Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഴിമതിയും അച്ചടക്കമില്ലായ്മയും കണ്ടാൽ ഞാൻ സ്വേച്ഛാധിപതിയാകും; തദ്ദേശസ്ഥാപന പ്രതിനിധികൾക്ക് മുന്നറിയിപ്പുമായി സ്റ്റാലിൻ; കർശന നടപടിയുണ്ടാകുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി

അഴിമതിയും അച്ചടക്കമില്ലായ്മയും കണ്ടാൽ ഞാൻ സ്വേച്ഛാധിപതിയാകും; തദ്ദേശസ്ഥാപന പ്രതിനിധികൾക്ക് മുന്നറിയിപ്പുമായി സ്റ്റാലിൻ; കർശന നടപടിയുണ്ടാകുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: അഴിമതിക്കും അച്ചടക്കമില്ലായ്മയ്ക്കുമെതിരേ ശക്തമായ നടപടി കൈക്കൊള്ളുമെന്ന മുന്നറിയിപ്പുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. അഴിമതിയും അച്ചടക്കമില്ലായ്മയും വർധിച്ചാൽ നടപടി കൈക്കൊള്ളാൻ താൻ സ്വേച്ഛാധിപതിയായി മാറുമെന്ന് സ്റ്റാലിൻ പറഞ്ഞു.

നാമക്കലിൽ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നിയമം അനുസരിച്ചു മാത്രമേ പ്രവർത്തിക്കാവൂവെന്നും അല്ലാത്തവർക്കെതിരേ ശക്തമായ നടപടി കൈക്കൊള്ളുമെന്നും സ്റ്റാലിൻ പറഞ്ഞു.എന്റെ അടുത്ത സുഹൃത്തുക്കൾ പറയുന്നുണ്ട്, ഞാൻ കൂടുതൽ ജനാധിപത്യവാദിയായി മാറിയെന്ന്. എല്ലാവരെയും കേൾക്കുകയും അവരുടെ അഭിപ്രായങ്ങൾ മാനിക്കുകയും ചെയ്യുന്നതാണ് ജനാധിപത്യം. ആർക്കും എന്തും ചെയ്യാവുന്നതല്ല ജനാധിപത്യം.

ഇതുവരെയും അത്തരക്കാരനായിട്ടില്ല എന്നാൽ, അച്ചടക്കമില്ലായ്മയും അഴിമതിയും വർധിക്കുന്നപക്ഷം ഞാൻ സ്വേച്ഛാധിപതിയാവുകയും നടപടി കൈക്കൊള്ളുകയും ചെയ്യും. തദ്ദേശ സ്ഥാപന പ്രതിനിധികളോടു മാത്രമായല്ല, എല്ലാവരോടുമായാണ് താൻ ഇക്കാര്യം പറയുന്നത്- സ്റ്റാലിൻ കൂട്ടിച്ചേർത്തു.തദ്ദേശ സ്ഥാപനത്തിലെ വനിതാ പ്രതിനിധികളോട് ഉത്തരവാദിത്വനിർവഹണം ഭർത്താക്കന്മാരെ ഏൽപിക്കരുതെന്നും സ്റ്റാലിൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP