Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭക്ഷണ വിലയിൽ സർവ്വീസ് ചാർജ്ജും ഉൾപ്പെട്ടിട്ടുണ്ട്; വീണ്ടും സർവീസ് ചാർജ്, ടിപ് എന്നിവ നൽകാൻ നിർബന്ധിക്കാനാവില്ല; വിശദമായ മാർഗ്ഗരേഖയുമായി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി; ലംഘനം നടന്നാൽ ഉപഭോക്തൃ ഹെൽപ്ലൈൻ നമ്പറിലോ ജില്ലാ കലക്ടർക്കോ പരാതി നൽകാം; കേന്ദ്ര മാർഗരേഖ അറിയാം

ഭക്ഷണ വിലയിൽ സർവ്വീസ് ചാർജ്ജും ഉൾപ്പെട്ടിട്ടുണ്ട്; വീണ്ടും സർവീസ് ചാർജ്, ടിപ് എന്നിവ നൽകാൻ നിർബന്ധിക്കാനാവില്ല; വിശദമായ മാർഗ്ഗരേഖയുമായി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി; ലംഘനം നടന്നാൽ ഉപഭോക്തൃ ഹെൽപ്ലൈൻ നമ്പറിലോ ജില്ലാ കലക്ടർക്കോ പരാതി നൽകാം; കേന്ദ്ര മാർഗരേഖ അറിയാം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഉപഭോക്താവിന്റെ സമ്മതമില്ലാതെ സർവ്വീസ് ചാർജ്ജ് ഈടാക്കുന്ന വിലക്കിയ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അഥോറിറ്റിയുടെ ഉത്തരവിന്റെ വിശദവിവരങ്ങൾ പുറത്ത്. ഉപഭോക്താക്കളുടെ നിരന്തരമായ ആവശ്യത്തിന് പിന്നാലെയാണ് ഇടപെടലുമായി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി രംഗത്ത് വന്നത്. റസ്റ്ററന്റുകളും ഹോട്ടലുകളും ബില്ലിൽ സർവീസ് ചാർജ് ചേർക്കുന്നതു വിലക്കുന്നതിനൊപ്പം ലംഘനം ശ്രദ്ധയിൽ പെട്ടാൽ പരാതി നൽകുന്നതിന് ആവശ്യമായ സംവിധാനങ്ങൾ വരെ വിശദമായ നിർദ്ദേശത്തിൽ മുന്നോട്ട് വെക്കുന്നുണ്ട്.

നിലവിൽ ഹോട്ടലുകൾക്കോ റസ്റ്റോറന്റുകൾക്കോ വില നിശ്ചയിക്കുന്നതിന് തടസ്സമില്ല. അതിനാൽ തന്നെ ഇപ്പോഴത്തെ ഭക്ഷണവിലയിൽ സർവ്വീസ് ചാർജ്ജും ഉൾപ്പെട്ടിട്ടുണ്ട്. അങ്ങിനെയിരിക്കെ വീണ്ടും ബില്ലിൽ പ്രത്യേകം സർവ്വീസ് ചാർജ്ജ് ഈടാക്കരുതെന്നാണ് അഥോറിറ്റി പറയുന്നത്.സർവീസ് ചാർജ് എന്ന പേരിൽ നിർബന്ധപൂർവം പണം ഈടാക്കിയാൽ ജില്ലാ കലക്ടർക്കോ ദേശീയ ഉപഭോക്തൃ ഹെൽപ്‌ലൈനിലോ പരാതി നൽകാമെന്നു കേന്ദ്രം വ്യക്തമാക്കി.

ഭക്ഷണ വിലയിൽ സർവീസിനുള്ള നിരക്കും ഉൾപ്പെട്ടിട്ടുണ്ടെന്നു മാർഗരേഖ വ്യക്തമാക്കുന്നു. സർവീസ് ചാർജ് മെനുവിൽ കാണിച്ചിട്ടുണ്ടെങ്കിൽ ചാർജ് അടയ്ക്കാനുള്ള ഉപഭോക്താവിന്റെ പരോക്ഷ സമ്മതം അതിൽ ഉൾപ്പെടുന്നുവെന്നും ജീവനക്കാരുടെ സേവനത്തിന് ഉയർന്ന വേതനം നൽകാനാണിത് എന്നുമായിരുന്നു റസ്റ്ററന്റ് അസോസിയേഷനുകളുടെ വാദം.എന്നാൽ, ഭക്ഷണസാധനങ്ങളുടെ നിരക്കു നിശ്ചയിക്കുന്നതിൽ നിലവിൽ വിലക്ക് ഇല്ലെന്നിരിക്കെ ഭക്ഷണവിലയ്ക്കും നികുതിക്കും പുറമേ മറ്റു ചാർജ് ഈടാക്കാൻ പാടില്ലെന്നു മാർഗരേഖയിൽ പറയുന്നു.

മാർഗ്ഗരേഖയിലെ പ്രധാന നിർദ്ദേശങ്ങൾ ഇങ്ങനെ:

1. സർവീസ് ചാർജ് നൽകണമെന്ന് ഹോട്ടലുകൾക്ക് ഉപഭോക്താവിനെ നിർബന്ധിക്കാനാവില്ല. സർവീസ് ചാർജ് താൽപര്യമുണ്ടെങ്കിൽ മാത്രം നൽകിയാൽ മതിയെന്ന വിവരം ഉപഭോക്താവിനെ അറിയിക്കണം. മറ്റു പേരുകളിലും സർവീസ് ചാർജ് ഈടാക്കരുത്.

2. ഹോട്ടൽ നൽകുന്ന മിനിമം സേവനങ്ങൾക്കപ്പുറം ലഭിച്ച ആതിഥേയത്വത്തിന് ഉപഭോക്താവ് ടിപ് നൽകുന്നതു മറ്റൊരു ഇടപാടാണ്. അതു നൽകണോ വേണ്ടയോ എന്നത് ഉപഭോക്താവിന്റെ വിവേചനാധികാരമാണ്.

3. ഭക്ഷണത്തിനു ശേഷം മാത്രമേ അതിന്റെ ഗുണനിലവാരവും സർവീസും വിലയിരുത്തി ടിപ് നൽകണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കാനാവൂ.

4. സർവീസ് ചാർജിന്റെ പേരിൽ ഹോട്ടലിൽ പ്രവേശനം നിയന്ത്രിക്കുന്നതു ചട്ടലംഘനമാണ്. ഹോട്ടലിൽ പ്രവേശിച്ചുവെന്നത് സർവീസ് ചാർജ് അടയ്ക്കാനുള്ള പരോക്ഷ സമ്മതമായി കണക്കാക്കാനാവില്ല.

5. ഭക്ഷണ ബില്ലിനൊപ്പം സർവീസ് ചാർജ് കൂട്ടി അതിനു മുകളിൽ ജിഎസ്ടി ഈടാക്കാൻ പാടില്ല.

ലംഘനം ശ്രദ്ധയിൽ പെട്ടാൽ ഉപഭോക്താവിന് നേരിട്ട് പരാതിപ്പെടാവുന്നതുമാണ്. അഥോറിറ്റിറ്റിയുടെ ഹെൽപ്പ് ലൈനിലോ ജില്ലാ കലക്ടർക്കോ പരാതി നൽകാം.

സർവീസ് ചാർജ് ഈടാക്കിയാൽ

1. സർവീസ് ചാർജ് ബില്ലിൽനിന്ന് ഒഴിവാക്കാൻ ജീവനക്കാരോട് ആവശ്യപ്പെടാം.

2. 1915 എന്ന ദേശീയ ഉപഭോക്തൃ ഹെൽപ്ലൈൻ നമ്പറിലോ മൊബൈൽ ആപ് വഴിയോ (National Consumer Helpline) www.edaakhil.nic.in എന്ന വെബ്‌സൈറ്റ് വഴിയോ പരാതിപ്പെടാം. ഇമെയിലായി പരാതി നൽകാൻ: [email protected]. ആവശ്യമെങ്കിൽ ജില്ലാ കലക്ടർക്കും പരാതി നൽകാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP