Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഴിമതിക്ക് കൂട്ടു നിൽക്കാത്ത ഉദ്യാഗസ്ഥന് ഇരിപ്പിടമില്ല; ഓരോ ഫയലിനും കണക്ക് പറഞ്ഞ് പണം പറ്റുന്നവർക്ക് പിന്തുണ; തിരുവനന്തപുരം കോർപറേഷനിൽ നിയമിതനായ ഉദ്യോഗസ്ഥന് ഭൃഷ്ട് കൽപിച്ച് ഇടത് സംഘടന; ഇഷ്ടക്കാർക്ക് ചുമതല; പിണറായി ഭരണത്തിൻ കീഴിൽ ഉദ്യോഗസ്ഥ അഴിഞ്ഞാട്ടം

അഴിമതിക്ക് കൂട്ടു നിൽക്കാത്ത ഉദ്യാഗസ്ഥന് ഇരിപ്പിടമില്ല; ഓരോ ഫയലിനും കണക്ക് പറഞ്ഞ് പണം പറ്റുന്നവർക്ക് പിന്തുണ; തിരുവനന്തപുരം കോർപറേഷനിൽ നിയമിതനായ ഉദ്യോഗസ്ഥന് ഭൃഷ്ട് കൽപിച്ച് ഇടത് സംഘടന; ഇഷ്ടക്കാർക്ക് ചുമതല; പിണറായി ഭരണത്തിൻ കീഴിൽ ഉദ്യോഗസ്ഥ അഴിഞ്ഞാട്ടം

സായ് കിരൺ

തിരുവനന്തപുരം : എന്നെ തല്ലേണ്ട അമ്മാവാ ഞാൻ നന്നാവൂല എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് തദ്ദേശവകുപ്പിലെ ഇടത് സംഘടനയായ കെ.എം.സി.എസ്.യു നേതാക്കൾ. പിണറായി വിജയനും എം വിഗോവിന്ദനും തലകുത്തി നിന്നാലും ഈ നേതാക്കൾ മാറില്ല. അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് തിരുവനന്തപുരം കോർപറേഷൻ മെയിൻ ഓഫീസിൽ മൂന്നാഴ്ചയോളമായി അരങ്ങേറുന്ന കാര്യങ്ങൾ.

വിരമിച്ച റവന്യൂ ഓഫീസർക്ക് പകരം അസിസ്റ്റന്റ് റവന്യൂ ഓഫീസറായിരുന്ന ഉദ്യോഗസ്ഥനെ വകുപ്പ് ഡയറക്ടർ സ്ഥാനക്കയറ്റം നൽകി നിയമിച്ചെങ്കിലും കോർപറേഷൻ ഓഫീസിൽ അത് അറിഞ്ഞമട്ടില്ല. ഉദ്യോഗസ്ഥന് കസേര പോലും നൽകാതെ തെക്കുവടക്ക് ഓട്ടിക്കുകയാണ്. പകരം അഴിമതി ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയാണ് ഭരണം മുന്നോട്ട് പോകുന്നത്. കെട്ടിടനമ്പർക്രമക്കേട്ട് ഉൾപ്പെടെ ഉയർന്ന കോർപറേഷനിൽ അതുമായി ബന്ധപ്പെട്ട വകുപ്പിലെ സുപ്രധാന ഉദ്യോഗസ്ഥനാണ് റവന്യൂ ഓഫീസർ.

അസിസ്റ്റന്റ് റവന്യൂ ഓഫീസറായിരുന്ന സന്തോഷ് കുമാറിനെ റവന്യൂ ഓഫീസറായി സ്ഥാനക്കയറ്റം നൽകിയെങ്കിലും ഇടത് സംഘടനയായ കെഎംസിഎസ്.യു നേതാക്കൾക്ക് താത്പര്യമില്ലാത്തിനാൽ അദ്ദേഹത്തിന് കസേര കിട്ടിയില്ല. പകരം ചാർജ് അക്കൗണ്ട് ഓഫീസർ ജയകുമാറിന് നൽകി. സന്തോഷ്‌കുമാറിന് സ്ഥാനക്കയറ്റം ലഭിച്ചതോടെ അസിസ്റ്റന്റ് റവന്യൂ ഓഫീസറുടെ ചുമതല ഫോർട്ട് സോണൽ ഓഫീസിലെ റവന്യൂ ഓഫീസർ വിജയകുമാറിനും നൽകി. ഇതോടെ സന്തോഷ്‌കുമാറിന് പഴക കസേരയും പോയി, പുതിയത് കിട്ടിയതുമില്ല.

അക്കൗണ്ട്സ് ഓഫീസറായ ജയകുമാർ കോൺഗ്രസ് നേതാവായിരുന്നെങ്കിലും അടുത്തിടെ ഇടതുപക്ഷത്തെത്തി. അക്കൗണ്ട് ഓഫീസർ കസേരവിട്ട് റവന്യൂ ഓഫീസറായി മാറാനുള്ള ജയകുമാറിന്റെ ശ്രമത്തിന് യൂണിയന്റെ പിന്തുണയുമുണ്ട്. ഫോർട്ട് സോണലിലുള്ള വിജയകുമാർ യൂണിയൻ നേതാവാണെങ്കിലും കോർപറേഷൻ മെയിൻ ഓഫീസിൽ ഒരു കസേരക്കായുള്ള ചരടുവലി നടത്തുകയായിരുന്നു. അസിസ്റ്റന്റ് റവന്യു ഓഫീസർ കസേര കിട്ടയാൽ പുള്ളിയും ഹാപ്പി.

യൂണിയൻ പ്രതിനിധിയെന്ന നിലയിൽ എംവി ഗോവിന്ദന്റെ ഓഫീസിൽ അസിസ്റ്റ്ന്റായി നിയമിക്കാൻ നീക്കം നടന്നെങ്കിലും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി സ്ഥാനം കിട്ടാതെ വരില്ലെന്ന് വിജയകുമാർ നിലപാടെടുത്തതോടെ അത് ഇല്ലാതായി. സന്തോഷ്‌കുമാർ യൂണിയൻ പ്രവർത്തകനാണെങ്കിലും സമീപകാലത്ത് ചില നേതാക്കളുമായി തെറ്റിയിരുന്നു. ഇതാണ് നിലവിലെ കസേരയില്ലാതെ അനാഥമായി നിൽക്കേണ്ടി വന്നതിന് കാരണമെന്നാണ് വിവരം. കോർപറേഷനിലെ റവന്യൂ ഓഫീസർ തസ്തിക അഴിമതിക്കാർക്ക് വിളയാടാനുള്ള കസേരയാണ്. 200 മുതൽ 1000 എം.സ്‌ക്വയർ വരെയുള്ള വീടുകൾക്ക് അനുമതി നൽകേണ്ടത് റവന്യൂ ഓഫീസറാണ്.

വ്യാപാര സ്ഥാപനങ്ങളും വലിയ വീടുകളും ഉൾപ്പെട്ടെ ഈ വിഭാഗത്തിൽ വരും. ഇടനിലക്കാരുൾപ്പെടെയുള്ള വലിയൊരു കൊള്ള സംഘത്തിന്റെ കണ്ണിയായി പലപ്പോഴും ഈ കസേരയിൽ ഇരിക്കുന്നവർ മാറാറുണ്ട്. ഇപ്പോൾ റവന്യൂ ഓഫീസറായി വകുപ്പ് നിയോഗിച്ച സന്തോഷ്‌കുമാർ ആ കസേരയിൽ എത്തിയാൽ യൂണിയൻ നേതാക്കൾ പറയുന്നത് ഉൾപ്പെടെ കേൾക്കാൻ തയ്യാറാകില്ല. അതിനാലാണ് ഉദ്യോഗസ്ഥനെ വട്ടം ചുറ്റിക്കുന്നത്. അതേസമയം വകുപ്പിൽ പൊതുസ്ഥലംമാറ്റ ഉത്തരവ് ഉടൻ പുറത്തിറങ്ങുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

അക്കൂട്ടത്തിൽ സന്തോഷ്‌കുമാറിനെ ഉൾപ്പെടുത്തി തലസ്ഥാനത്ത് നിന്ന് തന്നെ മാറ്റാനുള്ള ശ്രമവും നേതാക്കൾ നടത്തുന്നതായാണ് വിവരം. കെട്ടിടനമ്പർ തട്ടിപ്പ് ഉൾപ്പെടെയുള്ള ക്രമക്കേടുകൾ നടക്കുന്നത് ഈ റവന്യൂ വിഭാഗത്തിലെ അവിടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കേണ്ട ഉദ്യോഗസ്ഥന് ഭൃഷ്ട കൽപ്പിച്ച് മാറ്റി നിർത്തുന്നത് നിയമവിരുദ്ധമായ പലകാര്യങ്ങളും നടപ്പാക്കാനും തുടർന്നുവരുന്ന കാര്യങ്ങൾ പുറംലോകം അറിയുമെന്ന ഭയത്താലുമാണെന്ന ആക്ഷേപം ഇതിനോടകം ഉയർന്നിട്ടുണ്ട്.

സർക്കാർ ഉത്തരവിറങ്ങിയെങ്കിലും അത് നടപ്പാക്കാൻ ബാധ്യസ്ഥനായ കോർപറേഷൻ സെക്രട്ടറിയും ഭരണസമിതിയും നോക്കുകുത്തികളായി യൂണിയൻ നേതാക്കൾക്ക് മുന്നിൽ നിൽക്കുന്ന കാഴ്ചയാണ്. നിലവിൽ റവന്യൂ ഓഫീസറുടെ മുന്നിൽ നിരവധി അപേക്ഷകൾ കെട്ടികിടക്കുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച കൊട്ടിഘോഷിച്ച് ഫയൽ അദാലത്ത് ഉൾപ്പെടെ നടത്തിയെങ്കിലും ഈ വിഭാഗത്തിൽ നിന്നുള്ള ഫയലുകൾ അനങ്ങിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP