Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വനിതാ ഹോക്കി ലോകകപ്പിൽ ഇന്ത്യ ഇന്ന് ചൈനക്കെതിരെ; ലക്ഷ്യം ചാമ്പ്യൻഷിപ്പിലെ ആദ്യ വിജയം; ഇന്ത്യക്ക് തലവേദനയാകുന്നത് മുന്നേറ്റ നിരയിലെ പ്രശ്‌നങ്ങൾ

വനിതാ ഹോക്കി ലോകകപ്പിൽ ഇന്ത്യ ഇന്ന് ചൈനക്കെതിരെ; ലക്ഷ്യം ചാമ്പ്യൻഷിപ്പിലെ ആദ്യ വിജയം; ഇന്ത്യക്ക് തലവേദനയാകുന്നത് മുന്നേറ്റ നിരയിലെ പ്രശ്‌നങ്ങൾ

സ്പോർട്സ് ഡെസ്ക്

ആംസ്റ്റർഡാം: വനിതാ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് രണ്ടാം മത്സരം. രാത്രി എട്ട് മണിക്ക് തുടങ്ങുന്ന മത്സരത്തിൽ ചൈനയാണ് എതിരാളികൾ. ഇരുടീമുകളും ആദ്യജയമാണ് ലക്ഷ്യമിടുന്നത്. സവിത പൂനിയ ക്യാപ്റ്റനായ ഇന്ത്യ, ആദ്യ മത്സരത്തിൽ ഒളിംപിക്സ് വെങ്കലമെഡൽ ജേതാക്കളായ ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ചിരുന്നു.

പ്രതിരോധത്തിൽ തിളങ്ങിയ ഇന്ത്യക്ക്, മുന്നേറ്റനിരയിലെ പ്രശ്നങ്ങൾ പരിഹരിക്കുകയാകും പ്രധാന ലക്ഷ്യം. ലോക റാങ്കിംഗിൽ 13-ാം സ്ഥാനത്തുള്ള ചൈന, ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനെതിരെ സമനില വഴങ്ങിയിരുന്നു. ലോക റാങ്കിംഗിൽ നിലവിൽ എട്ടാമതാണ് ഇന്ത്യ. ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ട്, ചൈന എന്നിവർക്ക് പുറമെ ന്യൂസിലൻഡാണ് നാലാമത്തെ ടീം.

18 അംഗ ടീമിൽ ടോക്കിയോ ഒളിംപിക്സിൽ നയിച്ച റാണി രാംപാൽ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്കിൽ നിന്ന് മോചിതയായി പൂർണ കായികക്ഷമത വീണ്ടെടുത്തിട്ടില്ലാത്തതിനാലാണ് റാണി രാംപാലിനെ ഒഴിവാക്കിയത്. ഗോൾ കീപ്പറായ സവിതക്ക് പുറമെ ബിച്ചു ദേവി ഖാരിബവും ടീമിലുണ്ട്. പ്രതിരോധനിരയിൽ ദീപ് ഗ്രേസ് എക്ക, ഗുർജിത് കൗർ, നിക്കി പ്രഥാൻ, ഉദിത എന്നിവരാണുള്ളത്.

മധ്യനിരയിൽ നിഷ, സുശീല ചാനു, മോണിക്ക, നേഹ, ജ്യോതി, നവജ്യോത് കൗർ, സോണിക, സലീമ ടിറ്റെ എന്നിവർ ഇടം നേടി. മുന്നേറ്റനിരയിൽ പരിചയസമ്പന്നയായ വന്ദന കടാരിയ, ലാൽറെംസിയാമി, നവനീത് കൗർ, ഷർമിളാ ദേവി എന്നിവരുണ്ട്. ടൂർണമെന്റിനിടെ ആർക്കെങ്കിലും പരിക്കേറ്റാൽ പകരക്കാരായി യുവതാരങ്ങളായ അക്ഷത ദേഖലെ, സംഗീത കുമാരി എന്നിവരെയും ഉൾപ്പെടുത്തി.

2018ലെ ലോകകപ്പിൽ ക്വാർട്ടറിൽ അയർലൻഡിനോട് തോറ്റ് ഇന്ത്യ പുറത്തായി. അയർലൻഡായിരുന്നു ടൂർണമെന്റിലെ രണ്ടാം സ്ഥാനക്കാർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP