Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പന്തീരാങ്കാവ് സ്റ്റേഷനിൽ ലഭിച്ച പരാതിപ്രകാരം മാത്രം 23 ലക്ഷം രൂപയുടെ തട്ടിപ്പ്; മറ്റു ജില്ലകളിലേതുകൂടി കണക്കാക്കിയാൽ ഒരു കോടി കടന്നേക്കും: ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയുടെ പേരിൽ വൻ തട്ടിപ്പ് നടത്തിയ തിരുവനന്തപുരം സ്വദേശി കൊൽക്കത്തയിൽ പിടിയിൽ

പന്തീരാങ്കാവ് സ്റ്റേഷനിൽ ലഭിച്ച പരാതിപ്രകാരം മാത്രം 23 ലക്ഷം രൂപയുടെ തട്ടിപ്പ്; മറ്റു ജില്ലകളിലേതുകൂടി കണക്കാക്കിയാൽ ഒരു കോടി കടന്നേക്കും: ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയുടെ പേരിൽ വൻ തട്ടിപ്പ് നടത്തിയ തിരുവനന്തപുരം സ്വദേശി കൊൽക്കത്തയിൽ പിടിയിൽ

സ്വന്തം ലേഖകൻ

പന്തീരാങ്കാവ്: ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയുടെ പേരിൽ സംസ്ഥാനത്തുടനീളം ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ തിരുവനന്തപുരം സ്വദേശി കൊൽക്കത്തയിൽ നിന്നും അറസ്റ്റിലായി. സെല്ലർ അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ ഗ്ലാംസ് ട്രേഡിങ് കമ്പനിയുടെ കോഴിക്കോട് ജില്ലാ മാനേജർ തിരുവനന്തപുരം കിളിമാനൂർ കല്യാണിഭവനിൽ ഷിജി (40)യാണ് പന്തീരാങ്കാവ് പൊലീസിന്റെ പിടിയിലായത്.

ബംഗാൾപൊലീസിന്റെ സഹായത്തോടെ ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിൽ കൊൽക്കത്തയിലെ ന്യൂടൗണിൽനിന്നാണ് ഷിജിയെ പൊലീസ് അറസ്റ്റുചെയ്തത്. ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയുടെ സെല്ലർ അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ചാൽ 10 ദിവസത്തിനകം തുക ഇരട്ടിയാകുമെന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. നിക്ഷേപകർക്ക് വ്യാജചെക്കുകൾ തയ്യാറാക്കി നൽകിയാണ് ഷിജി തട്ടിപ്പ് നടത്തിയത്. പന്തീരാങ്കാവ് സ്റ്റേഷനിൽ ലഭിച്ച പരാതിപ്രകാരം മാത്രം 23 ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. മറ്റു ജില്ലകളിലേതുകൂടി കണക്കാക്കുമ്പോൾ ഇത് ഒരു കോടിയിലേറെവരുമെന്നാണ് സൂചന.

മുംബൈ ആസ്ഥാനമായാണ് ഗ്ലാംസ് ട്രേഡിങ് കമ്പനി പ്രവർത്തിക്കുന്നത്. കമ്പനിയുടെ മറവിൽ വൻ തട്ടിപ്പാണ് ഇയാൾ നടത്തിയത്. ഫറോക്ക് അസിസ്റ്റന്റ്് കമ്മിഷണർ സിദ്ദിഖിന്റെ നിർദേശപ്രകാരം പന്തീരാങ്കാവ് പൊലീസ് ഇൻസ്പെക്ടർ ബൈജു കെ. ജോസ്, സബ് ഇൻസ്പെക്ടർ ധനഞ്ജയദാസ്, എഎസ്ഐ. ഹരിപ്രസാദ്, സീനിയർ സി.പി.ഒ. പ്രതീഷ്, സി.പി.ഒ. കിരൺ എന്നിവരടങ്ങുന്ന സംഘമാണ് ഷിജിയെ പിടികൂടിയത്.

കൊൽക്കത്തയിൽനിന്ന് ഞായറാഴ്ച പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മലപ്പുറം, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലും ഇയാൾക്കെതിരേ കേസുണ്ട്. ഉത്തർപ്രദേശിലെ നോയിഡ, മധ്യപ്രദേശ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും ഗ്ലാംസ് ട്രേഡിങ് കമ്പനിക്കെതിരേ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ബംഗാൾ, ഉത്തർപ്രദേശ്, ഡൽഹി സ്വദേശികളായ മറ്റുപ്രതികളെ കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP