Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റബ്ബർവില ഈ വർഷത്തെ ഉയർന്ന നിലയിൽ; കർഷകർക്ക് ആശ്വാസം; മഴമറ സ്ഥാപിച്ച് കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കാൻ ഒരുങ്ങി കർഷകർ

റബ്ബർവില ഈ വർഷത്തെ ഉയർന്ന നിലയിൽ; കർഷകർക്ക് ആശ്വാസം; മഴമറ സ്ഥാപിച്ച് കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കാൻ ഒരുങ്ങി കർഷകർ

സ്വന്തം ലേഖകൻ

സീതത്തോട്: ദീർഘകാലത്തെ ഇടവേളയ്ക്കുശേഷം റബ്ബർവില ഉയർന്ന് ഈവർഷത്തെ േെറക്കാഡ് നിലയിലെത്തി. ഈ വിലനിലവാരം വരുംദിവസങ്ങളിൽ വലിയ വ്യത്യാസമില്ലാതെ തുടരുമെന്നാണ് സൂചന. കർഷകർക്ക് ഏറെ പ്രതീക്ഷ പകരുന്നതാണിത്. ഒരുകിലോഗ്രാം ആർ.എസ്.എസ്.-4 റബ്ബറിന് 179-180 രൂപ ലഭിക്കുന്നുണ്ട്. ഇക്കൊല്ലം തുടക്കത്തിൽ 155 മുതൽ 159 വരെയേ ഉണ്ടായിരുന്നുള്ളൂ.

പ്രധാന വിപണികളിൽനിന്ന് വ്യവസായികൾ റബ്ബർ വാങ്ങുന്നതിനാലാണ് വിലവർധനയെന്ന് വ്യാപാരികൾ പറയുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ജൂണിൽ കൂടുതൽ ടാപ്പിങ് നടന്നു. ജൂണിൽ മഴ കുറവായിരുന്നതാണ് കാരണം.

വില ഉയർന്നുനിന്നാൽ, മഴമറ സ്ഥാപിച്ച് കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കാനും കർഷകർ തയ്യാറാകും. ഒട്ടുപാൽവിലയും കൂടുന്നുണ്ട്. ഒരുകിലോഗ്രാമിന് 125 മുതൽ 130 രൂപവരെ വിലയുണ്ട്. 100-105 രൂപയിൽനിന്നാണ് ഈ വർധന. റബ്ബറിന് ഉയർന്ന വില ലഭിച്ചാൽ സംസ്ഥാനത്തെ എല്ലാ വിപണിയിലും ഇതിനനുസൃതമായി വലിയ ചലനമുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP