Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാസ്തു വിദഗ്ധൻ ചന്ദ്രശേഖർ ഗുരുജിയെ കുത്തിക്കൊലപ്പെടുത്തി; അനുയായികളെന്ന വ്യാജേനയെത്തി ഹുബ്ബള്ളിയിലെ ഹോട്ടലിൽ വച്ച് ആക്രമിച്ചത് രണ്ടംഗ സംഘം; കൊലപാതകം ആളുകൾ നോക്കി നിൽക്കെ; കൊലയാളികൾ രക്ഷപ്പെട്ടു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വാസ്തു വിദഗ്ധൻ ചന്ദ്രശേഖർ ഗുരുജിയെ കുത്തിക്കൊലപ്പെടുത്തി; അനുയായികളെന്ന വ്യാജേനയെത്തി ഹുബ്ബള്ളിയിലെ ഹോട്ടലിൽ വച്ച് ആക്രമിച്ചത് രണ്ടംഗ സംഘം; കൊലപാതകം ആളുകൾ നോക്കി നിൽക്കെ; കൊലയാളികൾ രക്ഷപ്പെട്ടു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: പ്രമുഖ വാസ്തുശാസ്ത്ര വിദഗ്ധനായ ചന്ദ്രശേഖർ ഗുരുജിയെ അജ്ഞാതർ കുത്തിക്കൊലപ്പെടുത്തി. കർണാടകയിലെ ഹുബ്ബള്ളിയിലെ പ്രസിഡന്റ് ഹോട്ടലിൽവച്ചാണ് ചന്ദ്രശേഖർ ഗുരുജി കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഹോട്ടലിലെത്തിയ രണ്ടുപേർ റിസ്പഷനിൽവെച്ച് ചന്ദ്രശേഖർ ഗുരുജിയെ തുണിക്കിടയിൽ ഒളിപ്പിച്ചിരുന്ന കത്തി എടുത്ത് ആക്രമിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ആളുകൾ നോക്കി നിൽക്കവെയാണ് രണ്ടംഗസംഘം അദ്ദേഹത്തെ ആക്രമിച്ചത്. ഹോട്ടലിലെ റിസപ്ഷൻ ഏരിയയിൽ ചന്ദ്രശേഖർ ഗുരുജി ഇരിക്കുമ്പോഴാണ് അക്രമികൾ അടുത്തേക്ക് എത്തിയത്. കസേരയിലിരിക്കുകയായിരുന്ന ഗുരുജിയുടെ സമീപത്തേക്ക് എത്തിയ ഒരാൾ അനുഗ്രഹം വാങ്ങാനെന്നോണം കാലുകളിൽ തൊടുന്നതിനിടെ മറ്റേയാൾ തുണിക്കിടയിൽ ഒളിപ്പിച്ചിരുന്ന കത്തി എടുത്ത് ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് നിരവധി തവണ ചന്ദ്രശേഖറിന്റെ ശരീരത്തിലുടനീളം കുത്തുകയായിരുന്നു. ഈ ദൃശ്യങ്ങളെല്ലാം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

പെട്ടെന്നുണ്ടായ ആക്രമണത്തിൽ സമീപത്തുണ്ടായിരുന്നവർ പകച്ച് നിൽക്കുന്നതിനിടെ അക്രമികൾ രക്ഷപ്പെടുകയും ചെയ്തു. ഹോട്ടൽ ജീവനക്കാരിൽ ചിലർ ഇവരെ തടയാൻ ശ്രമിച്ചെങ്കിലും കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കൊലയാളികൾ കടന്നുകളഞ്ഞത്. ഒരു മിനിറ്റിനുള്ളിൽ തന്നെ സംഘം സ്ഥലത്ത് നിന്ന് കടന്ന് കളിഞ്ഞിരുന്നെന്നാണ് റിപ്പോർട്ട്.

ബിസിനസ് ആവശ്യങ്ങൾക്കായാണ് ചന്ദ്രശേഖർ ഗുരുജി ചൊവ്വാഴ്ച രാവിലെ ഹോട്ടലിൽ വന്നത്. ഇതിനിടെയായിരുന്നു ദാരുണമായ കൊലപാതകം. ആക്രമണം കണ്ട് ഭയന്ന് ഹോട്ടലിലെ വനിതാ ജീവനക്കാർ അടക്കമുള്ളവർ ഓടിമാറി. ചിലർ അക്രമികളെ തടയാൻ ശ്രമിച്ചെങ്കിലും കൊലയാളി സംഘത്തിലെ രണ്ടുപേരും ഇവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ഹോട്ടലിൽനിന്ന് കടന്നുകളയുകയായിരുന്നു.

വിവരമറിഞ്ഞ് ഹുബ്ബള്ളി പൊലീസ് കമ്മീഷണർ ലബ്ബുറാം അടക്കമുള്ളവർ സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പ്രതികൾ ഉടൻ പിടിയിലാകുമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന്റെ കാരണമെന്താണെന്ന് അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂവെന്നും സംഭവത്തിൽ കുടുംബാംഗങ്ങളുടെ അടക്കം മൊഴി രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഗൽക്കോട്ട സ്വദേശിയായ ചന്ദ്രശേഖർ ഗുരുജി വാസ്തുശാസ്ത്ര രംഗത്തെ പ്രമുഖനാണ്. സരൾവാസ്തു എന്ന പേരിലുള്ള സംരംഭത്തിന്റെ സ്ഥാപകൻ കൂടിയാണ് അദ്ദേഹം.

പൊലീസ് കമ്മീഷണർ ലഭു റാം, ഡിസിപി സാഹിൽ ബഗ്ല, ഡിഇസിപി ക്രൈം ആൻഡ് ട്രാഫിക്ക് ഗോപാൽ ബയക്കോഡ്, നോർത്ത് എസിപി വിനോദ് മൊക്തേദാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. ഡോഗ് സ്‌ക്വാഡിനെയും ഹോട്ടലിലെത്തിച്ചിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP