Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'മിസ്റ്റർ ശ്രേയംസ്‌കുമാർ, താങ്കൾക്കൊരു വോട്ടു ചെയ്തതിൽ ഞാൻ ഖേദിക്കുന്നു; താങ്കളുടെ പത്രം സജി ചെറിയാന്റെ മാറ് പിളർത്തി ശൂലം കുത്തിയിറക്കിയത് അർത്ഥമാക്കുന്നതെന്താണ്?'മാതൃഭൂമി കാർട്ടൂണിന് എതിരെ കെ.ടി.ജലീൽ; മൾട്ടിപ്പിൾ ഡാഡി സിൻഡ്രോം ന്നാ പറയേണ്ടതെന്ന് എം എം മണി

'മിസ്റ്റർ ശ്രേയംസ്‌കുമാർ, താങ്കൾക്കൊരു വോട്ടു ചെയ്തതിൽ ഞാൻ ഖേദിക്കുന്നു; താങ്കളുടെ പത്രം സജി ചെറിയാന്റെ മാറ് പിളർത്തി ശൂലം കുത്തിയിറക്കിയത് അർത്ഥമാക്കുന്നതെന്താണ്?'മാതൃഭൂമി കാർട്ടൂണിന് എതിരെ കെ.ടി.ജലീൽ; മൾട്ടിപ്പിൾ ഡാഡി സിൻഡ്രോം ന്നാ പറയേണ്ടതെന്ന് എം എം മണി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: മാതൃഭൂമി മാനേജിങ് ഡയറക്ടറും എൽജെഡി അധ്യക്ഷനുമായ എം വി ശ്രേയാംസ്‌കുമാറിനെതിരേ മുൻ മന്ത്രി കെ.ടി. ജലീൽ. സജി ചെറിയാന്റെ രാജി വാർത്തയ്‌ക്കൊപ്പം മാതൃഭൂമി പത്രം നൽകിയ കാർട്ടൂണിനെ വിമർശിച്ചാണ് ജലീൽ ഫേസ്‌ബുക്ക് പോസ്റ്റിൽ വിമർശനം നടത്തിയത്.

സജി ചെറിയാന്റെ നെഞ്ചിലൂടെ ശൂലം കുത്തിയിറക്കുന്ന കാർട്ടൂണിലൂടെ മാതൃഭൂമി അർത്ഥമാക്കുന്നതെന്താണെന്ന് ശ്രേയംസ്‌കുമാറിനോട് കെടി ജലീൽ ചോദിച്ചു. താങ്കൾക്ക് വോട്ട് ചെയ്തതിൽ ഖേദിക്കുന്നുയെന്നും ജലീൽ പറഞ്ഞു. കെടി ജലീൽ പറഞ്ഞത്: 'മിസ്റ്റർ ശ്രേയംസ്‌കുമാർ, താങ്കൾക്കൊരു വോട്ടു ചെയ്തതിൽ ഞാൻ ഖേദിക്കുന്നു. താങ്കളുടെ പത്രം സജി ചെറിയാന്റെ മാറ് പിളർത്തി ശൂലം കുത്തിയിറക്കിയത് അർത്ഥമാക്കുന്നതെന്താണ്?'

മാതൃഭൂമി കാർട്ടൂണിനെതിരെ സിപിഐഎം കേന്ദ്രങ്ങളിൽ നിന്നും രൂക്ഷവിമർശനങ്ങളാണ് ഉയരുന്നത്. നെഞ്ചിലൂടെ ശൂലം കുത്തിയിറക്കുന്ന കാർട്ടൂണിലൂടെ മാതൃഭൂമി എന്ത് സന്ദേശമാണ് പൊതുസമൂഹത്തിന് നൽകാൻ ഉദ്ദേശിക്കുന്നതെന്നാണ് ഉയർത്തുന്ന ചോദ്യങ്ങൾ.

കാർട്ടൂണിന് എതിരെ ആനാവൂർ നാഗപ്പനും എം എം മണിയും രംഗത്തെത്തി.

ആനാവൂരിന്റെ വാക്കുകൾ: 'മാതൃഭൂമി ദിനപത്രം ഇന്ന് മുൻപേജിൽ പ്രസിദ്ധീകരിച്ച കാർട്ടൂൺ അങ്ങേയറ്റം അനുചിതവും അപഹാസ്യവുമായി പോയി. പരിണിതപ്രജ്ഞനായ ഒരു രാഷ്ട്രീയ നേതാവിന്റെ നെഞ്ചിലൂടെ ശൂലം കുത്തിയിറക്കുന്ന കാർട്ടൂണിലൂടെ മാതൃഭൂമി എന്ത് സന്ദേശമാണ് പൊതുസമൂഹത്തിന് നൽകാൻ ഉദ്ദേശിക്കുന്നത്. എന്നിട്ടും അരിശം തീരാതെ ഏഴാം പേജിൽ സ: സജി ചെറിയാനെ കെട്ടിത്തൂക്കികൊണ്ടാണ് മാതൃഭൂമി അരിശം തീർക്കുന്നത്.

ഏത് രാഷ്ട്രീയ നേതാവിനെയായാലും ഇത്തരത്തിൽ ചിത്രീകരിക്കുന്നത് ശുദ്ധ ഭോഷ്‌ക്കാണ്. വളരെ നാളായി മാതൃഭൂമി സ്വീകരിച്ച പുതിയ രാഷ്ടീയ നയത്തിന്റെ ഭാഗമാണ് ഇത്തരത്തിൽ മനുഷ്യത്വവിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ സമീപനം സ്വീകരിക്കാൻ അവരെ പ്രേരിപ്പിക്കുന്നത് എന്ന് വ്യക്തം. ആ രാഷ്ട്രീയവും അതാണല്ലോ പിന്തുടരുന്നത്. ആർഎസ്എസ് കുനിയാൻ പറയുമ്പോൾ മുട്ടിലിഴയുന്ന അടിമത്തം മാതൃഭൂമിക്ക് ഭൂഷണമാകില്ല, മഹത്തായ ഒരു പാരമ്പര്യമുള്ള മാധ്യമസ്ഥാപനം ഇത്രയ്ക്ക് അധഃപതിച്ചതിൽ ഖേദമുണ്ട്.''

എംഎം മണി: ഈ (ശൂല)കാർട്ടൂണിനെ ഒറ്റവാക്കിൽ Non ഡാഡി സിൻഡ്രോം എന്നല്ല Multiple ഡാഡി സിൻഡ്രോം ന്നാ പറയേണ്ടത്. ഹാ കഷ്ടം മാതൃഭൂമി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP