Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരിപ്പ് വട എന്നും ഇഷ്ടഭക്ഷണം; പ്രമേഹമോ കൊളസ്ട്രോളോ സ്പർശിക്കാത്ത ജീവിതം; ഗോപിനാഥൻ നായർ എന്നും മധുര പ്രിയൻ; വേദങ്ങളുടെയും ഉപനിഷത്തുകളുടെയും ഉപാസകൻ; മറക്കാത്ത ഓർമ്മകളുമായി നെയ്യാറ്റിൻകരയിലെ നാരായണ മന്ദിരത്തിൽ സരസ്വതിയമ്മ ഇനി ഒറ്റയ്ക്ക്; ജീവിതത്തിൽ പിൻഗാമികളില്ലാതെ ഗാന്ധിയൻ മടങ്ങുമ്പോൾ

പരിപ്പ് വട എന്നും ഇഷ്ടഭക്ഷണം; പ്രമേഹമോ കൊളസ്ട്രോളോ സ്പർശിക്കാത്ത ജീവിതം; ഗോപിനാഥൻ നായർ എന്നും മധുര പ്രിയൻ; വേദങ്ങളുടെയും ഉപനിഷത്തുകളുടെയും ഉപാസകൻ; മറക്കാത്ത ഓർമ്മകളുമായി നെയ്യാറ്റിൻകരയിലെ നാരായണ മന്ദിരത്തിൽ സരസ്വതിയമ്മ ഇനി ഒറ്റയ്ക്ക്; ജീവിതത്തിൽ പിൻഗാമികളില്ലാതെ ഗാന്ധിയൻ മടങ്ങുമ്പോൾ

സായ് കിരൺ

തിരുവനന്തപുരം : നാളെ നൂറ് വയസ് തികയാൻ കാത്തു നിൽക്കാതെയാണ് പത്മശ്രീ ഗാന്ധിയൻ ഗോപിനാഥൻ നായരുടെ മടക്കം. ഒരു നൂറ്റാണ്ടു പൂർത്തിയാക്കിയ അനുപമമായ ജീവിതമാണ് മണ്ണിൽ നിന്ന് മടങ്ങുന്നത്. ഗാന്ധിദർശനത്തിന്റെ പതാകവാഹകനായി നാടെങ്ങും സുപരിചിതായ ഗോപിനാഥൻ നായർ വ്യക്തി ജീവിതത്തിലും ഒരുപാട് വ്യത്യസ്തതകളുള്ള മനുഷ്യനാണ്. പ്രമേഹത്തിനോ കൊളസട്രോളിനോ പിടികൊടുക്കാതെയുള്ള ജീവിതമായിരുന്നു. അതുകൊണ്ട് തന്നെ 100വയസുവരെ ഭക്ഷണത്തിന് വിലക്കുണ്ടായിരുന്നില്ല. പൂർണമായും വെജിറ്റേറിയൻ ആയിരുന്നു. ഇഷ്ടമുള്ളതെല്ലാം കഴിച്ചു.

പരിപ്പ് വട കണ്ടാൽ എല്ലാം മറക്കും. മറ്റുള്ളവർക്ക് അത് വാങ്ങി നൽകാനും പ്രത്യേക ഉത്സാഹം കാട്ടിയ പ്രകൃതം. മധുരപ്രിയനായിരുന്നു ഗോപിനാഥൻ നായർ, വീട്ടിലെത്തുന്നവർക്ക് അതിൽ നിന്ന് ഒരു പങ്ക് ഉറപ്പായിരുന്നു. കൂടെ എന്തെങ്കിലും ഒരു പഴവും. അദ്ദേഹത്തിന്റെ എല്ലാ ഇഷ്ടാനുഷ്ടങ്ങളും ഭാര്യ സരസ്വതിയമ്മയ്ക്ക് മനപാഠമാണ്. അദ്ദേഹത്തിന്റെ നിഴലായിരുന്നു അവർ. ഗോപിനാഥൻ നായർ യാത്രയാകുമ്പോൾ നെയ്യാറ്റിൻകര ടി.ബി.ജംഗ്ഷനിലെ നാരായണമന്ദിരത്തിൽ സരസ്വതിയമ്മ തനിച്ചാവുകയാണ്. മക്കളില്ലാത്തതിനാൽ ജീവിത്തിൽ ഒരു പിൻഗാമിയില്ലാതെയാണ് ഗോപിനാഥൻ നായർ വിടപറയുന്നത്.

റീജിയണൽ വിമൻസ് വെൽഫെയർ ഓഫീസർ ആയി റിട്ടയർ ചെയ്ത ശേഷം ഭർത്താവിന്റെ കാര്യങ്ങൾ മാത്രം നോക്കിയായിരുന്നു സരസ്വതിയമ്മയുടെ ജീവിതം. ആരോഗ്യം മോശമാണെങ്കിലും ഇരുവരും അവസാനകാലം വരെയും സന്തോഷകരമായ ജീവിതമാണ് നയിച്ചത്. ഗോപിനാഥൻ നായരെ ആരെങ്കിലും ഫോണിൽ വിളിച്ചാൽ ഫോൺ ചെയ്യുമ്പോൾ കേൾവിക്കുറവുള്ള അദ്ദേഹത്തിന് കാര്യങ്ങൾ കേട്ട് വിശദീകരിച്ചു കൊടുക്കുന്നതും സരസ്വതിയമ്മയാണ് . ഗാന്ധിയൻ പ്രവർത്തന രംഗത്തെ യുവതലമുറയിലുള്ളവരുടെ പേരും ശബ്ദവും കൊണ്ടു തന്നെ തിരിച്ചറിയാൻ കഴിയുന്നതായിരുന്നു സരസ്വതിയമ്മയുടെ പ്രത്യേകത.

ഗോപിനാഥൻ നായർ ദീർഘദൂരയാത്രകൾക്ക് എക്കാലവും ആശ്രയിച്ചിരുന്നത് ട്രെയിൻ മാത്രമായിരുന്നു അതും സെക്കൻഡ് ക്ലാസ് സ്‌ളീപ്പറിൽ. ഇന്ത്യയിൽ എവിടേയ്ക്കും അദ്ദേഹം കത്തുകൾ എഴുതിയിരുന്നത് പോസ്റ്റ് കാർഡിലും , അൽപ്പം കൂടി എഴുതാൻ ഉണ്ടെങ്കിൽ ഇൻലൻഡിലും . തനിക്ക് വരുന്ന പോസ്റ്റൽ കവറുകൾ കീറി സൂക്ഷിക്കുകയും അതിന്റെ ഇരുപുറത്തും നോട്ടുകളും കുറിപ്പുകളും ലേഖനങ്ങളും എഴുതിയിരുന്നതും ആ ജീവിതത്തിന്റെ മറ്റൊരു സവിശേഷത. മഹാത്മാ ഗാന്ധിയെ നേരിട്ട് കണ്ടതോടെ ഗാന്ധിയൻ ആശയപ്രചാരണത്തിനും ഗാന്ധിയൻ പ്രവർത്തനങ്ങൾക്കുമായി തന്റെ ക്ഷുഭിത യൗവനം മാറ്റിവച്ചായിരുന്നു ഗോപിനാഥൻ നായർ സ്വാതന്ത്ര്യ സമര സേനാനിയായത്.

മാറാട് സമാധാന ദൗത്യത്തിൽ ഗോപിനാഥൻ നായരുടെ നേതൃത്വത്തിലുള്ള ഗാന്ധിയൻ സംഘം ഒരു മാസത്തോളം സംഘർഷ ഭൂമിയിൽ സമാധാന പ്രവർത്തനത്തിൽ ഏർപ്പെട്ടു. 2003 ലെ ഗാന്ധിജയന്തി ദിനത്തിലാണ് സംഘം മാറാട്ടെ കടപ്പുറത്തെത്തിയത് . സ്വാതന്ത്ര്യ സമര സേനാനി കെ.ഇ.മാമ്മനും , അയൽക്കൂട്ട പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന പങ്കജാക്ഷ കുറുപ്പും തായാട്ട് ബാലനുമായിരുന്നു സംഘത്തിലെ മറ്റു പ്രധാനികൾ. കേളത്തിലെ എല്ലാ ജില്ലകളിൽ നിന്നുള്ള ഗാാന്ധിയൻ നേതാക്കളും പ്രവർത്തകരും ഗാന്ധിജയന്തി ദിനത്തിൽ നടന്ന സമാധാന സമ്മേളനത്തിൽ പങ്കെടുത്തു. ്ര ഗാന്ധിയൻ പ്രവർത്തകരെ അഞ്ചംഗ സംഘങ്ങളാക്കി വിവിധ പ്രദേശങ്ങളുടെ ചുമതലകൾ നൽകിയായിരുന്നു സമാധാന പ്രവർത്തനങ്ങൾ . പ്രവർത്തകർക്കും നേതാക്കൾക്കും ആത്മശക്തി നൽകിയതും കൃത്യമായ പ്രവർത്തന പദ്ധതി ആവിഷ്‌കരിച്ചതും ഗോപിനാഥൻ നായർ.

കേരള ഗാന്ധി സ്മാരക നിധി ചെയർമാനായും അദ്ദേഹം നിരവിധി കാര്യങ്ങൾ ചെയ്തു. 1922 ജൂലൈ ഏഴിനാണ ് അദ്ദേഹത്തിന്റെ ജനനം. നെയ്യാറ്റിൻകര മുൻസിഫ് കോടതിയിലെ പ്രമുഖ അഭിഭാഷകനായിരുന്നു അച്ഛൻ എം.പത്മനാഭ പിള്ള . തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ പഠന ശേഷം കൊൽക്കത്തയിൽ രവീന്ദ്ര നാഥ് ടാഗോറിന്റെ ശാന്തി നികേതനിൽ ഗവേഷക വിദ്യാർത്ഥിയായി 1946 -ൽ എത്തി. അക്കാലത്ത് ശാന്തി നികേതനിൽ എത്തിയപ്പോഴാണ് ഗാന്ധിജിയെ നേരിൽ കാണുന്നതും പിന്നീട് ഗാന്ധിജിയുടെ ഉപദേശപ്രകാരം ഇന്ത്യ വിഭജന കാലത്തു കൊൽക്കത്തയിൽ ശാന്തിസേന പ്രവർത്തനത്തിൽ വോളണ്ടിയർ ആയി പങ്കെടുത്തതും.

സ്വാതന്ത്ര്യാനന്തരം കേരളത്തിൽ തിരിച്ചെത്തുകയും കേളപ്പന്റെയും ലക്ഷ്മി എൻ.മേനോന്റെയും നേതൃത്വത്തിൽ സർവോദയ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു .കേരള ഗാന്ധിസ്മാരക നിധിയുടെ സ്ഥാപനത്തോടെ ഗാന്ധിയൻ തത്വചിന്താ പ്രചാരം ഏറ്റെടുക്കുകയും നിരവധി വിദ്യാർത്ഥി - യുവജന പഠന ശിബിരങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു. വേദങ്ങളുടെയും ഉപനിഷത്തുകളുടെയും ഉപാസകൻ കൂടിയായിരുന്നു ഗോപിനാഥൻ നായർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP