Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സഹപാഠികൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു; ദാരുണാന്ത്യം അസ്മാബി കോളജിലെ രണ്ടാം വർഷ മാസ് കമ്യൂണിക്കേഷൻ വിദ്യാർത്ഥി ഫദലിന്

സഹപാഠികൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു; ദാരുണാന്ത്യം അസ്മാബി കോളജിലെ രണ്ടാം വർഷ മാസ് കമ്യൂണിക്കേഷൻ വിദ്യാർത്ഥി ഫദലിന്

സ്വന്തം ലേഖകൻ

തൃശൂർ: ശ്രീനാരായണപുരത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. വടക്കേക്കാട് സ്വദേശി പൊന്നമ്പാതയിൽ വീട്ടിൽ ഹംസയുടെ മകൻ ഫദൽ (20) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലരയോടെയാണ് സംഭവം.

പടിഞ്ഞാറെ വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജിലെ വിദ്യാർത്ഥിയായ ഫദലും സഹപാഠികളുമായ അഞ്ച് പേരുമാണ് ശ്രീകൃഷ്ണ ക്ഷേത്ര കുളത്തിൽ കുളിക്കാനെത്തിയത്. ഇതിൽ മൂന്ന് പേർ പടിത്താറെക്കരയിൽ നിന്ന് കിഴക്കേക്കരയിലേക്ക് നീന്തുന്നതിനിടെ ഫദൽ മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടത്താനായില്ല.

മതിലകം പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രണ്ട് മണിക്കൂറോളം നേരം തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. അസ്മാബി കോളജിലെ രണ്ടാം വർഷ മാസ് കമ്യൂണിക്കേഷൻ വിദ്യാർത്ഥിയാണ് ഫദൽ. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP