Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

60 ശതമാനത്തിലധികം ഡിസ്‌കൗണ്ടുമായി ബലി പെരുന്നാൾ ഓഫറുകൾ പ്രഖ്യാപിച്ചു യൂണിയൻ കോപ്

60 ശതമാനത്തിലധികം ഡിസ്‌കൗണ്ടുമായി ബലി പെരുന്നാൾ ഓഫറുകൾ പ്രഖ്യാപിച്ചു യൂണിയൻ കോപ്

സ്വന്തം ലേഖകൻ

ദുബൈ: ബലി പെരുന്നാളിന്റെ അനുഗ്രഹീത വേളയിൽ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് യൂണിയൻ കോപ്. ആയിരത്തിലധികം അടിസ്ഥാന ഭക്ഷ്യ, ഭക്ഷ്യേതര, നിത്യോപയോഗ വസ്തുക്കൾക്ക് അറുപത് ശതമാനത്തിലധികം ഡിസ്‌കൗണ്ടാണ് ഇതിലൂടെ ലഭ്യമാവുക. ഉപഭോക്താക്കളെ സന്തോഷിപ്പിക്കാനും അവരുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാനും ലക്ഷ്യമിട്ടുള്ള ക്യാമ്പയിനുകൾ പ്രഖ്യാപിക്കുകയെന്ന യൂണിയൻ കോപിന്റെ ലക്ഷ്യങ്ങളുടെ ഭാഗമായാണിത്. ഒപ്പം ഉന്നത ഗുണനിലവാരത്തിലുള്ള ഉത്പന്നങ്ങൾ ഏറ്റവും മത്സരക്ഷമമായ വിലയിൽ ഉപഭോക്താക്കൾക്ക് എത്തിക്കാനും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പിന്തുണയ്ക്കാനും അവർക്ക് സേവനം നൽകാനും ഇതിലൂടെ ലക്ഷ്യമിടുന്നു. രാജ്യത്തിന്റെ സാമൂഹിക - സാമ്പത്തിക ലക്ഷ്യങ്ങൾക്ക് കൂടി അനുഗുണമായ തരത്തിലാണ് ഇത്.

ഓഫറുകളുടെ വിശദാംശങ്ങൾ യൂണിയൻ കോപ് ഹാപ്പിനെസ് ആൻഡ് മാർക്കറ്റിങ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഡോ, സുഹൈൽ അൽ ബസ്തകി വിവരിച്ചു. ബലി പെരുന്നാളിനോടനുബന്ധിച്ചുള്ള ഡിസ്‌കൗണ്ട് ഓഫറുകൾ ജൂലൈ അഞ്ച് ചൊവ്വാഴ്ച രാവിലെയാണ് പ്രഖ്യാപിച്ചത്. ഇവ ജൂലൈ 16 വരെ നിലവിലുണ്ടാവും. ആയിരത്തിലധികം ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങൾക്ക് 60 ശതമാനത്തിലധികം വരെ വിലക്കുറവ് ഈ ദിവസങ്ങളിൽ ലഭ്യമാവും. ദുബൈ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലുള്ള യൂണിയൻ കോപ് സ്റ്റോറുകളിലും യൂണിയൻ കോപിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലും സ്മാർട്ട് ഓൺലൈൻ സ്റ്റോറിലും (ആപ്) ആനുകൂല്യങ്ങൾ ലഭിക്കും. അനുഗ്രഹീത ബലി പെരുന്നാൾ കാലയളവിൽ സ്മാർട്ട് ഓൺലൈൻ സ്റ്റോറുകളിലൂടെ നൽകുന്ന എല്ലാ ഓർഡറുകൾക്കും 'ഡെലിവറി' സൗകര്യവും ലഭിക്കും. അടിസ്ഥാന ഭക്ഷ്യ, നിത്യോപയോഗ വസ്തുക്കളായ അരി, മാംസം, പൗൾട്രി, കാൻഡ് ഫുഡ്, പച്ചക്കറികൾ, പഴങ്ങൾ, മറ്റ് ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്കായിരിക്കും ഡിസ്‌കൗണ്ട് ലഭിക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു. എല്ലാ വിഭാഗം ജനങ്ങളുടെയും ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനായി രാജ്യത്തെ ജനങ്ങളുടെ സാംസ്‌കാരിക വൈവിദ്ധ്യം കൂടി ഉൾക്കൊണ്ടു കൊണ്ടാണ് പ്രൊമോഷണൽ ക്യാമ്പയിനുകൾ രൂപകൽപന ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഒപ്പം ബലിപ്പെരുന്നാളിന് യൂണിയൻ കോപ് പ്രത്യേക ഓഫറുകൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പെരുന്നാളിനും ദേശീയ ഉത്സവ സമയങ്ങളിലും യൂണിയൻ കോപ് ലഭ്യമാക്കുന്ന, വിവിധ ഇനം പഴ വർഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫ്രൂട്ട് ബാസ്‌കറ്റ് ഏറ്റവും മത്സരക്ഷമമായ വിലയിൽ ഇത്തവണയും ലഭ്യമാക്കും. പെരുന്നാൾ കാലത്ത് ആവശ്യത്തിലുണ്ടാവുന്ന വർദ്ധനവ് കണക്കിലെടുത്ത് മാംസത്തിന് പ്രത്യേകം വിലക്കുറവ് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്പന്നങ്ങൾ ലഭ്യമാക്കാൻ വിതരണക്കാരുമായും അംഗീകൃത ഏജന്റുമാരുമായും അംഗീകൃത വ്യാപാരികളുമായും യൂണിയൻ കോപ് കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കർശനമായ നിബന്ധനകളും മാനദണ്ഡങ്ങളും പാലിക്കുന്നതിനൊപ്പം ഉത്പന്നങ്ങളുടെ ഹെൽത്ത് സർട്ടിഫിക്കറ്റുകൾ എല്ലാ ദിവസവും പരിശോധിക്കുന്നുണ്ട്. ഇതിന് പുറമെ സാധനങ്ങൾ ഉത്പാദിപ്പിച്ച സ്ഥലം സംബന്ധിച്ച സർട്ടിഫിക്കറ്റ്, കസ്റ്റംസ് ഉൾപ്പെടെ രാജ്യത്തിനകത്തും പുറത്തുമുള്ള മറ്റ് സർക്കാർ സംവിധാനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയും പരിശോധിച്ച് ഉറപ്പുവരുത്തും. 

ഉപഭോക്താക്കളെ സന്തോഷിപ്പിക്കുകയെന്ന നയത്തിന്റെ ഭാഗമായി സ്മാർട്ട് ഓൺലൈൻ സ്റ്റോറിലും എല്ലാ പ്രൊമോഷണൽ ഓഫറുകളോടും കൂടി ഓർഡറിങ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ മെച്ചപ്പെട്ട ഷോപ്പിങ് അനുഭവം സമ്മാനിക്കാൻ വ്യത്യസ്തമായ സേവനങ്ങൾ ഓൺലൈൻ സ്റ്റോറിൽ സജ്ജമാക്കിയിട്ടുണ്ട്. 'എക്സ്‌പ്രസ് ഡെലിവറി', യൂണിയൻ കോപ് സ്റ്റോറുകളിൽ നിന്നുള്ള 'ക്ലിക്ക് ആൻഡ് കളക്റ്റ്' സേവനങ്ങളും, ബൾക്ക് പർച്ചേസുകൾക്കുള്ള ഓഫറുകൾ തുടങ്ങിയവയും ഓൺലൈൻ ഷോപ്പിങിന് സഹായകമാവുന്ന മറ്റ് സേവനങ്ങളും അതിലൂടെ ലഭ്യമാവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP