Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി മോഷണം! മലപ്പുറം ഗവ. കോളേജിലെ ലക്ഷങ്ങൾ വിലവരുന്ന ഇലക്ട്രിക് ഉപകരണങ്ങൾ മോഷ്ടിച്ചത് കോളജിലെ തന്നെ എസ്എഫ്‌ഐ - കെ.എസ്.യു നേതാക്കൾ; മൂന്നു ഡിപ്പാർട്ടുമെന്റുകളിൽ നിന്നായി മോഷണം പോയത് 11 ഇൻവർട്ടർ ബാറ്ററികളും രണ്ട് പ്രൊജക്ടറുകളും

രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി മോഷണം! മലപ്പുറം ഗവ. കോളേജിലെ ലക്ഷങ്ങൾ വിലവരുന്ന ഇലക്ട്രിക് ഉപകരണങ്ങൾ മോഷ്ടിച്ചത് കോളജിലെ തന്നെ എസ്എഫ്‌ഐ - കെ.എസ്.യു നേതാക്കൾ;  മൂന്നു ഡിപ്പാർട്ടുമെന്റുകളിൽ നിന്നായി മോഷണം പോയത് 11 ഇൻവർട്ടർ ബാറ്ററികളും രണ്ട് പ്രൊജക്ടറുകളും

ജംഷാദ് മലപ്പുറം

മലപ്പുറം: രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി മോഷണം. മലപ്പുറം ഗവ. കോളേജിലെ ലക്ഷങ്ങൾ വിലവരുന്ന ഇലക്ട്രിക് ഉപകരണങ്ങൾ മോഷ്ടിച്ചത് എസ്എഫ്‌ഐ - കെ.എസ്.യു നേതാക്കൾ ചേർന്ന്. ഏഴുപേർ അറസ്റ്റിലായി. മൂന്ന് പഠന വകുപ്പുകളിൽ നിന്നായി 11 ബാറ്ററികളും രണ്ടു പ്രൊജക്ടറുകളും ആണ് മോഷണം പോയത് മോഷ്ടിച്ച വസ്തുക്കൾ വ്യത്യസ്ത കടകളിൽ കൊണ്ടുപോയി വിറ്റതായി പിടിയിലായ പ്രതികൾ പൊലീസിനോട് പറഞ്ഞു.

എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി വിക്ടർ ജോൺസൺ, കെഎസ് യു യൂണിറ്റ് പ്രസിഡന്റ് ആത്തിഫ് എന്നിവർ ഉൾപ്പെടെ 7 വിദ്യാർത്ഥികളാണ് പിടിയിലായത്. പ്രിൻസിപ്പൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണു പ്രതികളെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. ഇസ്ലാമിക് ഹിസ്റ്ററി, ഉറുദു, കെമിസ്ട്രി വിഭാഗങ്ങളിലാണ് മോഷണം നടന്നത്. 11 ബാറ്ററികളിൽ ആറെണ്ണം നിലവിൽ പ്രവർത്തിക്കുന്നവയാണെന്ന് പ്രിൻസിപ്പൽ പരാതിയിൽ പറഞ്ഞു.

മോഷ്ടിച്ച വസ്തുക്കൾ വ്യത്യസ്ത കടകളിൽ കൊണ്ടുപോയാണ് വിറ്റത്. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി വിക്ടർ ജോൺസൺ, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അഭിഷേക്, ആദർശ്, കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് ആത്തിഫ്, ജിബിൻ, ഷാലിൻ, നിരഞ്ജൻലാൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രോജക്ടറുകളിൽ ഒന്ന് കെമിസ്ട്രി ഡിപ്പാർട്ട്‌മെന്റിലേതായിരുന്നു. തിങ്കളാഴ്ചയാണ് മോഷണം കോളേജ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.

മോഷ്ടിച്ച ബാറ്ററികൾ പ്രതികൾ ആക്രിക്കടയിൽ വിൽക്കുകയായിരുന്നു. ആ പണം മുഴുവൻ അന്ന് തന്നെ ചെലവഴിച്ചെന്നും പൊലീസ് പറഞ്ഞു. മോഷണം പോയ പ്രൊജക്ടറുകൾ കണ്ടെത്തിയില്ല. കേസിൽ ഉൾപ്പെട്ട യൂണിറ്റ് സെക്ടട്ടറി വിക്ടർ ജോൺസണെയും മറ്റ് മൂന്ന് പ്രവർത്തകരെയും പുറത്താക്കിയെന്ന് എസ്എഫ്‌ഐ മലപ്പുറം ഏരിയാ കമ്മിറ്റി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP