Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

12കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കൗമാരക്കാരൻ പിടിയിൽ; അടുത്ത ബന്ധുവെന്ന് പൊലീസ്

12കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കൗമാരക്കാരൻ പിടിയിൽ; അടുത്ത ബന്ധുവെന്ന് പൊലീസ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: 12കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കൗമാരക്കാരൻ പിടിയിൽ. ബന്ധുവായ കുട്ടിയാണ് കേസിലെ പ്രതിയെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

കഴിഞ്ഞ വർഷം നവംബറിലാണ് പെൺകുട്ടി പീഡനത്തിനിരയായത്. ഡൽഹിയിൽ ഒരു വിവാഹച്ചടങ്ങിൽ പ?ങ്കെടുക്കാനെത്തിയ 16കാരൻ പെൺകുട്ടിയുടെ വീട്ടിലാണ് താമസിച്ചതെന്ന് ഡൽഹി നോർത്ത് ഡെപ്യൂട്ടി കമ്മീഷണർ സാഗർ സിങ് പറഞ്ഞു. ഈയടുത്ത് പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന് വ്യക്തമായതെന്നും പൊലീസ് അറിയിച്ചു.

കൗമാരക്കാരനെതിരെ ഐ.പി.സി സെക്ഷൻ 376ഉം പോക്‌സോ നിയമത്തിലെ വകുപ്പുകളും ചേർത്താണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ചയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP