Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രകൃതി സ്‌നേഹികളുടെ സൗഹൃദ സംഗമം അജ്മാൻ വിക്ടോറിയ കോളജിൽ സംഘടിപ്പിച്ചു

പ്രകൃതി സ്‌നേഹികളുടെ സൗഹൃദ സംഗമം അജ്മാൻ വിക്ടോറിയ കോളജിൽ സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

 അജ്മാൻ : വൈസ് മെൻസ് ക്‌ളബ് അജ്മാനും വിക്ടോറിയ കോളജും സംയുക്തമായി അജ്മാൻ വിക്ടോറിയ കോളജിൽ സംഘടിപ്പിച്ച പ്രകൃതി സ്‌നേഹികളുടെ സൗഹൃദ സംഗമം അജ്മാൻ ചേംബർ ഓഫ് കോമേഴ്സ് ബോർഡ് അംഗം മുഹമ്മദ് ഖലീഫ ബിൻ സാൽമീൻ അൽ അര്യാനി ഉദ്ഘാടനം ചെയ്തു.

പ്രകൃതിയിലെ സകല ജീവികൾക്കും തണലും സംരക്ഷണവും നൽകുന്ന വൃക്ഷങ്ങൾ സംരക്ഷിക്കുവാൻ തയ്യാറുള്ള കൂട്ടായ്മകൾ ഉണ്ടാകണം. വരും തലമുറയ്ക്കായി പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കണം. നാം കഴിച്ച പഴങ്ങളൊന്നും, നാം നട്ട വൃക്ഷങ്ങൾ നൽകിയതല്ല. നമുക്കായി മറ്റാരോ നട്ട വൃക്ഷങ്ങൾ നൽകിയ പഴങ്ങൾ നാം ആസ്വദിച്ചു. കൂടുതൽ ഫല വൃക്ഷങ്ങൾ നമ്മുടെ വീട്ടുവളപ്പിൽ നടാൻ നാം തയ്യാറാകണം.

'പ്രകൃതിക്ക് തണലേകാൻ നമുക്കൊരു തൈ നടാം' - എന്ന സന്ദേശവുമായി UAE - ലെ പ്രകൃതി സ്‌നേഹികൾ ഒരുമിച്ച് ചേർന്ന് വിക്ടോറിയ കോളജിൽ തയ്യാറാക്കുന്ന പൂന്തോട്ടം സമൂഹത്തിന് മാതൃകയാകുമെന്ന് മുഹമ്മദ് ഖലീഫ ബിൻ സാൽമീൻ അൽ അര്യാനി പറഞ്ഞു.

വൈസ് മെൻസ് ക്‌ളബ് അജ്മാൻ പ്രസിഡണ്ട് ഡയസ് ഇടിക്കുളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ NTV UAE ചെയർമാൻ മാത്തുകുട്ടി കടോൺ, ഡോ. ഇ. പി. ജോൺസൺ, സുനിൽ വർഗീസ്, ഷാജി ഐക്കര, മഹാദേവൻ, സുജ ഷാജി, അഷറഫ് കരുനാഗപ്പള്ളി, എ.വി. ബൈജു, ഷാജി ഡി. ആർ, അതുല്യ രാജ് എന്നിവർ പ്രസംഗിച്ചു.

കേരളാ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, സ്വാമി ഗുരു പ്രസാദ് (ശിവഗിരി ആശ്രമം), ഡോ. എൻ. ജയരാജ് MLA (കേരളാ ഗവർമെന്റ് ചീഫ് വിപ്പ്) എന്നിവരുടെ സന്ദേശം യോഗത്തിൽ അവതരിപ്പിച്ചു.

UAE - ലെ വിവിധ പ്രവാസി സംഘടനകളുടെ (വേൾഡ് മലയാളി കൗൺസിൽ, ഇന്ദിരാഗാന്ധി വീക്ഷണം ഫോറം, ഷാർജാ വൈ.എം.സി. എ, പ്രവാസി ഇന്ത്യ ഫോറം, കരുനാഗപ്പള്ളി അസോസിയേഷൻ, സേവനം, വൈസ് മെൻസ് ക്ലബ്സ്, കെ.സി.സി, etc.) പ്രതിനിധികൾ ഫല വൃക്ഷ തൈകൾ സമർപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP