Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിജയ് ബാബുവിന് ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി; ചോദ്യം ചെയ്യാൻ അനുമതി; അതിജീവിതയയ്ക്ക് മേൽ സമ്മർദം ചെലുത്തരുതെന്നും നിർദ്ദേശം; തെളിവു നശിപ്പിച്ചെന്ന സർക്കാർ വാദവും തള്ളി കോടതി

വിജയ് ബാബുവിന് ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി; ചോദ്യം ചെയ്യാൻ അനുമതി; അതിജീവിതയയ്ക്ക് മേൽ സമ്മർദം ചെലുത്തരുതെന്നും നിർദ്ദേശം; തെളിവു നശിപ്പിച്ചെന്ന സർക്കാർ വാദവും തള്ളി കോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊച്ചിയിൽ യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. അതേസമയം, വിജയ് ബാബുവിനെ തുടർന്നും ചോദ്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കോടതി അനുമതി നൽകി. അതിജീവിതയയ്ക്ക് മേൽ സമ്മർദം ചെലുത്തരുതെന്ന് വിജയ് ബാബുവിനോട് കോടതി നിർദേശിച്ചു. കേസിൽ വിജയ് ബാബുവിന് ഏറെ ആശ്വാസം പകരുന്നതാണ് സുപ്രീംകോടതിയുടെ വിധിയും.

പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതികൾക്ക് വ്യത്യസ്ത നിലപാട് ആണെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയത്. പ്രതിയെ സമ്മർദ്ദം ചെലുത്താനുള്ളതല്ല അറസ്റ്റ്, നിയമ വ്യവസ്ഥയിൽനിന്ന് പ്രതി ഒളിച്ചോടാതിരിക്കാൻ വേണ്ടിയാണ് അറസ്റ്റെന്നും കോടതി ചൂണ്ടിക്കാട്ടി.

ജൂൺ 27 മുതൽ മുതൽ ജൂലായ് മൂന്ന് വരെയാണ് വിജയ് ബാബുവിനെ ചോദ്യംചെയ്യാൻ ഹൈക്കോടതി അനുമതി നൽകിയത്. എന്നാൽ ഈ സമയപരിധി സുപ്രീം കോടതി നീക്കി. അന്വേഷണവുമായി പൂർണമായും സഹകരിക്കണം. സാക്ഷികളെ സ്വാധീനിക്കാനോ, അതിജീവിതയ്ക്ക് മേൽ സമ്മർദം ചെലുത്താനോ പാടില്ല. അതിജീവിതയ്ക്ക് എതിരെ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടരുത്. സംസ്ഥാനത്തിന് പുറത്ത് പോകുകയാണെങ്കിൽ മുൻകൂർ അനുമതി തേടണമെന്നും കോടതി നിർദേശിച്ചു.

അതേസമയം കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യത്തെ എതിർത്ത സർക്കാർ വാദങ്ങളും സുപ്രീംകോടതി തള്ളികളഞ്ഞു. വിജയ് ബാബു കേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിച്ചെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ഫോണിലെ പല സന്ദേശങ്ങളും മായ്ച്ച് കളഞ്ഞെന്നും സർക്കാർ ആരോപിച്ചു. എന്നാൽ വിജയ് ബാബു മാത്രമല്ല, അതിജീവിതയും ഫോണിലെ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തതായി കോടതി ചൂണ്ടിക്കാട്ടി. ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ തിരികെ ലഭിക്കുന്നതിനുള്ള സാങ്കേതികവിദ്യ ലഭ്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

അതിജീവിത ഇപ്പോഴും സന്ദേശങ്ങൾ അയക്കുന്നതായി വിജയ് ബാബുവിന്റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ വാദിച്ചു. എന്നാൽ അതിജീവിതയുടെ അഭിഭാഷകർ ഇത് നിഷേധിച്ചു. സമൂഹത്തിൽ പരിഹാസപാത്രം ആക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിജീവിതയുടെ അഭിഭാഷകർ ആരോപിച്ചു. വാടകയ്ക്ക് എടുക്കുന്നവരെ ഉപയോഗിച്ച് പ്രതികൾ അപമാനകരമായ പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരം കേസുകളിൽ പരാതി നൽകാൻ തന്നെ ബുദ്ധിമുട്ടാണെന്ന് അതിജീവിതയുടെ അഭിഭാഷകൻ രാകേന്ദ് ബസന്ത് കോടതിയിൽ ചൂണ്ടിക്കാട്ടി.

സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശി എന്നിവർ ഹാജരായി. അതിജീവിതയ്ക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ആർ.ബസന്ത്, രാകേന്ദ് ബസന്ത് എന്നിവരും ഹാജരായി. വിജയ് ബാബുവിന് വേണ്ടി സീനിയർ അഭിഭാഷകൻ സിദ്ധാർഥ് ലൂതറ, അഭിഭാഷക ബീന മാധവൻ എന്നിവരാണ് ഹാജരായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP