Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോഹൻലാലിനും മമ്മൂട്ടിക്കും കിട്ടിയ ആ ഗോൾഡൺ വിസ ഉഴവൂരിലെ അനുമോൾക്കും അതിരമ്പുഴയിലെ സുനിൽ ജോസഫിനും; യൂറോപ്പിലേക്കുള്ള നഴ്‌സുമാരുടെ കൂടുമാറ്റം തടയാൻ കരുതലയുമായി യുഎഇ; വിഐപികൾക്ക് അപ്പുറം മികവുള്ളവർക്കെല്ലാം അംഗീകാരം നൽകാൻ ഗൾഫ് രാജ്യം; കൂടുതൽ മലയാളികൾ വിസയിൽ സ്വർണ്ണ തിളക്കം നേടുമ്പോൾ

മോഹൻലാലിനും മമ്മൂട്ടിക്കും കിട്ടിയ ആ ഗോൾഡൺ വിസ ഉഴവൂരിലെ അനുമോൾക്കും അതിരമ്പുഴയിലെ സുനിൽ ജോസഫിനും; യൂറോപ്പിലേക്കുള്ള നഴ്‌സുമാരുടെ കൂടുമാറ്റം തടയാൻ കരുതലയുമായി യുഎഇ; വിഐപികൾക്ക് അപ്പുറം മികവുള്ളവർക്കെല്ലാം അംഗീകാരം നൽകാൻ ഗൾഫ് രാജ്യം; കൂടുതൽ മലയാളികൾ വിസയിൽ സ്വർണ്ണ തിളക്കം നേടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: ഗോൾഡൺ വിസയിൽ മലയാളി നഴ്‌സുമാർക്കും തിളക്കം. സർക്കാർ, സ്വകാര്യ മേഖലയിലെ ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളികളുൾപ്പെടെ ഒട്ടേറെ പേർക്ക് 10 വർഷത്തെ ഗോൾഡൻ വീസ ലഭിച്ചു. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഗോൾഡൻ വീസ നൽകുമെന്ന് ഈ വർഷം ഏപ്രിലിൽ അധികൃതർ പ്രഖ്യാപിച്ചിരുന്നു. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ലാബ് ടെക്‌നീഷ്യന്മാരടക്കമുള്ളവർക്കും ഗോൾഡൻ വീസ ലഭിച്ചു.

നിക്ഷേപകർക്കും ഡോക്ടർമാർക്കും വിവിധ മേഖലകളിൽ ശ്രദ്ധേയരായവർക്കും കലാപ്രതിഭകൾക്കും പഠന മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്കും ആയിരുന്നു അംഗീകാരം കിട്ടിയിരുന്നത്. മോഹൻലാലും മമ്മൂട്ടിയും ഗോൾഡൺ വിസ വാങ്ങിയതോടെയാണ് ഇതിൽ ചർച്ചകൾ തുടങ്ങിയത്. വിഐപികൾക്ക് മാത്രമേ ഗോൾഡൺ വിസ കിട്ടൂവെന്ന് ഏവരും കരുതി. എന്നാൽ രാജ്യത്തിന് ചെറിയ സംഭവാന ചെയ്യുന്നവരെ പോലും അംഗീകരിക്കാൻ യഎഇ തീരുമാനിച്ചു. ഇതോടെയാണ് സർവ്വമേഖലയിലേയും സുമനസ്സുകളെ തേടി വിസ എത്താൻ തുടങ്ങിയത്. നഴ്‌സുമാർക്ക് ഗോൾഡൻ വീസ നൽകിത്തുടങ്ങിയത് യുഎഇയിലെ മലയാളികളുൾപ്പെടെയുള്ള നഴ്‌സുമാർക്ക് ഏറെ ഗുണകരമാകും. യുഎഇയിൽ വലിയൊരു ശതമാനം നഴ്‌സുമാരും മലയാളികളാണ്.

യുഎഇയിൽ നിന്ന് ഒട്ടേറെ നഴ്‌സുമാർ ജോലി മതിയാക്കി യൂറോപ്പിലേക്കും മറ്റും പോയിരുന്നു. ഈ സാഹചര്യത്തിലാണ് ആശുപത്രികളിലേക്ക് മാലഖമാരേയും ആകർഷിക്കാനായി ഗോൾഡൺ വിസ നൽകുന്നത്. യുഎഇയിലേക്കു കൂടുതൽ നഴ്‌സുമാരെയും ആരോഗ്യരംഗത്തെ മറ്റു പ്രഫഷനലുകളെയും ആകർഷിക്കാൻ ഗോൾഡൻ വീസ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. യുഎഇയുടെ ആരോഗ്യ മേഖലയ്ക്ക് ഇത് കരുത്തായി മാറും. ആരോഗ്യ ടൂറിസത്തിന് കൂടുതൽ സാധ്യതകൾ ഉറപ്പാക്കാൻ കൂടി വേണ്ടിയാണ് ഇതെല്ലാം.

അബുദാബി ഖലീഫ സിറ്റിയിലെ എൻഎംസി റോയൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന കോട്ടയം ഉഴവൂർ സ്വദേശി അനുമോൾ, അബുദാബി എൻഎംസി സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ജോലി ചെയ്യുന്ന കോട്ടയം അതിരമ്പുഴ സ്വദേശി സുനിൽ ജോസഫ് എന്നിവർക്കും ഗോൾഡൻ വീസ ലഭിച്ചു. രണ്ട് വർഷമായി യുഎഇയിൽ ജോലി ചെയ്യുന്ന അനുമോൾ വീസ പുതുക്കാൻ അപേക്ഷിച്ചപ്പോഴാണ് 10 വർഷത്തെ വീസ ലഭിച്ചതായി അറിഞ്ഞത്. വൈകാതെ വീസ ഉൾപ്പെടത്തിയ എമിറേറ്റ്‌സ് ഐഡി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ആലപ്പുഴ ജോസ്‌കോ കോളജ് ഓഫ് നഴ്‌സിങ്ങിൽ നിന്ന് നഴ്‌സിങ് പഠനം പൂർത്തിയാക്കിയ അനുമോൾ ബേബിഷോബി ദമ്പതികളുടെ മകളാണ്. 10 വർഷത്തെ വീസ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് അനുമോൾ പറഞ്ഞു.

കഴിഞ്ഞ 13 വർഷമായി സുനിൽ ജോസഫ് എൻഎംസി സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ജോലി ചെയ്യുന്നു. വീസ പുതുക്കലിന് അപേക്ഷിച്ചപ്പോഴാണ് ഗോൾഡൻ വീസ ലഭിച്ചത്.കർണാടകയിലെ ഗുൽബർഗയിൽ നിന്ന് നഴ്‌സിങ് പൂർത്തിയാക്കിയ സുനിൽ 2 വർഷം പൂണെയിൽ ജോലി ചെയ്ത ശേഷമാണ് യുഎഇയിലെത്തിയത്. അബുദാബിയിൽ നഴ്‌സായ മഞ്ജു മാത്യുവാണ് ഭാര്യ. മക്കൾ: ഏയ്ഞ്ചല സുനിൽ, ഇവാൻ സുനിൽ.

ആദ്യഘട്ടമായി 6,500 നിക്ഷേപകർക്കു വീസ അനുവദിക്കുമെന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും 2019ൽ പ്രഖ്യാപിച്ചു. മികച്ച കഴിവുകളുള്ളവരെയും രാജ്യത്തിന്റെ വളർച്ചയ്ക്കു സഹായിക്കുന്നവരെയും കൂടെക്കൂട്ടുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. എന്നാൽ, അടുത്തിടെ പഠനത്തിൽ മികവ് നേടുന്ന വിദ്യാർത്ഥികൾക്കും ഗോൾഡൻ വീസ നൽകുമെന്ന് അധികൃതർ പ്രഖ്യാപിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP