Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുട്ടനാടിന്റെ പ്രകൃതിഭംഗി പകർത്താൻ ശ്രമിക്കുന്നതിനിടെ പാലം ഒടിഞ്ഞു തോട്ടിൽ വീണു; ദമ്പതികളേയും ബന്ധുവിനേയും രക്ഷപ്പെടുത്തി വീട്ടമ്മ

കുട്ടനാടിന്റെ പ്രകൃതിഭംഗി പകർത്താൻ ശ്രമിക്കുന്നതിനിടെ പാലം ഒടിഞ്ഞു തോട്ടിൽ വീണു; ദമ്പതികളേയും ബന്ധുവിനേയും രക്ഷപ്പെടുത്തി വീട്ടമ്മ

സ്വന്തം ലേഖകൻ

തിരുവല്ല: പൂണെയിൽ നിന്നെത്തി കുട്ടനാടിന്റെ പ്രകൃതി ഭംഗി പകർത്താൻ ശ്രമിക്കവേ തോട്ടിൽ വീണ മൂന്ന് പേരെ രക്ഷിച്ച് താരമായി വീട്ടമ്മ. അപ്പർ കുട്ടനാടിന്റെ പ്രകൃതിഭംഗി പകർത്താൻ ശ്രമിക്കുന്നതിനിടിയിൽ തോട്ടിലേക്ക് വീണു ദമ്പതികൾക്കും ബന്ധുവായ യുവാവിനുമാണ് വീട്ടമ്മ രക്ഷകനായത്. ഇന്നലെ രാവിലെ 7.30ന് പെരിങ്ങര വേങ്ങൽ തോട്ടിലാണ് സംഭവം.

പൂണെയിൽ സ്ഥിര താമസമാക്കിയ വേങ്ങൽ ചെമ്പരത്തിമൂട്ടിൽ വിനീത് വർഗീസ് (27) ഭാര്യ മെർലിൻ വർഗീസ് (25), ബന്ധു സിജിൽ സണ്ണി (28) എന്നിവരാണ് അപകടത്തിൽപെട്ടത്. ഒരാഴ്ച മുൻപാണ് ഇവർ നാട്ടിലെത്തിയത്. രാവിലെ വേങ്ങൽ തോടിനു കുറുകെയുള്ള ഒറ്റത്തടിപ്പാലത്തിലൂടെ നടന്ന് ചിത്രം പകർത്തുമ്പോഴാണ് തടിപ്പാലം തകർന്ന് മൂന്ന് പേരും വെള്ളത്തിൽ വീണത്. ഇവർക്കാർക്കും നീന്തൽ അറിയില്ലായിരുന്നു.

ഈ സമയം അതുവഴി സ്‌കൂട്ടറിൽ വന്ന ചേന്നനാട്ടിൽ ജിജിമോൾ ഏബ്രഹാം (45) പാലം ഒടിഞ്ഞു വീഴുന്ന ശബ്ദം കേട്ട് സ്‌കൂട്ടർ നിർത്തി തോട്ടിൽ ചാടി മൂവരെയും രക്ഷപ്പെടുത്തുകയായിരുന്നു. നല്ല ഒഴുക്കുള്ള തോട്ടിൽ ജിജിമോൾ ഒറ്റയ്ക്കാണ് ഇവരെ കരയ്‌ക്കെത്തിച്ചത്. തോടിന് അക്കരെയുള്ള ഒരു വീട്ടുകാർ ഉപയോഗിച്ചിരുന്ന തടിപ്പാലം പിന്നീട് നാട്ടുകാർ ചേർന്നു നന്നാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP