Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാലുശ്ശേരി ആൾക്കൂട്ട ആക്രമണക്കേസ്: ജിഷ്ണുവിനെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച എസ്.ഡി.പി.ഐ ജില്ലാ നേതാവ് പിടിയിൽ; പ്രധാന പ്രതി സഫീർ പിടിയിലായത് ഒളിവിൽ കഴിയുന്നതിനിടെ

ബാലുശ്ശേരി ആൾക്കൂട്ട ആക്രമണക്കേസ്: ജിഷ്ണുവിനെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച എസ്.ഡി.പി.ഐ ജില്ലാ നേതാവ് പിടിയിൽ; പ്രധാന പ്രതി സഫീർ പിടിയിലായത് ഒളിവിൽ കഴിയുന്നതിനിടെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ബാലുശ്ശേരി ആൾക്കൂട്ട ആക്രമണ കേസിൽ പ്രധാന പ്രതികളിൽ ഒരാളായ എസ്ഡിപിഐ ജില്ലാ നേതാവ് സഫീർ കസ്റ്റഡിയിൽ. ഡിവൈഎഫ്‌ഐ പ്രവർത്തകൻ ജിഷ്ണു രാജിനെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഒളിവിൽ കഴിയവെയാണ് സഫീർ പിടിയിലായത്. അവിടനല്ലൂർ മൂടോട്ടുകണ്ടി സഫീറിനെ ബാലുശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരാഴ്ചയിലധികമായി സഫീർ ഒളിവിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

ഫ്‌ളക്‌സ് ബോർഡുകൾ നശിപ്പിച്ചെന്നാരോപിച്ച് ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുരാജിനെ ക്രൂരമായി മർദ്ദിച്ച ശേഷം വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ചത് സഫീറാണ്. ഈ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം പത്തായി. പാലോളി പെരിഞ്ചേരി റംഷാദ്, ചാത്തങ്കോത്ത് ജുനൈദ്, ചാത്തങ്കോത്ത് സുൽഫി, കുരുടമ്പത്ത് സുബൈർ, മുഹമ്മദ് സാലി, കുനിയിൽ റിയാസ്, മുഹമ്മദ് ഇജാസ്, ഷാലിദ്, നജാഫ് ഫാരിസ് എന്നിവരാണ് റിമാൻഡിലുള്ളത്.

അറസ്റ്റിലായ ഒൻപത് പ്രതികളുടെയും ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ക്രൂരമായ ആൾക്കൂട്ട മർദ്ദനമാണ് ജിഷ്ണുവിന് ഏറ്റുവാങ്ങേണ്ടി വന്നതെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുത്തായിരുന്നു ഇത്. ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഉൾപ്പെടെയുള്ള പ്രതികളാണ് റിമാൻഡിലുള്ളത്.

എസ്ഡിപിഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിലാണ് കോഴിക്കോട് ബാലുശ്ശേരിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനായ ജിഷ്ണുവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ എഫ്‌ഐആറിൽ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും എഫ്‌ഐആറിലുണ്ട്. മർദ്ദനമേറ്റ ജിഷ്ണുവിനെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുന്ന ദൃശ്യം പുറത്ത് വന്നതിന് പിന്നാലെ പ്രതികൾക്കെതിരെ വധശ്രമത്തിന് കൂടി പൊലീസ് കേസെടുത്തിരുന്നു.

ബാലുശ്ശേരിക്കടുത്ത് പാലൊളിമുക്കിൽ പുലർച്ചെ ഒരു മണിയോടെയാണ് ഡിവൈഎഫ്‌ഐ ത്രിക്കുറ്റിശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്ണുവിനെ 30 ഓളം പേർ വളഞ്ഞിട്ടാക്രമിച്ചത്. പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ സംഘം തടഞ്ഞു നിർത്തി. ഫ്‌ളക്‌സ് ബോർഡ് നശിപ്പിക്കാൻ വന്നതാണെന്നും പാർട്ടി നേതാക്കൾ ആയുധം കൊടുത്തു വിട്ടെന്നും കഴുത്തിൽ കത്തിവച്ച് പറയിച്ച് വീഡിയോയും ചിത്രീകരിച്ചു. രണ്ട് മണിക്കൂർ നേരത്തെ ക്രൂരമർദ്ദനത്തിന് ശേഷമാണ് ആൾക്കൂട്ടം ജിഷ്ണുവിനെ പൊലീസിന് കൈമാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP