Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇറച്ചിവെട്ടുകാരന്റെ വേഷത്തിൽ ജിപ്പീന് മുകളിൽ കയറി പ്രകടനം നടത്തിയ ബോബി ചെമ്മണ്ണൂർ വെട്ടിലാകുമോ? നടപടിക്കൊരുങ്ങി മോട്ടോർവാഹന വകുപ്പ്

ഇറച്ചിവെട്ടുകാരന്റെ വേഷത്തിൽ ജിപ്പീന് മുകളിൽ കയറി പ്രകടനം നടത്തിയ ബോബി ചെമ്മണ്ണൂർ വെട്ടിലാകുമോ? നടപടിക്കൊരുങ്ങി മോട്ടോർവാഹന വകുപ്പ്

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: ജീപ്പിന് മുകളിൽ കയറി യാത്ര ചെയ്ത സംഭവത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ നടപടിക്കൊരുങ്ങി മോട്ടോർവാഹന വകുപ്പ്. ഇറച്ചിവെട്ടുക്കാരന്റെ വേഷത്തിൽ ജീപ്പിന് മുകളിൽ കയറിയായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ പ്രകടനം. കോഴിക്കോട് തുടങ്ങിയ ആധുനിക ഇറച്ചിക്കടയുടെ ഉദ്ഘാടനത്തിന് വേണ്ടിയായിരുന്നു മോട്ടോർവാഹന നിയമങ്ങൾ പാലിക്കാതെ ബോബി ചെമ്മണ്ണൂർ ജീപ്പിന് മുകളിൽ കയറിയത്.

സംഭവ സമയം വാഹനം ഓടിച്ച ആൾക്കെതിരെ നടപടിയുണ്ടാകുമെന്നും മേട്ടോർവാഹനവകുപ്പ് വ്യക്തമാക്കി. എൻഫോഴ്സ്മെന്റ് ആർ.ടി.ഒ വാഹന ഉടമയ്ക്കെതിരെ ഉടൻ നോട്ടീസ് കൈമാറും. അപകടകരമായി വാഹനം ഓടിച്ചതിനും ട്രാഫിക് നിയമം ലംഘിച്ചതിനുമാണ് നടപടിയുണ്ടാകുക. ഇത്തരം പ്രകടനങ്ങൾ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനൊപ്പം തെറ്റായ രീതിയിൽ വാഹനം ഓടിക്കാൻ യുവാക്കൾക്ക് പ്രേരണയാകുമെന്നും മോട്ടോർവാഹന വകുപ്പ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP