Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോളടിച്ചത് തമിഴ്‌നാട്ടിലെ അണ്ണാമലൈയ്ക്കും മധുര കാമരാജിനും മദ്രാസ്-ഭാരതിയാർ സർവകലാശാലകൾക്ക്; ഓപ്പൺ സർവകലാശാലയ്ക്ക് അനുമതി ലഭിക്കും മുമ്പേ കേരളത്തിലെ സർവകലാശാലകളിലെ വിദൂര-പ്രൈവറ്റ് പഠനം വിലക്കിയതിന് പിന്നിൽ ഗൂഢാലോചനയോ? പിന്നിൽ അന്യ സംസ്ഥാന വിദ്യാഭ്യാസ മാഫിയ

കോളടിച്ചത് തമിഴ്‌നാട്ടിലെ അണ്ണാമലൈയ്ക്കും മധുര കാമരാജിനും മദ്രാസ്-ഭാരതിയാർ സർവകലാശാലകൾക്ക്; ഓപ്പൺ സർവകലാശാലയ്ക്ക് അനുമതി ലഭിക്കും മുമ്പേ കേരളത്തിലെ സർവകലാശാലകളിലെ വിദൂര-പ്രൈവറ്റ് പഠനം വിലക്കിയതിന് പിന്നിൽ ഗൂഢാലോചനയോ? പിന്നിൽ അന്യ സംസ്ഥാന വിദ്യാഭ്യാസ മാഫിയ

സായ് കിരൺ

തിരുവനന്തപുരം : കൊല്ലത്തെ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് അനുമതി കിട്ടുന്നതു വരെ മറ്റ് സർവകലാശാലകളിൽ വിദൂര വിദ്യാഭ്യാസമോ പ്രൈവറ്റ് പഠനമോ പാടില്ലെന്ന സർക്കാർ ഉത്തരവിൽ ദുരൂഹത. ഓപ്പൺ സർവകലാശാല 12ബിരുദ, 5 പി.ജി കോഴ്‌സുകൾ തുടങ്ങാൻ അപേക്ഷിച്ചിട്ടുണ്ട്. ആഗസ്റ്റിൽ യുജിസി സംഘം സർവകലാശാലയിൽ പരിശോധന നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരള, കാലിക്കറ്റ് സർവകലാശാലകൾക്ക് അഞ്ച് വർഷത്തേക്ക് വിദൂര കോഴ്‌സുകൾ നടത്താൻ യുജിസിയുടെ മുൻകൂർ അനുമതിയുണ്ട്.

അതായത് 2026 വരെ കോഴ്‌സുകൾ നടത്താൻ രണ്ട് സർവകലാശാലകൾക്കും അനുമതിയുണ്ടായിരിക്കെയാണ് രണ്ടിടത്തെയും കോഴ്‌സുകൾ തടഞ്ഞ് സർക്കാർ ഉത്തരവിറക്കിയത്. കേരള സർവകലാശാലയിൽ 10ബിരുദ, 12പി.ജി കോഴ്‌സുകളാണ് കേരള സർവകലാശാലയിലുള്ളത്. കാലിക്കറ്റിലാവട്ടെ 14ബിരുദ, 12 പി.ജി കോഴ്‌സുകളുണ്ട്. ഈ സർവകലാശാലകളിൽ ബിരുദപഠനം പൂർത്തിയാക്കിയവർക്ക് ആവശ്യത്തിനുള്ള പി.ജി കോഴ്‌സുകൾ തുടങ്ങാൻ ഓപ്പൺ സർവകലാശാല അപേക്ഷിച്ചിട്ടുപോലുമില്ല.

പ്ലസ്ടു പൂർത്തിയാക്കി കോളേജുകളിൽ പ്രവേശനം കിട്ടാത്ത ഒന്നേമുക്കാൽ ലക്ഷം കുട്ടികളാണ് സർക്കാരിന്റെ ഈ തലതിരിഞ്ഞ ഉത്തരവിലൂടെ വലയുന്നത്. തമിഴ്‌നാട്ടിലെ അണ്ണാമലൈ, മധുര കാമരാജ്, മദ്രാസ്, ഭാരതിയാർ സർവകലാശാലകൾ വിദൂര വിദ്യാഭ്യാസത്തിലൂടെ അനവധി കോഴ്‌സുകളാണ് നടത്തുന്നത്. കേരളത്തിൽ പഠനകേന്ദ്രങ്ങൾ നടത്താൻ ഇവയ്ക്ക് കഴിയില്ല. എന്നാൽ പാറശാലയിലും വാളയാറിലും ഇടുക്കിയിലുമൊക്കെ പരീക്ഷാ കേന്ദ്രങ്ങൾ സജ്ജമാക്കി ഈ സർവകലാശാലകൾ കുട്ടികളെ ആകർഷിക്കുകയാണ്.

ഫലത്തിൽ കേരളത്തിൽ നിന്ന് പതിനായിരക്കണക്കിന് കുട്ടികൾ ഉപരിപഠനത്തിന് തമിഴ്‌നാട്ടിലെ സർവകലാശാലകളെ ആകർഷിക്കേണ്ടി വരും. വിദൂര വിദ്യാഭ്യാസ രീതിയിൽ എം.ബി.എ കോഴ്‌സിനടക്കം കേരള സർവകലാശാലയ്ക്ക് അനുമതിയുണ്ടായിരിക്കെ, സർവകലാശാലകളെ വിലക്കിയുള്ള സർക്കാർ ഉത്തരവ് ദുരുദ്ദേശപരമാണെന്ന് ആരോപണത്തിന് കാരണമിതാണ്.

വേണ്ടത്ര മുന്നൊരുക്കമില്ലാതെ ആരംഭിച്ച ഓപ്പൺ സർവകലാശാലയിൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ നടത്താൻ യുജിസിയുടെ അംഗീകാരം ലഭിച്ചിട്ടില്ല. നിരവധി നൂതന കോഴ്‌സുകൾ ആരംഭിക്കുമെന്ന് കഴിഞ്ഞ വർഷം സർവകലാശാല പ്രഖ്യാപിച്ചിരുന്നെങ്കിലും ഈ കോഴ്‌സുകൾ നടത്താനുള്ള പ്രാഥമിക സൗകര്യങ്ങൾ പോലും സർവകലാശാലയ്ക്കില്ല. അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ ബഡ്ജറ്റിൽ നൂറുകോടി വകയിരുത്തിയിട്ടുണ്ടെങ്കിലും ഇവയെല്ലാം സജ്ജമാകാൻ സമയമെടുക്കും. സർവകലാശാലയെ യുജിസി അംഗീകരിച്ചിരുന്നു. പക്ഷേ, കോഴ്‌സുകൾ തുടങ്ങാൻ ഇനിയും അനുമതികൾ വേണം.

കോഴ്‌സുകളുടെ സിലബസും പ്രോജക്ട് റിപ്പോർട്ടും യുജിസിക്ക് സമർപ്പിച്ച് അംഗീകാരം നേടണം. ഇതരസംസ്ഥാനങ്ങളിൽ ഓപ്പൺ യൂണവേഴ്‌സിറ്റികളുണ്ടെങ്കിലും മറ്റ് സർവകലാശാലകളിലെ വിദൂര, സമാന്തര പഠനം തടഞ്ഞിട്ടില്ല. മറ്റെല്ലാ സർവകലാശാലകളിലും വിദൂര, ഓപ്പൺ പഠനം പൂർണമായി നിറുത്തി അദ്ധ്യാപകരെയും ജീവനക്കാരെയും സൗകര്യങ്ങളുമെല്ലാം ഓപ്പൺ സർവകലാശാലയിലേക്ക് മാറ്റാൻ ഓപ്പൺ സർവകലാശാലാ ഓർഡിനൻസിൽ വ്യവസ്ഥയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. എന്നാൽ ഓപ്പൺ സർവകലാശാലാ നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കാൻ ബുദ്ധിമുട്ടാണെങ്കിൽ അത് നീക്കാൻ സർക്കാരിന് വിജ്ഞാപനമിറക്കാമെന്ന് ആക്ടിലുണ്ട്. ഇതുപ്രകാരം കഴിഞ്ഞവർഷവും പ്രത്യേക ഉത്തരവിലൂടെ എല്ലായിടത്തും വിദൂര, പ്രൈവറ്റ് പഠനം അനുവദിച്ചിരുന്നു. ഇത് ഇക്കൊല്ലം ചെയ്യാത്തതാണ് സംശയകരം.

ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് യുജിസിയുടെ ഡിസ്?റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയിൽ നിന്ന് വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾ നടത്താൻ അനുമതി ലഭിച്ചില്ലെങ്കിൽ ഇക്കൊല്ലം വിദൂര, പ്രൈവറ്റ് കോഴ്‌സുകൾ നടത്താൻ മ?റ്റു സർവകലാശാലകൾക്ക് അനുമതി നൽകുന്നത് പരിഗണിക്കുമെന്നാണ് മന്ത്രി ഡോ. ആർ ബിന്ദു നിയമസഭയിൽ പറഞ്ഞത്. ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യുജിസി അനുമതി ലഭിക്കുന്ന മുറയ്ക്ക് വിദൂരവിദ്യാഭ്യാസ കോഴ്‌സുകളിലേക്ക് പ്രവേശന നടപടികൾ ആരംഭിക്കും. പ്രൈവ?റ്റ് രജിസ്ട്രേഷൻ വഴിയുള്ള കോഴ്‌സുകളിലേക്ക് പ്രവേശനനടപടികൾ ആരംഭിക്കരുതെന്ന് ഇതര സർവകലാശാലകളെ അറിയിച്ചത് ഈ സാഹചര്യത്തിലാണ്. മ?റ്റു സർവകലാശാലകളിലെ റെഗുലർ പ്രവേശന നടപടികൾ ആരംഭിച്ചിട്ടേയുള്ളൂ.

സാധാരണഗതിയിൽ ഈ പ്രവേശനം പൂർത്തീകരിച്ച ശേഷമാണ് വിദൂരവിദ്യാഭ്യാസം, പ്രൈവ?റ്റ് രജിസ്ട്‌റേഷൻ വഴിയുള്ള പ്രവേശന നടപടികൾ. അതിനാൽ വിദ്യാർത്ഥികളുടെ ഭാവിയെ ദോഷകരമായി ബാധിക്കാത്ത തരത്തിൽ ഉചിതമായ നടപടികൾ സമയബന്ധിതമായി സ്വീകരിക്കും. ഓപ്പൺ സർവകലാശാലയ്ക്ക് 2021ൽ തന്നെ ഓപ്പൺ ഡിസ്?റ്റൻസ് ലേണിങ് രീതിയിൽ പ്രവർത്തിക്കാൻ യുജിസിയിൽ നിന്ന് അനുമതി ലഭിച്ചതാണ്. 12 യു.ജി കോഴ്‌സുകളും 5 പി.ജി കോഴ്‌സുകളും ഈ വർഷം തുടങ്ങാൻ നടപടികൾ പൂർത്തിയാവുകയാണ്. ഓപ്പൺ ഡിസ്?റ്റൻസ് ലേണിങ് സമ്പ്രദായത്തിൽ ഓരോ കോഴ്‌സിനും പ്രത്യേകം യുജിസി അനുമതി ലഭ്യമാക്കാൻ സർവകലാശാല നടപടികൾ സ്വീകരിച്ചിട്ടുണ്ട്. യുജിസിയുടെ അനുമതി ഇക്കൊല്ലം തന്നെ ലഭിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP