരാധകർ. നാട്ടിലേക്ക് മടങ്ങുകയാണ് സഞ്ജു. ഇംഗ്ലണ്ടിൽ നിന്ന് മടങ്ങും മുമ്പ് സഞ്ജു സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ആരാധകർക്ക് ഹൃദയഭേദകമായി. '''Heading back home. എല്ലാവർക്കും നന്ദി' എന്നായിരുന്നു ഇംഗ്ലീഷിലും മലയാളത്തിലുമായി ആരാധകരെ നെഞ്ചോട് ചേർത്ത് സഞ്ജുവിന്റെ കുറിപ്പ്.

നേരത്തെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യ്ക്ക് മുമ്പ് ഇന്ത്യൻ താരങ്ങളുടെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ബിസിസിഐ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചപ്പോൾ ഏറ്റവും വൈറലായത് സഞ്ജു സാംസണിന്റെ ചിത്രമായിരുന്നു. സഞ്ജുവിന്റെ ചിത്രത്തിനാണ് ഏറ്റവും കൂടുതൽ ലൈക്കും കമന്റും ലഭിച്ചത്. സഞ്ജുവിനെ ആദ്യ ടി20യിൽ കളിപ്പിക്കണമെന്ന ആവശ്യം അന്ന് ആരാധകർ ശക്തമായി മുന്നോട്ടുവെച്ചിരുന്നു. എന്നാൽ സതാംപ്ടണിലെ മത്സരത്തിൽ പ്ലേയിങ് ഇലവൻ വന്നപ്പോൾ സഞ്ജു പുറത്തായി.

അയർലൻഡിനെതിരെ അവസാന കളിയിൽ 42 പന്തിൽ 77 റൺസടിച്ച് ഇന്ത്യൻ ക്രിക്കറ്റിന്റെ വാഴ്‌ത്തുമൊഴികളിൽ നിൽക്കേ, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ സെലക്ടർമാർ സഞ്ജുവിനെ ഇംഗ്ലണ്ടിനെതിരായ ആദ്യട്വന്റി20 മത്സരത്തിനുള്ള അന്തിമ ഇലവനിൽ ഇടം നൽകിയില്ല. രണ്ടും മൂന്നും ട്വന്റി20 മത്സരങ്ങൾക്കുള്ള ദേശീയ ടീമിൽ സഞ്ജുവിന് നേരത്തേതന്നെ ഇടംനൽകിയിരുന്നില്ല. അതുതന്നെ ആദ്യ 20-20യിൽ സഞ്ജുവിനെ കളിപ്പിക്കില്ലെന്ന സൂചനയാണ്. ഐപിഎല്ലിൽ കപ്പ് നേടിയ ഹാർദിക് പാണ്ഡ്യയെ വാഴ്‌ത്തുന്നവർ പക്ഷേ കലാശപോരാട്ടത്തിൽ കളിച്ച രാജസ്ഥാൻ റോയൽസ് മികവിനെ കണ്ടില്ലെന്ന് നടിക്കുന്നു.

അയർലൻഡിനെതിരെ രണ്ടാം ട്വന്റി20 മത്സരത്തിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ചിട്ടും ഇംഗ്ലണ്ടിനെതിരെ ഒന്നാം ട്വന്റി20യിൽ സഞ്ജുവിന് അവസരം നൽകാത്തത് വൻ വിമർശനത്തിനാണ് വഴിയൊരുക്കിയിട്ടുള്ളത്. ഇക്കഴിഞ്ഞ ഐ.പി.എൽ സീസണിൽ റണ്ണടിച്ചുകൂട്ടി രാജസ്ഥാൻ റോയൽസിനെ കലാശക്കളിയിലേക്ക് നയിച്ച മികച്ച പ്രകടനത്തിന്റെ പിൻബലമുണ്ടായിട്ടും സഞ്ജു നിരന്തരം തഴയപ്പെട്ടു. ഏകദിന ടീമിൽ സഞ്ജു ഇടം പിടിച്ചു. അവിടെ മികവ് തെളിയിച്ചാൽ മാത്രമേ ഇനി പ്രതീക്ഷയുള്ളൂ. ഏതായാലും അവസരങ്ങൾ നൽകാതെ സഞ്ജുവിനെ അവഗണിച്ച് പുറത്താക്കുന്ന ബി.സി.സിഐ നടപടിയോട് അതിരൂക്ഷമായാണ് ക്രിക്കറ്റ് ആരാധകർ പ്രതികരിക്കുന്നത്.

2022ൽ ശ്രീലങ്കക്കും അയർലൻഡിനുമെതിരായി അഞ്ചു ട്വന്റി20 മത്സരങ്ങളിൽ മാത്രമാണ് സഞ്ജുവിന് അവസരം ലഭിച്ചത്. അതിൽ കളിക്കാനിറങ്ങാൻ കഴിഞ്ഞത് കേവലം മൂന്നു കളികളിൽ. ശ്രീലങ്കക്കെതിരെ ആദ്യ കളിയിൽ ബാറ്റിങ്ങിന് അവസരം ലഭിച്ചില്ല. രണ്ടും മൂന്നും ട്വന്റി20കളിൽ 39ഉം 18ഉം ആയിരുന്നു സ്‌കോർ. അയർലൻഡിനെതിരെ ആദ്യ മത്സരത്തിൽ സഞ്ജുവിനെ പുറത്തിരുത്തി. രണ്ടാം മത്സരത്തിൽ ദീപക് ഹൂഡക്കൊപ്പം ചേർന്ന് ടീമിനെ ജയത്തിലേക്ക് നയിച്ച തകർപ്പൻ ഇന്നിങ്‌സിൽ 77 റൺസ് അടിച്ചുകൂട്ടിയിട്ടും സഞ്ജുവിനെ തഴഞ്ഞു.

44.67 ശരാശരിയിലാണ് ഈ വർഷം രാജ്യാന്തര ട്വന്റി20യിൽ സഞ്ജു സ്‌കോർ ചെയ്തത്. എന്നിട്ടും ഇംഗ്ലണ്ടിനെതിരായ ടീമിൽനിന്ന് സഞ്ജുവിനെ പുറത്താക്കി. കളിക്കാരുടെ സെലക്ഷനിൽ ബി.സി.സിഐക്ക് ഇരട്ടത്താപ്പുണ്ടെന്നും 'വടക്കേയിന്ത്യ'യെന്നും 'തെക്കേയിന്ത്യ'യെന്നും രണ്ടു ടീമു?കൾ ഇന്ത്യൻ ക്രിക്കറ്റിൽ ആവശ്യമാണെന്നും രോഷം പൂണ്ട് ഒരു ആരാധകൻ കുറിച്ചു.

'നാണമില്ലേ ബി.സി.സിഐ..സഞ്ജു സാംസണെപ്പോലെ ഒരു ?പ്രതിഭയെ ഇങ്ങനെ നശിപ്പിക്കുന്നതിൽ..കളിച്ച അവസാന കളിയിൽ 183 സ്‌ട്രൈക് റേറ്റിൽ 77 റൺസെടുത്ത കളിക്കാരന് അടുത്ത മത്സരത്തിൽ അവസരമില്ല. ശേഷം അടുത്ത രണ്ടു കളികൾക്കുള്ള ടീമിൽ അയാളെ പരിഗണിച്ചതുപോലുമില്ല. ചില പ്രത്യേക കളിക്കാർ ഒരു പ്രകടനവും പുറത്തെടുക്കാതെ ടീമിൽ തുടരുമ്പോഴാണിത്..'-ഒരു ആരാധിക കുറിച്ചതിങ്ങനെ. ചിലർ ഫോമില്ലാതെയും ടീമിൽ തുടരുന്ന ഇഷാൻ കിഷന്റെ പേർ പരാമർശിക്കുകയും ചെയ്തു.

'2015ലാണ് അവൻ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. നിരന്തരം തുടരുന്ന ഈ അവഗണനക്കെതിരെ ബി.സി.സിഐയെയോ സെലക്ടർമാരെയോ കുറ്റപ്പെടുത്തി ഒരു വാക്കുപോലും അവൻ പറഞ്ഞിട്ടില്ല. അതാണവന്റെ മാന്യത..നിങ്ങൾ രണ്ടു ടീമുകളുണ്ടാക്കൂ..ഇന്ത്യ എ വടക്കേയിന്ത്യക്കാർക്കുവേണ്ടിയും ഇന്ത്യ ബി ?തെക്കേ ഇന്ത്യക്കാർക്കുവേണ്ടിയും.'-ഒരു ക്രിക്കറ്റ് പ്രേമിയുടെ പ്രതികരണം ഇങ്ങനെ. 'വിശ്വസിച്ചാലും ഇല്ലെങ്കിലും..അവർ അവന്റെ കരിയർ നശിപ്പിക്കുകയാണ്'-എന്ന് ഒരാൾ കുറിച്ചു.

'മികവു കാട്ടിയാലും ഇല്ലെങ്കിലും അവർ എല്ലായ്?പോഴും അവനെ തഴഞ്ഞുകൊണ്ടേയിരിക്കും. ഏതെങ്കിലുമൊരു കളിക്കാരന് അവസരം നൽ?കേണ്ട യഥാർഥ രീതി ഇതല്ല', 'അവസരങ്ങളൊന്നും നൽകാതെ തെറ്റായ പ്രതീക്ഷകൾ മാത്രം സമ്മാനിക്കാനാണെങ്കിൽ അയാളെ ടീമിലെടുക്കുന്നതിനു പിന്നിലെ ഉദ്ദേശ്യം എന്താണ്?', 'വെറുതെയല്ല, പണ്ട് മൊഹീന്ദർ അമർനാഥ് ബി.സി.?സിഐ സെലക്ടർമാരെ കോമാളിക്കൂട്ടം എന്ന് പറഞ്ഞത്', 'സഞ്ജു അരങ്ങുഭരിക്കുന്ന ഒരുദിനം വരും..അതിനായി കാത്തിരിക്കുന്നു'....കളിക്കമ്പക്കാരുടെ പ്രതികരണങ്ങൾ ഈ വിധത്തിലായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP