Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇറാക്കിൽ നിന്നും പ്രാണൻ രക്ഷിക്കാൻ കപ്പൽ കയറി എത്തിയതു ബ്രിട്ടനിൽ; ഇംഗ്ലീഷ് പേരിന് പോലും അറിയാതെ തുടക്കം; അധ്വാനത്തിലൂടെ കോടീശ്വരനും പിന്നാലെ വിദ്യാഭ്യാസ മന്ത്രിയും; ഇപ്പോഴത്തെ ബ്രിട്ടനിലെ രണ്ടാമത്തെ പദവിയായ ചാൻസലർ: നദീം സഹാവിയുടെ ത്രില്ലടിപ്പിക്കുന്ന ജീവിത കഥ

ഇറാക്കിൽ നിന്നും പ്രാണൻ രക്ഷിക്കാൻ കപ്പൽ കയറി എത്തിയതു ബ്രിട്ടനിൽ; ഇംഗ്ലീഷ് പേരിന് പോലും അറിയാതെ തുടക്കം; അധ്വാനത്തിലൂടെ കോടീശ്വരനും പിന്നാലെ വിദ്യാഭ്യാസ മന്ത്രിയും; ഇപ്പോഴത്തെ ബ്രിട്ടനിലെ രണ്ടാമത്തെ പദവിയായ ചാൻസലർ: നദീം സഹാവിയുടെ ത്രില്ലടിപ്പിക്കുന്ന ജീവിത കഥ

മറുനാടൻ മലയാളി ബ്യൂറോ

ഷി സുനക് രാജി വച്ചൊഴിഞ്ഞതിനു പിന്നാലെ പുതിയ ചാൻസലറായി ചുമതലയേറ്റിരിക്കുന്നത് നദീം സഹാവി എന്ന ഇറാഖുകാരനാണ്. 'വെസ്റ്റ്മിൻസ്റ്ററിലെ നല്ലവരിൽ ഒരാൾ' എന്നാണ് നദിം സഹാവിയെ പതിവായി വിശേഷിപ്പിക്കുന്നത്. ചുറ്റും നിരവധി മോശം രാഷ്ട്രീയക്കാർ ഉണ്ടെങ്കിലും നദിം സഹാവി അതിൽ ഒരാൾ അല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്. ഊഷ്മളത നിറഞ്ഞ പെരുമാറ്റമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. ഇരട്ടത്താപ്പുകൾ നിറഞ്ഞ ഈ ലോകത്ത്, ഇറാഖിൽ ജനിച്ച ചാൻസലർ ബ്രിട്ടനിൽ അസാധാരണമാംവിധം ജനപ്രീതിയുള്ള വ്യക്തിയാണ്.

പക്ഷേ, അദ്ദേഹത്തിന്റെ നിരന്തരമായ ശ്രമങ്ങളും കഠിനാധ്വാനവുമാണ് ഇപ്പോൾ നമ്പർ 10ലേക്ക് എത്തിച്ചിരിക്കുന്നത്. കൃത്യമായ ആസൂത്രണത്തോടെയും എതിരാളികളെ തോൽപ്പിക്കാൻ പാകത്തിന് ശക്തമായ എംപിമാരുടെ പിന്തുണ ഉറപ്പാക്കിയാണ് നദീം സഹാവി പുതിയ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. നമ്പർ 10ൽ നദീം സഹാവി എത്തിയതോടെ ലോകത്തെ മഹത്തായ രാഷ്ട്രീയക്കാരുടെ പിന്നാമ്പുറ കഥകളിലൊന്ന് നദീമിന്റേതായി മാറിയിരിക്കുകയാണ്.

ഇറാഖി കുർദ് ആയിരുന്ന നദീം സഹാവി ഇംഗ്ലീഷ് പോലും നന്നായി സംസാരിക്കാൻ കഴിയാത്ത വ്യക്തിയായിരുന്നു. സദ്ദാം ഹുസൈന്റെ രാജ്യത്ത് നിന്ന് പലായനം ചെയ്താണ് അദ്ദേഹം ബ്രിട്ടനിലേക്ക് എത്തിയത്. എന്നാൽ അനുഭവിച്ച പീഡനങ്ങളെ എല്ലാം അതിജീവിച്ച് ലണ്ടൻ കോംപ്രിഹെൻസ് സർവകലാശാലയിൽ നിന്ന് അദ്ദേഹം ബിരുദം നേടിയതോടെയാണ് ജീവിതം വഴിത്തിരിവിലേക്ക് എത്തുന്നത്. രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് നിരവധി വ്യവസായങ്ങളിലൂടെ അദ്ദേഹം വിജയം കൈവരിച്ചു.

വിദ്യാഭ്യാസ സെക്രട്ടറി എന്ന നിലയിലുള്ള തന്റെ ഹ്രസ്വമായ ഭരണകാലയളവിൽ, ഇറാഖിലെ തന്റെ സ്‌കൂളിലെ പ്രധാന അദ്ധ്യാപികയായ മിസ് എംബാറക്കിന് സഹാവി തന്റെ വിജയങ്ങൾക്കു പിന്നിലുള്ള ക്രെഡിറ്റ് നൽകി. ഈ അദ്ധ്യാപികയാണ് തന്നെ അധികാരത്തിലേക്കുള്ള പാതയിൽ എത്തിക്കാൻ സഹായിച്ചതെന്ന് അദ്ദേഹം പറയുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ നദീം വളരെ വികൃതിയായിരുന്നു. ഒരു ദിവസം നദീമിനെ അടുത്ത് വിളിച്ച് ആ ടീച്ചർ പറഞ്ഞത് ഇങ്ങനെയാണ്: ''നിങ്ങൾ വളരെ കഴിവുള്ളവരാണ്, നിങ്ങളുടെ കഴിവുകൾ ശരിയായ കാര്യത്തിലേക്ക് നയിക്കുക, നിങ്ങൾ മികച്ചത് ചെയ്യും''.

ആ വാക്കുകളാണ് തന്നെ രാഷ്ട്രീയ ജീവിതത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. എല്ലാ ദിവസവും രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ്, സദ്ദാമിന്റെ ബാത്ത് പാർട്ടിക്ക് വിവരം നൽകുന്ന അദ്ധ്യാപകർക്ക് മുന്നിൽ 'ഞങ്ങൾ അത്താഴമേശയ്ക്ക് ചുറ്റും എന്താണ് സംസാരിക്കുന്നത്' എന്ന് പറയരുതെന്ന് അമ്മ നദീമിന് മുന്നറിയിപ്പ് നൽകിയിരുന്നു. കാരണം, കുർദുകൾ എന്ന നിലയിൽ, അവർ അധിക പരിശോധനയ്ക്ക് വിധേയരായിരുന്ന കാലമായിരുന്നു അത്.

അവർ അതിനായി അദ്ധ്യാപകരെ നിയമിച്ചു. പ്രൈമറി സ്‌കൂൾ കുട്ടികളോട് അവർ ചോദിക്കും, ''നിങ്ങൾ ഇന്നലെ രാത്രി നിങ്ങളുടെ മാതാപിതാക്കളുമായി എന്താണ് ചർച്ച ചെയ്തത്?'' അത്തരത്തിലാണ് അവർ വിവരങ്ങൾ ശേഖരിച്ചിരുന്നത്. രാജ്യത്ത് അവർക്കെതിരെ ഉയരുന്ന എതിർപ്പിനെ തടയാനും തല്ലാനും കൊല്ലാനും ഇതുവഴി സദ്ദാമിന്റെ ആളുകൾ ശ്രമിച്ചു. വ്യവസായിയായിരുന്ന നദീമിന്റ പിതാവ് അറസ്റ്റിലാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കുടുംബം ഇറാഖ് വിട്ട് ബ്രിട്ടനിലേക്ക് എത്തി.

പിതാവ് ചാരനാണെന്ന കിംവദന്തി പ്രചരിക്കാൻ തുടങ്ങിയതിനെത്തുടർന്നാണ് ദന്തഡോക്ടറായ സഹാവിയുടെ അമ്മ കുട്ടികളെ യുകെയിലേക്ക് കൊണ്ടുപോയത്. തുടർന്ന് എട്ട് മാസത്തിനുള്ളിൽ, മിസ്റ്റർ സഹാവി ഇംഗ്ലീഷ് സംസാരിക്കുകയും ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിൽ കെമിക്കൽ എഞ്ചിനീയറിങ് പഠിച്ച് ഇടം നേടുകയും ചെയ്തു. ഒപ്പം കഠിന ഇടതുപക്ഷത്തോട് ആജീവനാന്ത ഇഷ്ടക്കേടും വളർത്തി.

55കാരനായ നദീം സഹാവി സ്വന്തം അധ്വാനത്തിലൂടെയാണ് ജീവിതവും സമ്പത്തും കെട്ടിപ്പടുത്തത് എങ്കിൽ അദ്ദേഹത്തിന്റെ മുൻഗാമി ഭാര്യയുടെ സ്വത്തു കൊണ്ടാണ് സമ്പത്തുണ്ടാക്കിയതെന്ന വാദമാണ് നദീമിനെ പിന്തുണയ്ക്കുന്നവർ ഏറ്റവും അധികം പറയുന്നത്. ഇരുവരും തമ്മിൽ നല്ല വ്യത്യാസമുണ്ടെന്നും സ്വന്തമായി ഉണ്ടാക്കിയ മില്യൺ കണക്കിന് സമ്പാദ്യവും ബിൽ ഗേറ്റ്സ് ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ഇന്ത്യൻ ശതകോടീശ്വരൻ നാരായണ മൂർത്തിയുടെ മകൾ അക്ഷതയെ വിവാഹം കഴിച്ചതിലൂടെ സുനക് നേടിയ സമ്പാദ്യവും ചൂണ്ടിക്കാട്ടിയാണ് നദീമിനെ ആരാധകർ വാഴ്‌ത്തുന്നത്.

എന്നാൽ സുനകിനെതിരായ ഈ വാദത്തിൽ കഴമ്പുണ്ടെന്ന് പറയാൻ സാധിക്കില്ല. കാരണം, രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗിൽ വിജയകരമായ കരിയർ സ്വന്തമാക്കിയ വ്യക്തിയാണ് സുനക്. എന്നാൽ അക്ഷതാ മൂർത്തി അടുത്ത കാലത്ത് നേരിട്ട നോൺ ഡം ആരോപണങ്ങളെ കുറിച്ചും അതിനെ തുടർന്ന് തന്റെ ഭാര്യ പ്രതിവർഷം 30,000 പൗണ്ട് നൽകുന്നുവെന്ന സുനകിന്റെ വെളിപ്പെടുത്തലുകളിൽ മുൻ ചാൻസലർ നേരിട്ട രാഷ്ട്രീയ നാശത്തെക്കുറിച്ചും സഹാവി അനുകൂലികൾ എടുത്തു പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP