Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികം ആചരിച്ചു; റാസകുർബാനയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാർമികത്വം വഹിച്ചു

തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികം ആചരിച്ചു; റാസകുർബാനയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാർമികത്വം വഹിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികം ആചരിച്ചു. കാക്കനാട് മൗണ്ട് സെയ്ന്റ് തോമസിൽ നടത്തിയ പൊതുസമ്മേളനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. സഹനങ്ങളും വേദനകളും വരുമ്പോൾ പരാജയഭീതിയോടെ പിന്മാറാതെ, കൂട്ടായ്മയുടെ പിൻബലത്തിൽ ധീരതയോടെ നേരിടാൻ സാധിക്കുന്നതാണു കാലഘട്ടം ആവശ്യപ്പെടുന്ന ക്രൈസ്തവ ജീവിതസാക്ഷ്യമെന്ന് കർദിനാൾ പറഞ്ഞു. ആഘോഷമായ റാസകുർബാനയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാർമികത്വം വഹിച്ചു.

വിൻസെൻഷ്യൻ സന്യാസസമൂഹത്തിന്റെ സുപ്പീരിയർ ജനറൽ ഫാ. ജോൺ കണ്ടത്തിൻകര വചനസന്ദേശം നൽകി. ഫാ. മൈക്കിൾ കാരിമറ്റത്തിന് മൽപാൻ പദവി നൽകി മേജർ ആർച്ച്ബിഷപ് ആദരിച്ചു. കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, സഭാകാര്യാലയത്തിലെ വൈദികർ, വിവിധ രൂപതകളിൽനിന്നെത്തിയ വൈദികർ, സമർപ്പിതസമൂഹങ്ങളുടെ സുപ്പീരിയേഴ്‌സ് എന്നിവർ സഹകാർമികരായിരുന്നു. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ സമ്മേളനത്തിൽ പ്രകാശനം ചെയ്തു. സഭാചരിത്രപണ്ഡിതൻ ഫാ. പയസ് മലേക്കണ്ടം മുഖ്യപ്രഭാഷണം നടത്തി.

ആരാധനക്രമ പണ്ഡിതനായ ഫാ. തോമസ് മണ്ണൂരാംപറമ്പിൽ ഏർപ്പെടുത്തിയ ആരാധനാക്രമ പ്രഥമ അവാർഡിന് ചങ്ങനാശ്ശേരി അതിരൂപതയുടെ മുൻ മെത്രാപ്പൊലീത്ത ആർച്ച്ബിഷപ് മാർ ജോസഫ് പൗവ്വത്തിലിനെ തിരഞ്ഞെടുത്തു. കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ചാൻസലർ ഫാ. വിൻസെന്റ്് ചെറുവത്തൂർ, ഫാ. ജോജി കല്ലിങ്കൽ എന്നിവർ പ്രസംഗിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP