Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബലാത്സംഗ ശ്രമത്തിനൊപ്പം ശാരീരിക ആക്രമണം; വാട്‌സാപ്പിൽ അയച്ചത് നഗ്നനായി യോഗ ചെയ്യുന്ന വീഡിയോ! ശിവഗരി മഠത്തിന് പരാതി നൽകിയപ്പോൾ എത്തിയത് രണ്ടിനേയും കൊന്ന് ആത്മഹത്യ ചെയ്യുമെന്ന ഭീഷണി; അമേരിക്കയിലെ മാനനഷ്ടക്കേസും ആവിയായി; നീതി തേടി അമേരിക്കൻ പ്രവാസി കേരളത്തിൽ; സ്വാമി ഗുരുപ്രസാദ് പ്രതിസന്ധിയിൽ

ബലാത്സംഗ ശ്രമത്തിനൊപ്പം ശാരീരിക ആക്രമണം; വാട്‌സാപ്പിൽ അയച്ചത് നഗ്നനായി യോഗ ചെയ്യുന്ന വീഡിയോ! ശിവഗരി മഠത്തിന് പരാതി നൽകിയപ്പോൾ എത്തിയത് രണ്ടിനേയും കൊന്ന് ആത്മഹത്യ ചെയ്യുമെന്ന ഭീഷണി; അമേരിക്കയിലെ മാനനഷ്ടക്കേസും ആവിയായി; നീതി തേടി അമേരിക്കൻ പ്രവാസി കേരളത്തിൽ; സ്വാമി ഗുരുപ്രസാദ് പ്രതിസന്ധിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശിവഗിരി മഠത്തെ പ്രതിക്കൂട്ടിലാക്കി പീഡന ആരോപണം. ശിവഗിരി ധർമസംഘം ഭരണസമിതി അംഗമായ സ്വാമി ഗുരുപ്രസാദിനെതിരെ പീഡന പരാതി. പത്തനംതിട്ട സ്വദേശിനിയായ അമേരിക്കൻ മലയാളി നഴ്‌സാണ് ഗുരുപ്രസാദിനെതിരെ പീഡന പരാതി നൽകിയിരിക്കുന്നത്. ശിവഗിരിയിലെ പ്രധാന സ്വാമിമാരിൽ ഒരാളാണ് ഗുരുപ്രസാദ്.

വടക്കൻ അമേരിക്കയിൽ ശിവഗിരി മഠത്തിന് കീഴിൽ ആശ്രമം സ്ഥാപിക്കാൻ വേണ്ടി യു.എസിലെ ടെക്‌സസിൽ എത്തിയ സമയത്താണ് സ്വാമി ഗുരുപ്രസാദ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് യുവതി പരാതിയിൽ പറയുന്നത്. 2019 ജൂലൈ 19ന് ടെക്‌സസിലെ തന്റെ വീട്ടിൽ സ്വാമി ഗുരുപ്രസാദ് അതിഥിയായെത്തിയ സമയത്ത് സ്വാമി ഗുരുപ്രസാദ് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നും ശാരീരികമായി ആക്രമിച്ചുവെന്നുമാണ് പരാതി. പിന്നീട് സ്വാമി യുവതിക്ക് സ്വന്തം നഗ്‌ന വീഡിയോകൾ അയക്കുകയും ചെയ്തു. നഗ്‌നമായി യോഗ ചെയ്യുന്ന വീഡിയോയാണ് ഇയാൾ യുവതിക്ക് വാട്ട്‌സാപ്പിൽ അയച്ചതെന്നാണ് പരാതി.

സ്വാമിക്കെതിരെ യുവതി ശിവഗിരി മഠത്തിൽ പരാതി നൽകിയിരുന്നു. ഇതോടെ യുവതിയെയും ഭർത്താവിനെയും കൊന്ന് ആത്മഹത്യ ചെയ്യുമെന്ന് സ്വാമി ഗുരുപ്രസാദ് ഭീഷണി മുഴുക്കിയെന്നാണ് ആക്ഷേപം. ശിവഗിരി മഠം നടപടിയെടുക്കുമെന്ന ഘട്ടത്തിൽ തനിക്കെതിരെ അമേരിക്കൻ കോടതിയിൽ സ്വാമി മാനനഷ്ടക്കേസ് നൽകിയിരുന്നെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്. മാനനഷ്ടക്കേസ് അടിസ്ഥാനമില്ലന്ന് കണ്ട് കോടതി തള്ളിക്കളയുകയും കോടതിചെലവായി തനിക്കും ഭർത്താവിനും 30 ലക്ഷത്തോളം ഇന്ത്യൻ രൂപ കൊടുക്കാൻ വിധിക്കുകയും ചെയ്തിരുന്നെന്നും വിശദീകരിക്കുന്നു.

എന്നാൽ ഈ തുക അടക്കുന്ന കാര്യത്തിൽ സ്വാമി പ്രതികരിച്ചല്ലെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്. ബലാത്സംഗ ശ്രമത്തിനെതിരെ യുവതി ടെക്സസ് കോടതിയിലും പരാതി നൽകിയിരുന്നു. എന്നാൽ ഇയാൾ ഇന്ത്യയിലായിരുന്നതുകൊണ്ട് കേസ് തീർപ്പായില്ല. ഈ സാഹചര്യത്തിലാണ് കേസുമായി കേരളത്തിൽ എത്തുന്നത്. അമേരിക്കയിൽ ശിവഗിരി മഠത്തിന്റെ ഒരു ആശ്രമം തുടങ്ങുന്നതിന് വേണ്ടിയായിരുന്നു ഗുരധർമ പ്രചരണസംഘത്തിന്റെ ചുമതലയുണ്ടായിരുന്ന സ്വാമി ഗുരുപ്രസാദ് വിസിറ്റിങ് വിസയിൽ ടെക്സസിൽ എത്തിയത്.

ടെക്സസ് സംസ്ഥാനത്ത് ഒരു നോൺ പ്രോഫിറ്റ് സ്ഥാപനമായി സനാ- ശിവഗിരി മഠം എന്ന പേരിൽ ആശ്രമം രജിസ്റ്റർ ചെയ്യുകയും ചെയ്തു. ആശ്രമത്തിന്റെ നിർമ്മാണം നടന്നുകൊണ്ടിരുന്ന സമയത്താണ് പരാതിക്കാരിയായ യുവതിയുടെ വീട്ടിൽ സ്വാമി അതിഥിയായെത്തിയത്. പരാതിക്കാരിയുടെ ഭർത്താവുമായും നാട്ടിലുള്ള കുടംബവുമായും അടുത്ത ബന്ധമുള്ളയാൾ കൂടിയായിരുന്നു സ്വാമി ഗുരുപ്രസാദ്. സ്വാമി ഗുരുപ്രസാദിന്റെ അനുയായികൾ തനിക്ക് നേരെ സൈബർ ആക്രമണം നടത്തിയെന്നും തന്റെ അമ്മയെ സ്വാമിയുടെ അളുകൾ എന്ന് പറയുന്നവർ ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്.

ടെക്സസിലെ വീട്ടിൽ അതിഥിയായി എത്തിയ സമയത്താണ് അക്രമമുണ്ടായതെന്ന് പത്തനംതിട്ട സ്വദേശിനിയായ യുവതി മാധ്യമങ്ങളോട് പറഞ്ഞു. നഗ്നമായി യോഗ ചെയ്യുന്ന വീഡിയോയും സ്വാമി യുവതിക്ക് വാട്ട്സാപ്പിൽ അയച്ചുവെന്ന് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP