Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മനുഷ്യക്കടത്ത്: മുഖ്യ കണ്ണി മജീദ് ഇപ്പോഴും കുവൈത്തിൽ; പരാതി നൽകാത്ത സ്ത്രീകളെ സ്വാധീനിക്കാൻ ശ്രമം; പ്രതിയെ നാട്ടിലെത്തിക്കാൻ നീക്കവുമായി പൊലീസ്; കേസന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ത്യൻ എംബസിക്ക് കൈമാറും

മനുഷ്യക്കടത്ത്: മുഖ്യ കണ്ണി മജീദ് ഇപ്പോഴും കുവൈത്തിൽ; പരാതി നൽകാത്ത സ്ത്രീകളെ സ്വാധീനിക്കാൻ ശ്രമം; പ്രതിയെ നാട്ടിലെത്തിക്കാൻ നീക്കവുമായി പൊലീസ്; കേസന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ത്യൻ എംബസിക്ക് കൈമാറും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കുവൈത്ത് മനുഷ്യക്കടത്ത് കേസിലെ മുഖ്യപ്രതി മജീദ് എന്ന ഗസാലിയെ പത്ത് ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കാനുള്ള നീക്കവുമായി പൊലീസ്. ഇയാളുമായി അന്വേഷണസംഘം ബന്ധപ്പെട്ടിരുന്നു. നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്ത് തുടർനടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. അതിനുള്ള ശ്രമങ്ങളാണ് തുടരുന്നത്. ഉടൻ നാട്ടിലെത്തിക്കാനാകുമെന്ന പ്രതീക്ഷയാണ് അന്വേഷണ സംഘത്തിനുള്ളത്.

ഇയാളെ കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ വീണ്ടും എത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനായി കേസന്വേഷണത്തിന്റെ റിപ്പോർട്ട് എംബസിക്ക് കൈമാറും. അതിനിടെ, പ്രതി പരാതിക്കാരെ വാട്ട്‌സ്ആപ്പിൽ ശബ്ദസന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തുന്നതായും ആരോപണമുയർന്നിട്ടുണ്ട്.

മനുഷ്യക്കടത്തിനിരയായി നാട്ടിൽ തിരിച്ചെത്തി പരാതി നൽകാത്ത സ്ത്രീകളെ സ്വാധീനിക്കാൻ ഇയാൾ ഇപ്പോഴും ശ്രമിക്കുന്നുണ്ട്. ചിലരെ ഇപ്പോഴും ഭീഷണിപ്പെടുത്തുന്നുമുണ്ട്. ചൊവ്വാഴ്ചയും മജീദ് ഒരു സ്ത്രീയെ വീഡിയോ കോളിൽ വിളിക്കാൻ ശ്രമിച്ചതായി അറിയുന്നു. യുവതി ഫോൺ എടുക്കാത്തതിനെ തുടർന്ന് ഇയാൾ വാട്‌സാപ്പിലേക്ക് ഭീഷണി മുഴക്കി നിരവധി ശബ്ദ സന്ദേശങ്ങൾ അയച്ചിട്ടുണ്ട്.

യുവതിയെ കുവൈത്തിൽെവച്ച് തല്ലിയിട്ടില്ലെന്നും ഓഫീസ് റൂമിലെ ക്യാമറയിൽ ഇതിനെല്ലാം തെളിവുണ്ടെന്നും ഇയാൾ ഭീഷണി മുഴക്കിയതായാണ് വിവരം. മജീദിനെ നാട്ടിലെത്തിക്കാൻ കൊച്ചി പൊലീസ് ശ്രമിക്കുമ്പോഴാണിത്. മജീദിന്റെ ഭീഷണിക്കെതിരേ പരാതി നൽകാനൊരുങ്ങുകയാണ് യുവതി.

കുവൈത്തിൽ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇന്ത്യക്കാരൻ മജീദ് ആണെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാൽ, ഇത് ശരിയല്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇന്ത്യക്കാരനെയും ഈജിപ്തുകാരനെയും കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ജോലിക്കായി സ്ത്രീകളെ കുവൈത്തിലേക്ക് കടത്തിയ സംഘത്തിലുള്ളവരായിരുന്നു ഇവർ. വാഗ്ദാനം ചെയ്ത ജോലിയോ ശമ്പളമോ ഇവർക്ക് നൽകിയിരുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്. ഇവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. മജീദിനു വേണ്ടി ഒരു സ്ത്രീയും മനുഷ്യക്കടത്തിനിരയായവരെ വിളിക്കുന്നുണ്ട്.

അതേസമയം, കുവൈത്തിൽ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇന്ത്യക്കാരൻ മജീദ് അല്ലെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന സൂചനകൾ. കഴിഞ്ഞ ദിവസമാണ് ഇന്ത്യക്കാരനെയും ഈജിപ്തുകാരനെയും കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യയുടെ വിവിധഭാഗങ്ങളിൽനിന്ന് ജോലിക്കായി സ്ത്രീകളെ കുവൈത്തിലേക്ക് കടത്തിയ സംഘത്തിലുള്ളവരായിരുന്നു ഇവർ. വാഗ്ദാനം ചെയ്ത ജോലിയോ ശമ്പളമോ ഇവർക്ക് നൽകിയിരുന്നില്ലെന്ന കണ്ടെത്തലിനെത്തുടർന്നാണ് അറസ്റ്റ്. കേസിലെ അറസ്റ്റിലാകാനുള്ള മുഖ്യ പ്രതി മജീദും റിമാൻഡിലുള്ള അജുമോനും പരസ്പരം പഴിചാരാനുള്ള ശ്രമമാണ് നടത്തുന്നതെന്നും വിവരമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP